📚 എല്ലാ പുസ്തകങ്ങളും

📖 സെഖര്യാവ് : അധ്യായം 13

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സെഖര്യാവ് : അധ്യായം 13 >>

സെഖര്യാവ് 13:1
അന്നാളില്‍ ദാവീദ്ഗൃഹത്തിന്നും യെരൂശലേംനിവാസികള്‍ക്കും പാപത്തിന്‍റെയും മാലിന്യത്തിന്‍റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.(Add Ref)|(Add Notes)
സെഖര്യാവ് 13:2
അന്നാളില്‍ ഞാന്‍ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേ‍ര്‍ ഇല്ലാതാക്കും; ഇനി അവയെ ഓര്‍ക്കയുമില്ല; ഞാന്‍ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
സെഖര്യാവ് 13:3
ആരെങ്കിലും ഇനി പ്രവചിക്കുമ്പോള്‍ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോടു: യഹോവയുടെ നാമത്തില്‍ ഭോഷ്ക്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവന്‍ പ്രവചിക്കയില്‍തന്നേ അവനെ കുത്തിക്കളകയും ചെയ്യും.(Add Ref)|(Add Notes)
സെഖര്യാവ് 13:4
അന്നാളില്‍ പ്രവാചകന്മാര്‍ പ്രവചിക്കയില്‍ ഓ‍രോരുത്തന്‍ താന്താന്‍റെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവര്‍ രോമമുള്ള മേലങ്കി ധരിക്കയുമില്ല.(Add Ref)|(Add Notes)
സെഖര്യാവ് 13:5
ഞാന്‍ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്‍റെ ബാല്യത്തില്‍ തന്നേ ഒരാള്‍ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവന്‍ പറയും. എന്നാല്‍ അവനോടു:(Add Ref)|(Add Notes)
സെഖര്യാവ് 13:6
നിന്‍റെ കയ്യില്‍ കാണുന്ന ഈ മുറിവുകള്‍ എന്തു എന്നു ചോദിക്കുന്നതിന്നു അവന്‍ : എന്നെ സ്നേഹിക്കുന്നവരുടെ വീട്ടില്‍വെച്ചു ഞാന്‍ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും.(Add Ref)|(Add Notes)
സെഖര്യാവ് 13:7
വാളേ, എന്‍റെ ഇടയന്‍റെ നേരെയും എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാന്‍ ചെറിയവരുടെ നേരെ കൈ തിരിക്കും.(Add Ref)|(Add Notes)
സെഖര്യാവ് 13:8
എന്നാല്‍ സര്‍വ്വദേശത്തിലും മൂന്നില്‍ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നില്‍ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
സെഖര്യാവ് 13:9
മൂന്നില്‍ ഒരംശം ഞാന്‍ തീയില്‍ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവര്‍ എന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാന്‍ അവര്‍ക്കും ഉത്തരം അരുളുകയും ചെയ്യും; അവര്‍ എന്‍റെ ജനം എന്നു ഞാന്‍ പറയും; യഹോവ[46] എന്‍റെ ദൈവം എന്നു അവരും പറയും.(Add Ref)|(Add Notes)