📚 എല്ലാ പുസ്തകങ്ങളും

📖 സെഖര്യാവ് : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സെഖര്യാവ് : അധ്യായം 3 >>

സെഖര്യാവ് 3:1
അനന്തരം അവന്‍ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പില്‍ നില്ക്കുന്നതും സാത്താന്‍ അവനെ കുറ്റം ചുമത്തുവാന്‍ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.(Add Ref)|(Add Notes)
സെഖര്യാവ് 3:2
യഹോവ[46] സാത്താനോടു: സാത്താനേ, യഹോവ[46] നിന്നെ ഭര്‍ത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ[46] തന്നേ നിന്നെ ഭര്‍ത്സിക്കുന്നു; ഇവന്‍ തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.(Add Ref)|(Add Notes)
സെഖര്യാവ് 3:3
എന്നാല്‍ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്‍റെ മുമ്പില്‍ നില്‍ക്കയായിരുന്നു.(Add Ref)|(Add Notes)
സെഖര്യാവ് 3:4
അവന്‍ തന്‍റെ മുമ്പില്‍ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കല്‍നിന്നു നീക്കിക്കളവിന്‍ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാന്‍ നിന്‍റെ അകൃത്യം നിന്നില്‍നിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
സെഖര്യാവ് 3:5
അവന്‍റെ തലയില്‍ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവന്‍ കല്പിച്ചു; അങ്ങനെ അവര്‍ അവന്‍റെ തലയില്‍ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതനോ അടുക്കെ നില്‍ക്കയായിരുന്നു.(Add Ref)|(Add Notes)
സെഖര്യാവ് 3:6
യഹോവയുടെ ദൂതന്‍ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാല്‍ :(Add Ref)|(Add Notes)
സെഖര്യാവ് 3:7
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്‍റെ വഴികളില്‍ നടക്കയും എന്‍റെ കാര്യം നോക്കുകയും ചെയ്താല്‍ നീ എന്‍റെ ആലയത്തെ പരിപാലിക്കയും എന്‍റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാന്‍ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയില്‍ ആഗമനം അനുവദിക്കയും ചെയ്യും.(Add Ref)|(Add Notes)
സെഖര്യാവ് 3:8
മഹാപുരോഹിതനായ യോശുവേ, നീയും നിന്‍റെ മുമ്പില്‍ ഇരിക്കുന്ന നിന്‍റെ കൂട്ടുകാരും കേട്ടുകൊള്‍വിന്‍ ! അവര്‍ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാന്‍ എന്‍റെ ദാസനായ മുള എന്നവനെ വരുത്തും.(Add Ref)|(Add Notes)
സെഖര്യാവ് 3:9
ഞാന്‍ യോശുവയുടെ മുമ്പില്‍ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേല്‍ ഏഴു കണ്ണും ഉണ്ടു; ഞാന്‍ അതിന്‍റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തില്‍ ഞാന്‍ ദേശത്തിന്‍റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
സെഖര്യാവ് 3:10
അന്നാളില്‍ നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിന്‍ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)