📚 എല്ലാ പുസ്തകങ്ങളും

📖 യഹോശുവ : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യഹോശുവ : അധ്യായം 21 >>

യഹോശുവ 21:1
അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാര്‍ പുരോഹിതനായ എലെയാസാരിന്‍റെയും നൂന്‍റെ മകനായ യോശുവയുടെയും യിസ്രായേല്‍ഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കല്‍ വന്നു.(Add Ref)|(Add Notes)
യഹോശുവ 21:2
കനാന്‍ ദേശത്തു ശീലോവില്‍വെച്ചു അവരോടു: യഹോവ[46] ഞങ്ങള്‍ക്കു പാര്‍പ്പാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു പുല്പുറങ്ങളും തരുവാന്‍ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യഹോശുവ 21:3
എന്നാറെ യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 21:4
കെഹാത്യരുടെ കുടുംബങ്ങള്‍ക്കു വന്ന നറുക്കുപ്രകാരം ലേവ്യരില്‍ പുരോഹിതനായ അഹരോന്‍റെ മക്കള്‍ക്കു യെഹൂദാഗോത്രത്തിലും ശിമെയോന്‍ ഗോത്രത്തിലും ബെന്യാമീന്‍ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.(Add Ref)|(Add Notes)
യഹോശുവ 21:5
കെഹാത്തിന്‍റെ ശേഷംമക്കള്‍ക്കു എഫ്രയീംഗോത്രത്തിലും ദാന്‍ ഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്തുപട്ടണം കിട്ടി.(Add Ref)|(Add Notes)
യഹോശുവ 21:6
ഗേര്‍ശോന്‍റെ മക്കള്‍ക്കു യിസ്സാഖാര്‍ ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.(Add Ref)|(Add Notes)
യഹോശുവ 21:7
മെരാരിയുടെ മക്കള്‍ക്കു കുടുംബംകുടുംബമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.(Add Ref)|(Add Notes)
യഹോശുവ 21:8
യഹോവ[46] മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ലേവ്യര്‍ക്കും ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുക്കു പ്രകാരം കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 21:9
അവര്‍ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ മക്കളുടെ ഗോത്രത്തിലും താഴെ പേ‍ര്‍ പറയുന്ന പട്ടണങ്ങളെ കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 21:10
അവ ലേവിമക്കളില്‍ കെഹാത്യരുടെ കുടുംബങ്ങളില്‍ അഹരോന്‍റെ മക്കള്‍ക്കു കിട്ടി. അവര്‍ക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നതു.(Add Ref)|(Add Notes)
യഹോശുവ 21:11
യെഹൂദാമലനാട്ടില്‍ അവര്‍ അനാക്കിന്‍റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 21:12
എന്നാല്‍ പട്ടണത്തോടു ചേര്‍ന്ന നിലങ്ങളും ഗ്രാമങ്ങളും അവര്‍ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 21:13
ഇങ്ങനെ അവര്‍ പുരോഹിതനായ അഹരോന്‍റെ മക്കള്‍ക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്‍റെ പുല്പുറങ്ങളും ലിബ്നയും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:14
യത്ഥീരും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:15
എസ്തെമോവയും അതിന്‍റെ പുല്പുറങ്ങളും ഹോലോനും അതിന്‍റെ പുല്പുറങ്ങളും ദെബീരും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:16
അയീനും അതിന്‍റെ പുല്പുറങ്ങളും യുത്തയും അതിന്‍റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളില്‍ ഒമ്പതു പട്ടണവും,(Add Ref)|(Add Notes)
യഹോശുവ 21:17
ബെന്യാമീന്‍ ഗോത്രത്തില്‍ ഗിബെയോനും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:18
ഗേബയും അതിന്‍റെ പുല്പുറങ്ങളും അനാഥോത്തും അതിന്‍റെ പുല്പുറങ്ങളും അല്‍മോനും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 21:19
അഹരോന്‍റെ മക്കളായ പുരോഹിതന്മാര്‍ക്കും എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.(Add Ref)|(Add Notes)
യഹോശുവ 21:20
കെഹാത്തിന്‍റെ ശേഷം മക്കളായ ലേവ്യര്‍ക്കും, കെഹാത്യ കുടുംബങ്ങള്‍ക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങള്‍ എഫ്രയീംഗോത്രത്തില്‍ ആയിരുന്നു.(Add Ref)|(Add Notes)
യഹോശുവ 21:21
എഫ്രയീംനാട്ടില്‍ , കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്‍റെ പുല്പുറങ്ങളും ഗേസെരും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:22
കിബ്സയീം അതിന്‍റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,(Add Ref)|(Add Notes)
യഹോശുവ 21:23
ദാന്‍ ഗോത്രത്തില്‍ എല്‍തെക്കേയും അതിന്‍റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:24
അയ്യാലോനും അതിന്‍റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,(Add Ref)|(Add Notes)
യഹോശുവ 21:25
മനശ്ശെയുടെ പാതിഗോത്രത്തില്‍ താനാക്കും അതിന്‍റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 21:26
ഇങ്ങനെ കെഹാത്തിന്‍റെ ശേഷം മക്കളുടെ കുടുംബങ്ങള്‍ക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.(Add Ref)|(Add Notes)
യഹോശുവ 21:27
ലേവ്യരുടെ കുടുംബങ്ങളില്‍ ഗേര്‍ശോന്‍റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തില്‍ , കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്‍റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:28
ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാര്‍ഗോത്രത്തില്‍ കിശ്യോനും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:29
ദാബെരത്തും അതിന്‍റെ പുല്പുറങ്ങളും യര്‍മ്മൂത്തും അതിന്‍റെ പുല്പുറങ്ങളും ഏന്‍ -ഗന്നീമും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,(Add Ref)|(Add Notes)
യഹോശുവ 21:30
ആശേര്‍ഗോത്രത്തില്‍ മിശാലും അതിന്‍റെ പുല്പുറങ്ങളും അബ്ദോനും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:31
ഹെല്‍ക്കത്തും അതിന്‍റെ പുല്പുറങ്ങളും രെഹോബും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,(Add Ref)|(Add Notes)
യഹോശുവ 21:32
നഫ്താലിഗോത്രത്തില്‍ , കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്‍റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്‍റെ പുല്പുറങ്ങളും കര്‍ത്ഥാനും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 21:33
ഗേര്‍ശോന്യര്‍ക്കും കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.(Add Ref)|(Add Notes)
യഹോശുവ 21:34
ശേഷം ലേവ്യരില്‍ മെരാര്യകുടുംബങ്ങള്‍ക്കു സെബൂലൂന്‍ ഗോത്രത്തില്‍ യൊക്നെയാമും അതിന്‍റെ പുല്പുറങ്ങളും കര്‍ത്ഥയും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:35
ദിമ്നിയും അതിന്‍റെ പുല്പുറങ്ങളും നഹലാലും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും(Add Ref)|(Add Notes)
യഹോശുവ 21:36
രൂബേന്‍ ഗോത്രത്തില്‍ ബേസെരും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:37
യഹ്സയും അതിന്‍റെ പുല്പുറങ്ങളും കെദേമോത്തും അതിന്‍റെ പുല്പുറങ്ങളും മേഫാത്തും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,(Add Ref)|(Add Notes)
യഹോശുവ 21:38
ഗാദ് ഗോത്രത്തില്‍ : കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്‍റെ പുല്പുറങ്ങളും മഹനയീമും അതിന്‍റെ പുല്പുറങ്ങളും(Add Ref)|(Add Notes)
യഹോശുവ 21:39
ഹെശ്ബോനും അതിന്‍റെ പുല്പുറങ്ങളും യസേരും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 21:40
അങ്ങനെ ശേഷം ലേവ്യ കുടുംബങ്ങളായ മെരാര്‍യ്യര്‍ക്കും നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.(Add Ref)|(Add Notes)
യഹോശുവ 21:41
യിസ്രായേല്‍മക്കളുടെ അവകാശത്തില്‍ ലേവ്യര്‍ക്കും എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.(Add Ref)|(Add Notes)
യഹോശുവ 21:42
ഈ പട്ടണങ്ങളില്‍ ഓ‍രോന്നിന്നു ചുറ്റും പുല്പുറങ്ങള്‍ ഉണ്ടായിരുന്നു; ഈ പട്ടണങ്ങള്‍ക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യഹോശുവ 21:43
യഹോവ[46] യിസ്രായേലിന്നു താന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവര്‍ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തു.(Add Ref)|(Add Notes)
യഹോശുവ 21:44
യഹോവ[46] അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവര്‍ക്കും സ്വസ്ഥത നല്കി ശത്രുക്കളില്‍ ഒരുത്തനും അവരുടെ മുമ്പില്‍ നിന്നിട്ടില്ല; യഹോവ[46] സകല ശത്രുക്കളെയും അവരുടെ കയ്യില്‍ ഏല്പിച്ചു.(Add Ref)|(Add Notes)
യഹോശുവ 21:45
യഹോവ[46] യിസ്രായേല്‍ഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളില്‍ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.(Add Ref)|(Add Notes)