📚 എല്ലാ പുസ്തകങ്ങളും

📖 സെഖര്യാവ് : അധ്യായം 14

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സെഖര്യാവ് : അധ്യായം 14

സെഖര്യാവ് 14:1
അവര്‍ നിന്‍റെ നടുവില്‍വെച്ചു നിന്‍റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.(Add Ref)|(Add Notes)
സെഖര്യാവ് 14:2
ഞാന്‍ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്‍റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തില്‍ ശേഷിപ്പുള്ളവരോ നഗരത്തില്‍നിന്നു ഛേദിക്കപ്പെടുകയില്ല.(Add Ref)|(Add Notes)
സെഖര്യാവ് 14:3
എന്നാല്‍ യഹോവ[46] പുറപ്പെട്ടു, താന്‍ യുദ്ധദിവസത്തില്‍ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.(Add Ref)|(Add Notes)
സെഖര്യാവ് 14:4
അന്നാളില്‍ അവന്‍റെ കാല്‍ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയില്‍ നിലക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളര്‍ന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.(Add Ref)|(Add Notes)
സെഖര്യാവ് 14:5
എന്നാല്‍ മലകളുടെ താഴ്വര ആസല്‍വരെ എത്തുന്നതുകൊണ്ടു നിങ്ങള്‍ എന്‍റെ മലകളുടെ താഴ്വരയിലേക്കു ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്‍റെ കാലത്തു നിങ്ങള്‍ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങള്‍ ഓടിപ്പോകും; എന്‍റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.(Add Ref)|(Add Notes)
സെഖര്യാവ് 14:6
അന്നാളില്‍ വെളിച്ചം[50] ഉണ്ടാകയില്ല; ജ്യോതിര്‍ഗ്ഗോളങ്ങള്‍ മറഞ്ഞുപോകും.(Add Ref)|(Add Notes)
സെഖര്യാവ് 14:7
യഹോവ[46] മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.(Add Ref)|(Add Notes)
സെഖര്യാവ് 14:8
അന്നാളില്‍ ജീവനുള്ള വെള്ളം യെരൂശലേമില്‍ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;(Add Ref)|(Add Notes)
സെഖര്യാവ് 14:9
യഹോവ[46] സര്‍വ്വഭൂമിക്കും രാജാവാകും; അന്നാളില്‍ യഹോവ[46] ഏകനും അവന്‍റെ നാമം ഏകവും ആയിരിക്കും.(Add Ref)|(Add Notes)
സെഖര്യാവ് 14:10
ദേശം മുഴവനും മാറി ഗേബ മുതല്‍ യെരൂശലേമിന്നു തെക്കു രിമ്മോന്‍ വരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീന്‍ ഗോപുരം മുതല്‍ പണ്ടത്തെ ഗോപുരത്തിന്‍റെ സ്ഥാനംവരെ, കോണ്‍ഗോപുരംവരെ തന്നേ, ഹനനേല്‍ഗോപുരംമുതല്‍ രാജാവിന്‍റെ ചക്കാലകള്‍വരെയും നിവാസികള്‍ ഉള്ളതാകും.(Add Ref)|(Add Notes)
സെഖര്യാവ് 14:11
അവന്‍ അതില്‍ പാര്‍ക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിര്‍ഭയം വസിക്കും.(Add Ref)|(Add Notes)
സെഖര്യാവ് 14:12
യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ[46] ശിക്ഷിപ്പാനുള്ള ശിക്ഷയാവിതു: അവര്‍ നിവിര്‍ന്നു നിലക്കുമ്പോള്‍ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തില്‍ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായില്‍ തന്നേ ചീഞ്ഞഴുകിപ്പോകും.(Add Ref)|(Add Notes)
സെഖര്യാവ് 14:13
അന്നാളില്‍ യഹോവയാല്‍ ഒരു മഹാപരാഭവം അവരുടെ ഇടയില്‍ ഉണ്ടാകും; അവര്‍ ഓ‍രോരുത്തന്‍ താന്താന്‍റെ കൂട്ടുകരന്‍റെ കൈ പിടിക്കും; ഒരുവന്‍റെ കൈ മറ്റവന്‍റെ നേരെ പൊങ്ങും.(Add Ref)|(Add Notes)
സെഖര്യാവ് 14:14
യെഹൂദയും യെരൂശലേമില്‍വെച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും.(Add Ref)|(Add Notes)
സെഖര്യാവ് 14:15
അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവര്‍കഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങള്‍ക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.(Add Ref)|(Add Notes)
സെഖര്യാവ് 14:16
എന്നാല്‍ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാള്‍ ആചരിപ്പാനും ആണ്ടുതോറും വരും.(Add Ref)|(Add Notes)
സെഖര്യാവ് 14:17
ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാന്‍ യെരൂശലേമിലേക്കു വരാത്തപക്ഷം അവര്‍ക്കും മഴയുണ്ടാകയില്ല.(Add Ref)|(Add Notes)
സെഖര്യാവ് 14:18
മിസ്രയീംവംശം വരാത്തപക്ഷം അവര്‍ക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാള്‍ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ[46] ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവര്‍ക്കുംണ്ടാകും.(Add Ref)|(Add Notes)
സെഖര്യാവ് 14:19
കൂടാരപ്പെരുനാള്‍ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികള്‍ക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.(Add Ref)|(Add Notes)
സെഖര്യാവ് 14:20
അന്നാളില്‍ കുതിരകളുടെ മണികളിന്മേല്‍ യഹോവെക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിന്‍ മുമ്പിലുള്ള കലശങ്ങള്‍പോലെ ആയിരിക്കും.(Add Ref)|(Add Notes)
സെഖര്യാവ് 14:21
യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവെക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയില്‍ വേവിക്കും; അന്നുമുതല്‍ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തില്‍ ഒരു കനാന്യനും ഉണ്ടാകയില്ല.(Add Ref)|(Add Notes)