📚 എല്ലാ പുസ്തകങ്ങളും

📖 യഹോശുവ : അധ്യായം 20

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യഹോശുവ : അധ്യായം 20 >>

യഹോശുവ 20:1
പിന്നെ യഹോവ[46] യോശുവയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
യഹോശുവ 20:2
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ : അറിയാതെ അബദ്ധവശാല്‍ ഒരാളെ കൊന്നുപോയവന്‍ ഓടിപ്പോയി ഇരിക്കേണ്ടതിന്നു ഞാന്‍ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങള്‍ നിശ്ചയിപ്പിന്‍ .(Add Ref)|(Add Notes)
യഹോശുവ 20:3
രക്തപ്രതികാരകന്‍ കൊല്ലാതിരിപ്പാന്‍ അവ നിങ്ങള്‍ക്കു സങ്കേതമായിരിക്കേണം.(Add Ref)|(Add Notes)
യഹോശുവ 20:4
ആ പട്ടണങ്ങളില്‍ ഒന്നിലേക്കു ഓടിച്ചെല്ലുന്നവന്‍ പട്ടണത്തിന്‍റെ പടിവാതില്‍ക്കല്‍ നിന്നുകൊണ്ടു തന്‍റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവര്‍ അവനെ പട്ടണത്തില്‍ കൈക്കൊണ്ടു തങ്ങളുടെ ഇടയില്‍ പാര്‍ക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.(Add Ref)|(Add Notes)
യഹോശുവ 20:5
രക്തപ്രതികാരകന്‍ അവനെ പിന്തുടര്‍ന്നുചെന്നാല്‍ കുലചെയ്തവന്‍ മനസ്സറിയാതെയും പൂര്‍വ്വദ്വേഷം കൂടാതെയും തന്‍റെ കൂട്ടുകാരനെ കൊന്നു പോയതാകയാല്‍ അവര്‍ അവനെ അവന്‍റെ കയ്യില്‍ ഏല്പിക്കരുതു.(Add Ref)|(Add Notes)
യഹോശുവ 20:6
അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെയോ അന്നുള്ള പുരോഹിതന്‍റെ മരണംവരെയോ ആ പട്ടണത്തില്‍ പാര്‍ക്കേണം; അതിന്‍റെ ശേഷം കുലചെയ്തവന്നു താന്‍ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്‍റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.(Add Ref)|(Add Notes)
യഹോശുവ 20:7
അങ്ങനെ അവര്‍ നഫ്താലിമലനാട്ടില്‍ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടില്‍ ശെഖേമും യെഹൂദാമല നാട്ടില്‍ ഹെബ്രോന്‍ എന്ന കിര്യത്ത്-അര്‍ബ്ബയും(Add Ref)|(Add Notes)
യഹോശുവ 20:8
കിഴക്കു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ രൂബേന്‍ ഗോത്രത്തില്‍ സമഭൂമിയിലുള്ള ബേസെരും ഗിലെയാദില്‍ ഗാദ് ഗോത്രത്തില്‍ രാമോത്തും ബാശാനില്‍ മനശ്ശെഗോത്രത്തില്‍ ഗോലാനും നിശ്ചയിച്ചു.(Add Ref)|(Add Notes)
യഹോശുവ 20:9
അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നിലക്കുവരെ രക്തപ്രതികാരകന്‍റെ കയ്യാല്‍ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രയേല്‍മക്കള്‍ക്കൊക്കെയും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ഇവ തന്നെ.(Add Ref)|(Add Notes)