📚 എല്ലാ പുസ്തകങ്ങളും

📖 യഹോശുവ : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യഹോശുവ : അധ്യായം 4 >>

യഹോശുവ 4:1
ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീര്‍ന്നശേഷം യഹോവ[46] യോശുവയോടു കല്പിച്ചതു എന്തെന്നാല്‍ :(Add Ref)|(Add Notes)
യഹോശുവ 4:2
നിങ്ങള്‍ ഓ‍രോ ഗോത്രത്തില്‍ നിന്നു ഓ‍രോ ആള്‍ വീതം ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു:(Add Ref)|(Add Notes)
യഹോശുവ 4:3
യോര്‍ദ്ദാന്‍റെ നടുവില്‍ പുരോഹിതന്മാരുടെ കാല്‍ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങള്‍ പാര്‍ക്കുന്ന സ്ഥലത്തു വെപ്പാന്‍ കല്പിപ്പിന്‍ .(Add Ref)|(Add Notes)
യഹോശുവ 4:4
അങ്ങനെ യോശുവ യിസ്രായേല്‍മക്കളുടെ ഓ‍രോ ഗോത്രത്തില്‍നിന്നു ഓ‍രോ ആള്‍ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.(Add Ref)|(Add Notes)
യഹോശുവ 4:5
യോശുവ അവരോടു പറഞ്ഞതു: യോര്‍ദ്ദാന്‍റെ നടുവില്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ചെന്നു യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യക്കു ഒത്തവണ്ണം നിങ്ങളില്‍ ഓ‍രോരുത്തന്‍ ഓ‍രോ കല്ലു ചുമലില്‍ എടുക്കേണം.(Add Ref)|(Add Notes)
യഹോശുവ 4:6
ഇതു നിങ്ങളുടെ ഇടയില്‍ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള്‍ വരുങ്കാലത്തു ചോദിക്കുമ്പോള്‍ :(Add Ref)|(Add Notes)
യഹോശുവ 4:7
യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പില്‍ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.(Add Ref)|(Add Notes)
യഹോശുവ 4:8
യോശുവ കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു; യഹോവ[46] യോശുവയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോര്‍ദ്ദാന്‍റെ നടുവില്‍നിന്നു എടുത്തു തങ്ങള്‍ പാര്‍ത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു.(Add Ref)|(Add Notes)
യഹോശുവ 4:9
യോര്‍ദ്ദാന്‍റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു.(Add Ref)|(Add Notes)
യഹോശുവ 4:10
മോശെ യോശുവയോടു കല്പിച്ചതു ഒക്കെയും ജനത്തോടു പറവാന്‍ യഹോവ[46] യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവില്‍ നിന്നു; ജനം വേഗത്തില്‍ മറുകര കടന്നു.(Add Ref)|(Add Notes)
യഹോശുവ 4:11
ജനമൊക്കെയും കടന്നു തീര്‍ന്നപ്പോള്‍ ജനം കാണ്‍കെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.(Add Ref)|(Add Notes)
യഹോശുവ 4:12
മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്‍മക്കള്‍ക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.(Add Ref)|(Add Notes)
യഹോശുവ 4:13
ഏകദേശം നാല്പതിനായിരം പേ‍ര്‍ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയില്‍ കടന്നു.(Add Ref)|(Add Notes)
യഹോശുവ 4:14
അന്നു യഹോവ[46] യോശുവയെ എല്ലായിസ്രായേലിന്‍റെയും മുമ്പാകെ വലിയവനാക്കി;(Add Ref)|(Add Notes)
യഹോശുവ 4:15
അവര്‍ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്‍റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.(Add Ref)|(Add Notes)
യഹോശുവ 4:16
യഹോവ[46] യോശുവയോടു: സാക്‍ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യഹോശുവ 4:17
അങ്ങനെ യോശുവ പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിച്ചു.(Add Ref)|(Add Notes)
യഹോശുവ 4:18
യഹോവയുടെ സാക്‍ഷിപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവില്‍നിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ കരെക്കു പൊക്കിവെച്ച ഉടനെ യോര്‍ദ്ദാനിലെ വെള്ളം വീണ്ടും അതിന്‍റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി.(Add Ref)|(Add Notes)
യഹോശുവ 4:19
ഒന്നാം മാസം പത്താം തിയ്യതി ജനം യോര്‍ദ്ദാനില്‍നിന്നു കയറി യെരീഹോവിന്‍റെ കിഴക്കെ അതിരിലുള്ള ഗില്ഗാലില്‍ പാളയം ഇറങ്ങി.(Add Ref)|(Add Notes)
യഹോശുവ 4:20
യോര്‍ദ്ദാനില്‍നിന്നു എടുത്ത പന്ത്രണ്ടു കല്ലു യോശുവ ഗില്ഗാലില്‍ നാട്ടി,(Add Ref)|(Add Notes)
യഹോശുവ 4:21
യിസ്രായേല്‍മക്കളോടു പറഞ്ഞതു എന്തെന്നാല്‍ ; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കള്‍ പിതാക്കന്മാരോടു ചോദിച്ചാല്‍ :(Add Ref)|(Add Notes)
യഹോശുവ 4:22
യിസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടി ഈ യോര്‍ദ്ദാന്നിക്കരെ കടന്നു എന്നു നിങ്ങളുടെ മക്കളോടു പറയേണം.(Add Ref)|(Add Notes)
യഹോശുവ 4:23
ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്നു അറിഞ്ഞു നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്നു(Add Ref)|(Add Notes)
യഹോശുവ 4:24
ഞങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ[46] ഞങ്ങളുടെ മുമ്പില്‍ ചെങ്കടല്‍ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ[46] നിങ്ങളുടെ മുമ്പില്‍ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.(Add Ref)|(Add Notes)