സെഖര്യാവ് 4:1
എന്നോടു സംസാരിക്കുന്ന ദൂതന്‍ പിന്നെയും വന്നു, ഉറക്കത്തില്‍നിന്നു ഉണര്‍ത്തുന്നതു പോലെ എന്നെ ഉണര്‍ത്തി.(Add Ref)|(Add Notes)
സെഖര്യാവ് 4:2
നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാന്‍ : മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്‍റെ തലെക്കല്‍ ഒരു കുടവും അതിന്മേല്‍ ഏഴു വിളക്കും അതിന്‍റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും(Add Ref)|(Add Notes)
സെഖര്യാവ് 4:3
അതിന്നരികെ കുടത്തിന്‍റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാന്‍ കാണുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
സെഖര്യാവ് 4:4
എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാന്‍ : യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.(Add Ref)|(Add Notes)
സെഖര്യാവ് 4:5
എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
സെഖര്യാവ് 4:6
അവന്‍ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാല്‍ : സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
സെഖര്യാവ് 4:7
സെരുബ്ബാബേലിന്‍റെ മുമ്പിലുള്ള മഹാപര്‍വ്വതമേ, നീ ആര്‍ ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആര്‍പ്പോടുകൂടെ അവന്‍ ആണിക്കല്ലു കയറ്റും.(Add Ref)|(Add Notes)
സെഖര്യാവ് 4:8
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
സെഖര്യാവ് 4:9
സെരുബ്ബാബേലിന്‍റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്‍റെ കൈ തന്നേ അതു തീര്‍ക്കും; സൈന്യങ്ങളുടെ യഹോവ[46] എന്നെ നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നീ അറിയും.(Add Ref)|(Add Notes)
സെഖര്യാവ് 4:10
അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ തുച്ഛീകരിക്കുന്നു? സര്‍വ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്‍റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.(Add Ref)|(Add Notes)
സെഖര്യാവ് 4:11
അതിന്നു ഞാന്‍ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.(Add Ref)|(Add Notes)
സെഖര്യാവ് 4:12
ഞാന്‍ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊന്‍ നിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
സെഖര്യാവ് 4:13
അവന്‍ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
സെഖര്യാവ് 4:14
അതിന്നു അവന്‍ : ഇവര്‍ സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്‍റെ സന്നിധിയില്‍ നില്ക്കുന്ന രണ്ടു അഭിഷിക്തന്മാര്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)