📚 എല്ലാ പുസ്തകങ്ങളും

📖 യഹോശുവ : അധ്യായം 19

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യഹോശുവ : അധ്യായം 19 >>

യഹോശുവ 19:1
രണ്ടാമത്തെ നറുക്കു ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്‍റെ ഇടയില്‍ ആയിരുന്നു.(Add Ref)|(Add Notes)
യഹോശുവ 19:2
അവര്‍ക്കും തങ്ങളുടെ അവകാശത്തില്‍(Add Ref)|(Add Notes)
യഹോശുവ 19:3
ബേര്‍ ‍-ശേബ, ശേബ, മോലാദ,(Add Ref)|(Add Notes)
യഹോശുവ 19:4
ഹസര്‍ ‍-ശൂവാല്‍, ബാലാ, ഏസെം, എല്തോലദ്, ബേഥൂല്‍ , ഹൊര്‍മ്മ, സിക്ളാഗ്, ബേത്ത്-മര്‍ക്കാബോത്ത്,(Add Ref)|(Add Notes)
യഹോശുവ 19:5
സിക്ളാഗ്, ബേത്ത്-മര്‍ക്കാബോത്ത് ഹസര്‍-സൂസ,(Add Ref)|(Add Notes)
യഹോശുവ 19:6
ബേത്ത്-ലെബായോത്ത്- ശാരൂഹെന്‍ ; ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും(Add Ref)|(Add Notes)
യഹോശുവ 19:7
അയീന്‍ , രിമ്മോന്‍ , ഏഥെര്‍ , ആശാന്‍ ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;(Add Ref)|(Add Notes)
യഹോശുവ 19:8
ഈ പട്ടണങ്ങള്‍ക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേര്‍വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.(Add Ref)|(Add Notes)
യഹോശുവ 19:9
ശിമെയോന്‍ മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയില്‍ ഉള്‍പ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവര്‍ക്കും അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്‍റെ ഇടയില്‍ ശിമെയോന്‍ മക്കള്‍ക്കു അവകാശം ലഭിച്ചു.(Add Ref)|(Add Notes)
യഹോശുവ 19:10
സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്‍റെ അതിര്‍ സാരീദ്വരെ ആയിരുന്നു.(Add Ref)|(Add Notes)
യഹോശുവ 19:11
അവരുടെ അതിര്‍ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.(Add Ref)|(Add Notes)
യഹോശുവ 19:12
സാരീദില്‍നിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്‍റെ നേരെ കിസ്ളോത്ത് താബോരിന്‍റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.(Add Ref)|(Add Notes)
യഹോശുവ 19:13
അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.(Add Ref)|(Add Notes)
യഹോശുവ 19:14
പിന്നെ ആ അതിര്‍ ഹന്നാഥോന്‍റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏല്‍താഴ്വരയില്‍ അവസാനിക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 19:15
കത്താത്ത്, നഹല്ലാല്‍ , ശിമ്രോന്‍ , യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.(Add Ref)|(Add Notes)
യഹോശുവ 19:16
ഇതു സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.(Add Ref)|(Add Notes)
യഹോശുവ 19:17
നാലാമത്തെ നറുക്കു യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാര്‍മക്കള്‍ക്കു തന്നേ വന്നു.(Add Ref)|(Add Notes)
യഹോശുവ 19:18
അവരുടെ ദേശം യിസ്രെയേല്‍ , കെസുല്ലോത്ത്,(Add Ref)|(Add Notes)
യഹോശുവ 19:19
ശൂനേം, ഹഫാരയീം, ശീയോന്‍ ,(Add Ref)|(Add Notes)
യഹോശുവ 19:20
അനാഹരാത്ത്, രബ്ബീത്ത്, കിശ്യോന്‍ ,(Add Ref)|(Add Notes)
യഹോശുവ 19:21
ഏബെസ്, രേമെത്ത്, ഏന്‍ -ഗന്നീം, ഏന്‍ -ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.(Add Ref)|(Add Notes)
യഹോശുവ 19:22
അവരുടെ അതിര്‍ താബോര്‍ , ശഹസൂമ, ബേത്ത്-ശേമെശ്, എന്നിവയില്‍ എത്തി യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യഹോശുവ 19:23
ഇതു യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.(Add Ref)|(Add Notes)
യഹോശുവ 19:24
ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു.(Add Ref)|(Add Notes)
യഹോശുവ 19:25
അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെന്‍ ,(Add Ref)|(Add Notes)
യഹോശുവ 19:26
അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാല്‍ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കര്‍മ്മേലും ശീഹോര്‍-ലിബ്നാത്തുംവരെ എത്തി,(Add Ref)|(Add Notes)
യഹോശുവ 19:27
സൂര്യോദയത്തിന്‍റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏല്‍താഴ്വരയിലും എത്തി ഇടത്തോട്ടു കാബൂല്‍ .(Add Ref)|(Add Notes)
യഹോശുവ 19:28
ഹെബ്രോന്‍ , രെഹോബ്, ഹമ്മോന്‍ , കാനാ, എന്നിവയിലും മഹാനഗരമായ സീദോന്‍ വരെയും ചെല്ലുന്നു.(Add Ref)|(Add Notes)
യഹോശുവ 19:29
പിന്നെ ആ അതിര്‍ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിര്‍ ഹോസയിലേക്കു തിരിഞ്ഞു സക്സീബ് ദേശത്തു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 19:30
ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.(Add Ref)|(Add Notes)
യഹോശുവ 19:31
ഇതു ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.(Add Ref)|(Add Notes)
യഹോശുവ 19:32
ആറാമത്തെ നറുക്കു നഫ്താലിമക്കള്‍ക്കു, കുടുംബംകുടുംബമായി നഫ്താലിമക്കള്‍ക്കു തന്നേ വന്നു.(Add Ref)|(Add Notes)
യഹോശുവ 19:33
അവരുടെ അതിര്‍ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്ക്കുംവരെ ചെന്നു യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 19:34
പിന്നെ ആ അതിര്‍ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോര്‍ദ്ദാന്യ യെഹൂദയോടും തൊട്ടിരിക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 19:35
ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേര്‍ , ഹമ്മത്ത്,(Add Ref)|(Add Notes)
യഹോശുവ 19:36
രക്കത്ത്, കിന്നേരത്ത്, അദമ, രാമ(Add Ref)|(Add Notes)
യഹോശുവ 19:37
ഹാസോര്‍, കേദെശ്, എദ്രെയി, ഏന്‍ -ഹാസോര്‍ .(Add Ref)|(Add Notes)
യഹോശുവ 19:38
യിരോന്‍ , മിഗ്ദല്‍ ‍-ഏല്‍ ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.(Add Ref)|(Add Notes)
യഹോശുവ 19:39
ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.(Add Ref)|(Add Notes)
യഹോശുവ 19:40
ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വന്നു.(Add Ref)|(Add Notes)
യഹോശുവ 19:41
അവരുടെ അവകാശദേശം സൊരാ, എസ്തായോല്‍ , ഈര്‍ ‍-ശേമെശ്,(Add Ref)|(Add Notes)
യഹോശുവ 19:42
ശാലബ്ബീന്‍ , അയ്യാലോന്‍ , യിത്ള,(Add Ref)|(Add Notes)
യഹോശുവ 19:43
ഏലോന്‍ , തിമ്ന, എക്രോന്‍ ,(Add Ref)|(Add Notes)
യഹോശുവ 19:44
എല്‍തെക്കേ, ഗിബ്ബഥോന്‍ , ബാലാത്ത്,(Add Ref)|(Add Notes)
യഹോശുവ 19:45
യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോന്‍ ,(Add Ref)|(Add Notes)
യഹോശുവ 19:46
മേയര്‍ക്കോന്‍ , രക്കോന്‍ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.(Add Ref)|(Add Notes)
യഹോശുവ 19:47
എന്നാല്‍ ദാന്‍ മക്കളുടെ ദേശം അവര്‍ക്കും പോയ്പോയി. അതുകൊണ്ടു ദാന്‍ മക്കള്‍ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്‍റെ വായ്ത്തലയാല്‍ സംഹരിച്ചു കൈവശമാക്കി അവിടെ പാര്‍ത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്‍റെ പേരിന്‍ പ്രകാരം ദാന്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
യഹോശുവ 19:48
ഇതു ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.(Add Ref)|(Add Notes)
യഹോശുവ 19:49
അവര്‍ ദേശത്തെ അതിര്‍ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേല്‍മക്കള്‍ നൂന്‍റെ മകനായ യോശുവേക്കും തങ്ങളുടെ ഇടയില്‍ ഒരു അവകാശം കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 19:50
അവന്‍ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവര്‍ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവന്‍ ആ പട്ടണം പണിതു അവിടെ പാര്‍ത്തു.(Add Ref)|(Add Notes)
യഹോശുവ 19:51
ഇവ പുരോഹിതനായ ഏലെയാസാരും നൂന്‍റെ മകനായ യോശുവയും യിസ്രായേല്‍മക്കളുടെ ഗോത്രപിതാക്കന്മാരില്‍ പ്രധാനികളും ശീലോവില്‍ സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍വെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.(Add Ref)|(Add Notes)