സെഖര്യാവ് 1:1
ദാര്യാവേശിന്‍റെ രണ്ടാം ആണ്ടു എട്ടാം മാസത്തില്‍ ഇദ്ദോ പ്രവാചകന്‍റെ മകനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
സെഖര്യാവ് 1:2
യഹോവ[46] നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സെഖര്യാവ് 1:3
ആകയാല്‍ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിന്‍ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാല്‍ ഞാന്‍ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
സെഖര്യാവ് 1:4
നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിന്‍ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാര്‍ അവരോടു പ്രസംഗിച്ചിട്ടും അവര്‍ കേള്‍ക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
സെഖര്യാവ് 1:5
നിങ്ങളുടെ പിതാക്കന്മാര്‍ എവിടെ? പ്രവാചകന്മാര്‍ സദാകാലം ജീവിച്ചിരിക്കുമോ?(Add Ref)|(Add Notes)
സെഖര്യാവ് 1:6
എന്നാല്‍ ഞാന്‍ എന്‍റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടര്‍ന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ[46] ഞങ്ങളോടു ചെയ്‍വാന്‍ നിരൂപിച്ചതുപോലെ തന്നേ അവന്‍ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവര്‍ മനംതിരിഞ്ഞു പറഞ്ഞില്ലയോ?(Add Ref)|(Add Notes)
സെഖര്യാവ് 1:7
ദാര്യാവേശിന്‍റെ രണ്ടാം ആണ്ടില്‍ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തു നാലാം തിയ്യതി, ഇദ്ദോവിന്‍റെ മകനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
സെഖര്യാവ് 1:8
ഞാന്‍ രാത്രിയില്‍ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവന്‍ ചോലയിലെ കൊഴുന്തുകളുടെ ഇടയില്‍ നിന്നു; അവന്‍റെ പിമ്പില്‍ ചുവപ്പും കുരാല്‍നിറവും വെണ്മയും ഉള്ള കുതിരകള്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
സെഖര്യാവ് 1:9
യജമാനനേ, ഇവര്‍ ആരാകുന്നു എന്നു ഞാന്‍ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതന്‍ : ഇവര്‍ ആരെന്നു ഞാന്‍ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.(Add Ref)|(Add Notes)
സെഖര്യാവ് 1:10
എന്നാല്‍ കൊഴുന്തുകളുടെ ഇടയില്‍ നില്ക്കുന്ന പുരുഷന്‍ : ഇവര്‍ ഭൂമിയില്‍ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ[46] അയച്ചിരിക്കുന്നവര്‍ തന്നേ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
സെഖര്യാവ് 1:11
അവര്‍ കൊഴുന്തുകളുടെ ഇടയില്‍ നില്ക്കുന്ന യഹോവയുടെ ദൂതനോടു: ഞങ്ങള്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു, സര്‍വ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
സെഖര്യാവ് 1:12
എന്നാറെ യഹോവയുടെ ദൂതന്‍ : സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.(Add Ref)|(Add Notes)
സെഖര്യാവ് 1:13
അതിന്നു യഹോവ[46] എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.(Add Ref)|(Add Notes)
സെഖര്യാവ് 1:14
എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോടു പറഞ്ഞതു: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാല്‍ : സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷണതയോടെ എരിയുന്നു.(Add Ref)|(Add Notes)
സെഖര്യാവ് 1:15
ഞാന്‍ അല്പം മാത്രം കോപിച്ചിരിക്കെ അവര്‍ അനര്‍ത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാന്‍ അത്യന്തം കോപിക്കുന്നു.(Add Ref)|(Add Notes)
സെഖര്യാവ് 1:16
അതുകൊണ്ടു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്‍റെ ആലയം അതില്‍ പണിയും; യെരൂശലേമിന്മേല്‍ അളവുനൂല്‍ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
സെഖര്യാവ് 1:17
നീ ഇനിയും പ്രസംഗിച്ചു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ പട്ടണങ്ങള്‍ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ[46] ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.(Add Ref)|(Add Notes)
സെഖര്യാവ് 1:18
ഞാന്‍ തല പൊക്കി നോക്കിയപ്പോള്‍ നാലു കൊന്പു കണ്ടു(Add Ref)|(Add Notes)
സെഖര്യാവ് 1:19
എന്നോടു സംസാരിക്കുന്ന ദൂതനോടു: ഇവ എന്താകുന്നു എന്നു ഞാന്‍ ചോദിച്ചതിന്നു അവ൯ എന്നോടു:ഇവ യെഹൂദയെയുംയിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊന്പകള്‍ എന്നു ഉത്തരം പറഞ്ഞു(Add Ref)|(Add Notes)
സെഖര്യാവ് 1:20
യഹോവ[46] ഇനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു..(Add Ref)|(Add Notes)
സെഖര്യാവ് 1:21
ഇവര്‍ എന്തുചെയ്വാ൯ വന്നിരിക്കുന്നു എന്നു ഞാ൯ ചോദിച്ചതിന്നു അവ൯: ആരും തലഉയര്‍ത്താതവണ്ണം യെഹൂദയെ ചിതറിച്ചുകളഞ്ഞു കൊന്പുകളാകുന്നു അവ: ഇവരോ യെഹൂദദേശത്തെ ചിതറിച്ചുകളയെണ്ടതിന്നു കോന്പുയര്‍ത്തിയ ജാതികളുടെ കൊന്പുകളെ തള്ളിയിട്ടു അവരെ പേടിപ്പിപ്പാ൯, വന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)