📚 എല്ലാ പുസ്തകങ്ങളും

📖 സെഖര്യാവ് : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സെഖര്യാവ് : അധ്യായം 5 >>

സെഖര്യാവ് 5:1
ഞാന്‍ വീണ്ടും തല പൊക്കി നോക്കിയപ്പോള്‍ , പാറിപ്പോകുന്ന ഒരു ചുരുള്‍ കണ്ടു.(Add Ref)|(Add Notes)
സെഖര്യാവ് 5:2
അവന്‍ എന്നോടു: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു: പാറിപ്പോകുന്ന ഒരു ചുരുള്‍ ഞാന്‍ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാന്‍ ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
സെഖര്യാവ് 5:3
അവന്‍ എന്നോടു പറഞ്ഞതു: ഇതു സര്‍വ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവന്‍ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവന്‍ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.(Add Ref)|(Add Notes)
സെഖര്യാവ് 5:4
ഞാന്‍ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്‍റെ വീട്ടിലേക്കും എന്‍റെ നാമത്തില്‍ കള്ളസ്സത്യം ചെയ്യുന്നവന്‍റെ വീട്ടിലേക്കും ചെല്ലും; അതു അവന്‍റെ വീട്ടിന്നകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
സെഖര്യാവ് 5:5
അനന്തരം എന്നോടു സംസാരിക്കുന്ന ദൂതന്‍ പുറത്തുവന്നു എന്നോടു: നീ തലപൊക്കി ഈ പുറപ്പെടുന്നതു എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു.(Add Ref)|(Add Notes)
സെഖര്യാവ് 5:6
അതെന്തെന്നു ഞാന്‍ ചോദിച്ചതിന്നു: പുറപ്പെടുന്നതായോരു ഏഫാ എന്നു അവന്‍ പറഞ്ഞു; അതു സര്‍വ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
സെഖര്യാവ് 5:7
പിന്നെ ഞാന്‍ വട്ടത്തിലുള്ളോരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫയുടെ നടുവില്‍ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.(Add Ref)|(Add Notes)
സെഖര്യാവ് 5:8
ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞു അവന്‍ അവളെ ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ടു അടെച്ചു.(Add Ref)|(Add Notes)
സെഖര്യാവ് 5:9
ഞാന്‍ പിന്നെയും തലപൊക്കി നോക്കിയപ്പോള്‍ , രണ്ടു സ്ത്രീകള്‍ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകില്‍ കാറ്റുണ്ടായിരുന്നു; അവര്‍ക്കും പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവര്‍ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി.(Add Ref)|(Add Notes)
സെഖര്യാവ് 5:10
എന്നോടു സംസാരിക്കുന്ന ദൂതനോടു: അവര്‍ ഏഫയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാന്‍ ചോദിച്ചു.(Add Ref)|(Add Notes)
സെഖര്യാവ് 5:11
അതിന്നു അവന്‍ : ശിനാര്‍ദേശത്തു അവര്‍ അവള്‍ക്കു ഒരു വീടു പണിവാന്‍ പോകുന്നു; അതു തീര്‍ന്നാല്‍ അവളെ സ്വസ്ഥാനത്തു പാര്‍പ്പിക്കും എന്നു എന്നോടു പറഞ്ഞു.(Add Ref)|(Add Notes)