📚 എല്ലാ പുസ്തകങ്ങളും

📖 യഹോശുവ : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യഹോശുവ : അധ്യായം 12 >>

യഹോശുവ 12:1
യിസ്രായേല്‍മക്കള്‍ യോര്‍ദ്ദാന്നക്കരെ കിഴക്കു അര്‍ന്നോന്‍ താഴ്വരമുതല്‍ ഹെര്‍മ്മോന്‍ പര്‍വ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയില്‍ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാര്‍ ഇവര്‍ ആകുന്നു.(Add Ref)|(Add Notes)
യഹോശുവ 12:2
ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്‍ ; അവന്‍ അര്‍ന്നോന്‍ ആറ്റുവക്കത്തുള്ള അരോവേര്‍മുതല്‍ താഴ്വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്‍റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്‍ നദിവരെയും(Add Ref)|(Add Notes)
യഹോശുവ 12:3
കിന്നെരോത്ത് കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.(Add Ref)|(Add Notes)
യഹോശുവ 12:4
ബാശാന്‍ രാജാവായ ഓഗിന്‍റെ ദേശവും അവര്‍ പിടിച്ചടക്കി; മല്ലന്മാരില്‍ ശേഷിച്ച ഇവര്‍ അസ്തരോത്തിലും എദ്രെയിലും പാര്‍ത്തു,(Add Ref)|(Add Notes)
യഹോശുവ 12:5
ഹെര്‍മ്മോന്‍ പര്‍വ്വതവും സല്‍ക്കയും ബാശാന്‍ മുഴുവനും ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്‍റെ പാതിയും ഹെശ്ബോന്‍ രാജാവായ സീഹോന്‍റെ അതിര്‍വരെയും വാണിരുന്നു.(Add Ref)|(Add Notes)
യഹോശുവ 12:6
അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേല്‍മക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 12:7
എന്നാല്‍ യോശുവയും യിസ്രായേല്‍മക്കളും യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്‍റെ താഴ്വരയിലെ ബാല്‍-ഗാദ് മുതല്‍ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാര്‍ ഇവര്‍ ആകുന്നു.(Add Ref)|(Add Notes)
യഹോശുവ 12:8
മലനാട്ടിലും താഴ്വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യന്‍ , അമോര്യന്‍ , കനാന്യന്‍ , പെരിസ്യന്‍ , ഹിവ്യന്‍ , യെബൂസ്യന്‍ എന്നിവര്‍തന്നേ.(Add Ref)|(Add Notes)
യഹോശുവ 12:9
യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:10
യെരൂശലേംരാജാവു ഒന്നു; ഹെബ്രോന്‍ രാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:11
യര്‍മ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:12
എഗ്ളോനിലെ രാജാവു ഒന്നു; ഗേസര്‍ രാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:13
ദെബീര്‍രാജാവു ഒന്നു; ഗേദെര്‍രാജാവു ഒന്നു(Add Ref)|(Add Notes)
യഹോശുവ 12:14
ഹോര്‍മ്മരാജാവു ഒന്നു; ആരാദ്‍രാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:15
ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:16
മക്കേദാരാജാവു ഒന്നു; ബേഥേല്‍രാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:17
തപ്പൂഹരാജാവു ഒന്നു; ഹേഫെര്‍രാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:18
അഫേക്രാജാവു ഒന്നു; ശാരോന്‍ രാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:19
മാദോന്‍ രാജാവു ഒന്നു; ഹാസോര്‍രാജാവു ഒന്നു; ശിമ്രോന്‍ -മെരോന്‍ രാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:20
അക്ശാപ്പുരാജാവു ഒന്നു; താനാക്രാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:21
മെഗിദ്ദോ രാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:22
കര്‍മ്മേലിലെ യൊക്നെയാംരാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:23
ദോര്‍മേട്ടിലെ ദോര്‍രാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;(Add Ref)|(Add Notes)
യഹോശുവ 12:24
തിര്‍സാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാര്‍ .(Add Ref)|(Add Notes)