📚 എല്ലാ പുസ്തകങ്ങളും

📖 യഹോശുവ : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യഹോശുവ : അധ്യായം 3 >>

യഹോശുവ 3:1
അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേല്‍മക്കള്‍ എല്ലാവരും ശിത്തീമില്‍നിന്നു പുറപ്പെട്ടു യോര്‍ദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.(Add Ref)|(Add Notes)
യഹോശുവ 3:2
മൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികള്‍ പാളയത്തില്‍കൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാല്‍ :(Add Ref)|(Add Notes)
യഹോശുവ 3:3
നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങള്‍ കാണുമ്പോള്‍ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്‍റെ പിന്നാലെ ചെല്ലേണം.(Add Ref)|(Add Notes)
യഹോശുവ 3:4
എന്നാല്‍ നിങ്ങള്‍ക്കും അതിന്നും ഇടയില്‍ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങള്‍ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങള്‍ മുമ്പെ പോയിട്ടില്ലല്ലോ.(Add Ref)|(Add Notes)
യഹോശുവ 3:5
പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; യഹോവ[46] നാളെ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യഹോശുവ 3:6
പുരോഹിതന്മാരോടു യോശുവ: നിങ്ങള്‍ നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിന്‍ എന്നു പറഞ്ഞു. അങ്ങനെ അവര്‍ നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു.(Add Ref)|(Add Notes)
യഹോശുവ 3:7
പിന്നെ യഹോവ[46] യോശുവയോടു: ഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേല്‍ എല്ലാം അറിയേണ്ടതിന്നു ഞാന്‍ ഇന്നു അവര്‍ കാണ്‍കെ നിന്നെ വലിയവനാക്കുവാന്‍ തുടങ്ങും.(Add Ref)|(Add Notes)
യഹോശുവ 3:8
നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാനിലെ വെള്ളത്തിന്‍റെ വക്കത്തു എത്തുമ്പോള്‍ യോര്‍ദ്ദാനില്‍ നില്പാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യഹോശുവ 3:9
യോശുവ യിസ്രായേല്‍മക്കളോടു: ഇവിടെ വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേള്‍പ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യഹോശുവ 3:10
യോശുവ പറഞ്ഞതെന്തെന്നാല്‍ : ജീവനുള്ള ദൈവം നിങ്ങളുടെ ഇടയില്‍ ഉണ്ടു; അവന്‍ നിങ്ങളുടെ മുമ്പില്‍നിന്നു കനാന്യര്‍ , ഹിത്യര്‍ , ഹിവ്യര്‍ , പെരിസ്യര്‍ , ഗിര്‍ഗ്ഗശ്യര്‍ , അമോര്‍യ്യര്‍ , യെബൂസ്യര്‍ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങള്‍ ഇതിനാല്‍ അറിയും.(Add Ref)|(Add Notes)
യഹോശുവ 3:11
ഇതാ, സര്‍വ്വഭൂമിക്കും നാഥനായവന്‍റെ നിയമപെട്ടകം നിങ്ങള്‍ക്കു മുമ്പായി യോര്‍ദ്ദാനിലേക്കു കടക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 3:12
ആകയാല്‍ ഓ‍രോ ഗോത്രത്തില്‍നിന്നു ഓ‍രോ ആള്‍വീതം യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു ആളെ കൂട്ടുവിന്‍ .(Add Ref)|(Add Notes)
യഹോശുവ 3:13
സര്‍വ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ ചവിട്ടുമ്പോള്‍ ഉടനെ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേല്‍നിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നിലക്കും.(Add Ref)|(Add Notes)
യഹോശുവ 3:14
അങ്ങനെ ജനം യോര്‍ദ്ദാന്നക്കരെ കടപ്പാന്‍ തങ്ങളുടെ കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോര്‍ദ്ദാന്നരികെ വന്നു.(Add Ref)|(Add Notes)
യഹോശുവ 3:15
കൊയിത്തുകാലത്തൊക്കെയും യോര്‍ദ്ദാന്‍ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ വെള്ളത്തിന്‍റെ വക്കത്തു മുങ്ങിയപ്പോള്‍ മേല്‍ വെള്ളത്തിന്‍റെ ഒഴുക്കു നിന്നു;(Add Ref)|(Add Notes)
യഹോശുവ 3:16
സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാര്‍ന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.(Add Ref)|(Add Notes)
യഹോശുവ 3:17
യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവില്‍ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേല്‍ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.(Add Ref)|(Add Notes)