📚 എല്ലാ പുസ്തകങ്ങളും

📖 സെഖര്യാവ് : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സെഖര്യാവ് : അധ്യായം 12 >>

സെഖര്യാവ് 12:1
പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്‍റെ ആത്മാവിനെ അവന്‍റെ ഉള്ളില്‍ നിര്‍മ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
സെഖര്യാവ് 12:2
ഞാന്‍ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികള്‍ക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്‍റെ നിരോധത്തിങ്കല്‍ അതു യെഹൂദെക്കും വരും.(Add Ref)|(Add Notes)
സെഖര്യാവ് 12:3
അന്നാളില്‍ ഞാന്‍ യെരൂശലേമിനെ സകലജാതികള്‍ക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേലക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.(Add Ref)|(Add Notes)
സെഖര്യാവ് 12:4
അന്നാളില്‍ ഞാന്‍ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേല്‍ ഞാന്‍ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
സെഖര്യാവ് 12:5
അപ്പോള്‍ യെഹൂദാമേധാവികള്‍ : യെരൂശലേംനിവാസികള്‍ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തില്‍ പറയും.(Add Ref)|(Add Notes)
സെഖര്യാവ് 12:6
അന്നാളില്‍ ഞാന്‍ യെഹൂദാമേധാവികളെ വിറകിന്‍റെ ഇടയില്‍ തീച്ചട്ടിപോലെയും കറ്റയുടെ ഇടയില്‍ തീപ്പന്തംപോലെയും ആക്കും; അവര്‍ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമില്‍ തന്നേ, വീണ്ടും നിവാസികള്‍ ഉണ്ടാകും.(Add Ref)|(Add Notes)
സെഖര്യാവ് 12:7
ദാവീദ്ഗൃഹത്തിന്‍റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരെ ഏറിപ്പോകാതിരിക്കേണ്ടതിന്നു യഹോവ[46] യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.(Add Ref)|(Add Notes)
സെഖര്യാവ് 12:8
അന്നാളില്‍ യഹോവ[46] യെരൂശലേംനിവാസികളെ പരിചകൊണ്ടു മറെക്കും; അവരുടെ ഇടയില്‍ ഇടറിനടക്കുന്നവന്‍ അന്നാളില്‍ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദ്ഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.(Add Ref)|(Add Notes)
സെഖര്യാവ് 12:9
അന്നാളില്‍ ഞാന്‍ യെരൂശലേമിന്‍റെ നേരെ വരുന്ന സകലജാതികളെയും നശിപ്പിപ്പാന്‍ നോക്കും.(Add Ref)|(Add Notes)
സെഖര്യാവ് 12:10
ഞാന്‍ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവന്‍ അവനെക്കുറിച്ചു വ്യസനിക്കും.(Add Ref)|(Add Notes)
സെഖര്യാവ് 12:11
അന്നാളില്‍ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമില്‍ ഒരു മഹാവിലാപം ഉണ്ടാകും.(Add Ref)|(Add Notes)
സെഖര്യാവ് 12:12
ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദ്ഗൃഹത്തിന്‍റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാന്‍ ഗൃഹത്തിന്‍റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;(Add Ref)|(Add Notes)
സെഖര്യാവ് 12:13
ലേവിഗൃഹത്തിന്‍റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;(Add Ref)|(Add Notes)
സെഖര്യാവ് 12:14
ശേഷിച്ചിരിക്കുന്ന കുലങ്ങളൊക്കെയും അതതു കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.(Add Ref)|(Add Notes)