📚 എല്ലാ പുസ്തകങ്ങളും

📖 യഹോശുവ : അധ്യായം 18

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യഹോശുവ : അധ്യായം 18 >>

യഹോശുവ 18:1
അനന്തരം യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ശീലോവില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമനക്കുടാരം നിര്‍ത്തി; ദേശം അവര്‍ക്കും കീഴടങ്ങിയിരുന്നു.(Add Ref)|(Add Notes)
യഹോശുവ 18:2
എന്നാല്‍ യിസ്രായേല്‍മക്കളില്‍ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങള്‍ ശേഷിച്ചിരുന്നു.(Add Ref)|(Add Notes)
യഹോശുവ 18:3
യോശുവ യിസ്രായേല്‍മക്കളോടു പറഞ്ഞതെന്തെന്നാല്‍ : നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ[46] നിങ്ങള്‍ക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാന്‍ പോകുന്നതിന്നു നിങ്ങള്‍ എത്രത്തോളം മടിച്ചിരിക്കും?(Add Ref)|(Add Notes)
യഹോശുവ 18:4
ഓ‍രോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിന്‍ ; ഞാന്‍ അവരെ അയക്കും; അവര്‍ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങള്‍ക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്‍റെ അടുക്കല്‍ മടങ്ങിവരേണം.(Add Ref)|(Add Notes)
യഹോശുവ 18:5
അതു ഏഴു പങ്കായി ഭാഗിക്കേണം: യെഹൂദാ തന്‍റെ അതിര്‍ക്കകത്തു തെക്കു പാര്‍ത്തുകൊള്ളട്ടെ; യോസേഫിന്‍റെ കുലവും തന്‍റെ അതിര്‍ക്കകത്തു വടക്കു പാര്‍ത്തുകൊള്ളട്ടെ.(Add Ref)|(Add Notes)
യഹോശുവ 18:6
അങ്ങനെ നിങ്ങള്‍ ദേശം ഏഴുഭാഗമായി കണ്ടെഴുതി ഇവിടെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍ . ഞാന്‍ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചു നിങ്ങള്‍ക്കുവേണ്ടി ചീട്ടിടും.(Add Ref)|(Add Notes)
യഹോശുവ 18:7
ലേവ്യര്‍ക്കും നിങ്ങളുടെ ഇടയില്‍ ഓഹരി ഇല്ലല്ലോ; യഹോവയുടെ പൌരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവര്‍ക്കും കൊടുത്തിട്ടുള്ള അവകാശം യോര്‍ദ്ദാന്നു കിഴക്കു വാങ്ങിയിരിക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 18:8
അങ്ങനെ ആ പുരുഷന്മാര്‍ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാന്‍ പോയവരോടു യോശുവ: നിങ്ങള്‍ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാന്‍ ഇവിടെ ശീലോവില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു നിങ്ങള്‍ക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്‍റെ അടുക്കല്‍ മടങ്ങിവരികയും ചെയ്‍വിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യഹോശുവ 18:9
അവര്‍ പോയി ദേശത്തുകൂടി കടന്നു നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തില്‍ അതു ഏഴു ഭാഗമായി എഴുതി ശീലോവില്‍ യോശുവയുടെ അടുക്കല്‍ പാളയത്തിലേക്കു മടങ്ങിവന്നു.(Add Ref)|(Add Notes)
യഹോശുവ 18:10
അപ്പോള്‍ യോശുവ ശീലോവില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു അവര്‍ക്കും വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേല്‍മക്കള്‍ക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 18:11
ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി നറുകൂ വന്നു; അവരുടെ അവകാശത്തിന്‍റെ അതിര്‍ യെഹൂദയുടെ മക്കളുടെയും യോസേഫിന്‍റെ മക്കളുടെയും മദ്ധ്യേ കിടക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 18:12
വടക്കുഭാഗത്തു അവരുടെ വടക്കെ അതിര്‍ യോര്‍ദ്ദാങ്കല്‍ തുടങ്ങി വടക്കു യെരീഹോവിന്‍റെ പാര്‍ശ്വംവരെ ചെന്നു പടിഞ്ഞാറോട്ടു മലനാട്ടില്‍കൂടി കയറി ബേത്ത്-ആവെന്‍ മരുഭൂമിയിങ്കല്‍ അവസാനിക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 18:13
അവിടെനിന്നു ആ അതിര്‍ ബേഥേല്‍ എന്ന ലൂസിന്‍റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്‍റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു.(Add Ref)|(Add Notes)
യഹോശുവ 18:14
പിന്നെ ആ അതിര്‍ വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതല്‍ തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിര്‍യ്യത്ത്-യെയാരീം എന്ന കിര്‍യ്യത്ത്-ബാലയിങ്കല്‍ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെ ഭാഗം(Add Ref)|(Add Notes)
യഹോശുവ 18:15
തെക്കെഭാഗം കിര്യത്ത്-യെയാരീമിന്‍റെ അറ്റത്തുള്ള തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്‍റെ ഉറവുവരെ ചെല്ലുന്നു.(Add Ref)|(Add Notes)
യഹോശുവ 18:16
പിന്നെ ആ അതിര്‍ ബെന്‍ -ഹിന്നോംതാഴ്വരക്കെതിരെയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്വരയില്‍ കൂടി തെക്കോട്ടു യെബൂസ്യപര്‍വ്വതത്തിന്‍റെ പാര്‍ശ്വംവരെയും ഏന്‍ -രോഗേല്‍വരെയും ഇറങ്ങി(Add Ref)|(Add Notes)
യഹോശുവ 18:17
വടക്കോട്ടു തിരിഞ്ഞു ഏന്‍ -ശേമെശിലേക്കും അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്‍റെ മകനായ ബോഹാന്‍റെ കല്ലുവരെ ഇറങ്ങി(Add Ref)|(Add Notes)
യഹോശുവ 18:18
അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്കു കടന്നു അരാബയിലേക്കു ഇറങ്ങിച്ചെല്ലുന്നു.(Add Ref)|(Add Notes)
യഹോശുവ 18:19
പിന്നെ ആ അതിര്‍ വടക്കോട്ടു ബേത്ത്-ഹൊഗ്ളയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോര്‍ദ്ദാന്‍റെ അഴിമുഖത്തു ഉപ്പുകടലിന്‍റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 18:20
ഇതു തെക്കെ അതിര്‍ , അതിന്‍റെ കിഴക്കെ അതിര്‍ യോര്‍ദ്ദാന്‍ ആകുന്നു; ഇതു ബെന്യാമീന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്‍റെ ചുറ്റുമുള്ള അതിരുകള്‍ .(Add Ref)|(Add Notes)
യഹോശുവ 18:21
എന്നാല്‍ ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ : യെരീഹോ, ബേത്ത്-ഹൊഗ്ള, ഏമെക്-കെയെരീഹോ, ബേത്ത്-ഹെഗ്ള, ഏമെക്-കെസീസ്,(Add Ref)|(Add Notes)
യഹോശുവ 18:22
ബേത്ത്-അരാബ, സെമാറയീം, ബേഥേല്‍ .(Add Ref)|(Add Notes)
യഹോശുവ 18:23
അവ്വീം, പാര, ഒഫ്ര,(Add Ref)|(Add Notes)
യഹോശുവ 18:24
കെഫാര്‍ ‍-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;(Add Ref)|(Add Notes)
യഹോശുവ 18:25
ഗിബെയോന്‍ , രാമ, ബേരോത്ത്,(Add Ref)|(Add Notes)
യഹോശുവ 18:26
മിസ്പെ, കെഫീര, മോസ,(Add Ref)|(Add Notes)
യഹോശുവ 18:27
രേക്കെം, യിര്‍പ്പേല്‍ , തരല,(Add Ref)|(Add Notes)
യഹോശുവ 18:28
സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്‍യ്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.(Add Ref)|(Add Notes)