📚 എല്ലാ പുസ്തകങ്ങളും

📖 സെഖര്യാവ് : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സെഖര്യാവ് : അധ്യായം 2 >>

സെഖര്യാവ് 2:1
ഞാന്‍ പിന്നെയും തല പൊക്കി നോക്കിയപ്പോള്‍ ,കയ്യില്‍ അളവുനൂല്‍ പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു.(Add Ref)|(Add Notes)
സെഖര്യാവ് 2:2
നീ എവിടേക്കു പോകുന്നു എന്നു ഞാന്‍ ചോദിച്ചതിന്നു അവന്‍ : ഞാന്‍ യെരൂശലേമിനെ അളന്നു അതിന്‍റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാന്‍ പോകുന്നു എന്നു എന്നോടു പറഞ്ഞു.(Add Ref)|(Add Notes)
സെഖര്യാവ് 2:3
എന്നാല്‍ എന്നോടു സംസാരിക്കുന്ന ദൂതന്‍ പുറത്തുവന്നു; അവനെ എതിരേല്പാന്‍ മറ്റൊരു ദൂതനും പുറത്തുവന്നു അവനോടു പറഞ്ഞതു:(Add Ref)|(Add Notes)
സെഖര്യാവ് 2:4
നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചു: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.(Add Ref)|(Add Notes)
സെഖര്യാവ് 2:5
എന്നാല്‍ ഞാന്‍ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാന്‍ അതിന്‍റെ നടുവില്‍ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
സെഖര്യാവ് 2:6
ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിന്‍ ! എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിങ്ങളെ ആകാശത്തിന്‍റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
സെഖര്യാവ് 2:7
ഹേ, ബാബേല്‍ പുത്രിയുടെ അടുക്കല്‍ പാര്‍ക്കുന്ന സീയോനേ, ചാടിപ്പോക.(Add Ref)|(Add Notes)
സെഖര്യാവ് 2:8
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവര്‍ച്ച ചെയ്ത ജാതികളുടെ അടുക്കല്‍ അവന്‍ എന്നെ മഹത്വത്തിന്നായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന്‍ അവന്‍റെ കണ്മണിയെ തൊടുന്നു.(Add Ref)|(Add Notes)
സെഖര്യാവ് 2:9
ഞാന്‍ അവരുടെ നേരെ കൈ കുലുക്കും; അവര്‍ തങ്ങളുടെ ദാസന്മാര്‍ക്കും കവര്‍ച്ചയായ്തീരും; സൈന്യങ്ങളുടെ യഹോവ[46] എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറികയും ചെയ്യും.(Add Ref)|(Add Notes)
സെഖര്യാവ് 2:10
സീയോന്‍ പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാന്‍ വരുന്നു; ഞാന്‍ നിന്‍റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
സെഖര്യാവ് 2:11
അന്നാളില്‍ പല ജാതികളും യഹോവയോടു ചേര്‍ന്നു എനിക്കു ജനമായ്തീരും; ഞാന്‍ നിന്‍റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ[46] എന്നെ നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.(Add Ref)|(Add Notes)
സെഖര്യാവ് 2:12
യഹോവ[46] വിശുദ്ധദേശത്തു യെഹൂദയെ തന്‍റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.(Add Ref)|(Add Notes)
സെഖര്യാവ് 2:13
സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പില്‍ മിണ്ടാതിരിപ്പിന്‍ ; അവന്‍ തന്‍റെ വിശുദ്ധനിവാസത്തില്‍നിന്നു എഴുന്നരുളിയിരിക്കുന്നു.(Add Ref)|(Add Notes)