📚 എല്ലാ പുസ്തകങ്ങളും

📖 യഹോശുവ : അധ്യായം 17

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യഹോശുവ : അധ്യായം 17 >>

യഹോശുവ 17:1
യോസേഫിന്‍റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഓഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്‍റെ അപ്പനും ആയ മാഖീര്‍ യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.(Add Ref)|(Add Notes)
യഹോശുവ 17:2
മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്‍റെ മക്കള്‍ , ഹേലെക്കിന്‍റെ മക്കള്‍ , അസ്രീയേലിന്‍റെ മക്കള്‍ , ശേഖെമിന്‍റെ മക്കള്‍ , ഹേഫെരിന്‍റെ മക്കള്‍ , ശെമീദാവിന്‍റെ മക്കള്‍ എന്നിവര്‍ക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവര്‍ കുടുംബംകുടുംബമായി യോസേഫിന്‍റെ മകനായ മനശ്ശെയുടെ മക്കള്‍ ആയിരുന്നു.(Add Ref)|(Add Notes)
യഹോശുവ 17:3
എന്നാല്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകന്‍ ശെലോഫഹാദിന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു; അവന്‍റെ പുത്രിമാര്‍ക്കും; മഹ്ള, നോവ, ഹൊഗ്ള, മില്‍ക്ക, തിര്‍സ എന്നു പേരായിരുന്നു.(Add Ref)|(Add Notes)
യഹോശുവ 17:4
അവര്‍ പുരോഹിതനായ എലെയാസരിന്‍റെയും നൂന്‍റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പില്‍ അടുത്തുചെന്നു: ഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തില്‍ ഒരു അവകാശം ഞങ്ങള്‍ക്കു തരുവാന്‍ യഹോവ[46] മോശെയോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. അങ്ങനെ അവന്‍ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ കൂട്ടത്തില്‍ അവര്‍ക്കും ഒരു അവകാശം കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 17:5
ഇങ്ങനെ മനശ്ശെയുടെ പുത്രിമാര്‍ക്കും അവന്‍റെ പുത്രന്മാരുടെ കൂട്ടത്തില്‍ അവകാശം ലഭിച്ചതുകൊണ്ടു മനശ്ശെക്കു യോര്‍ദ്ദാന്നക്കരെ ഗിലെയാദ് ദേശവും ബാശാനും കൂടാതെ പത്തു ഓഹരി കിട്ടി.(Add Ref)|(Add Notes)
യഹോശുവ 17:6
മനശ്ശെയുടെ ശേഷം പുത്രന്മാര്‍ക്കും ഗിലെയാദ് ദേശം കിട്ടി.(Add Ref)|(Add Notes)
യഹോശുവ 17:7
മനശ്ശെയുടെ അതിരോ ആശേര്‍മുതല്‍ ശേഖെമിന്നു കിഴക്കുള്ള മിഖ് മെഥാത്ത്വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏന്‍ -തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 17:8
തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യര്‍ക്കും ഉള്ളതായിരുന്നു.(Add Ref)|(Add Notes)
യഹോശുവ 17:9
പിന്നെ ആ അതിര്‍ കാനാതോട്ടിങ്കലേക്കു തോട്ടിന്‍റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങള്‍ മനശ്ശെയുടെ പട്ടണങ്ങള്‍ക്കിടയില്‍ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിര്‍ തോട്ടിന്‍റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 17:10
തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്‍റെ അതിര്‍ ആകുന്നു;(Add Ref)|(Add Notes)
യഹോശുവ 17:11
അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്‍റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്‍റെ അധീനനഗരങ്ങളും ദോര്‍നിവാസികളും അതിന്‍റെ അധീനനഗരങ്ങളും ഏന്‍ -ദോര്‍നിവാസികളും അതിന്‍റെ അധീനനഗരങ്ങളും താനാക്‍ നിവാസികളും അതിന്‍റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്‍റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകള്‍ തന്നേ.(Add Ref)|(Add Notes)
യഹോശുവ 17:12
എന്നാല്‍ മനശ്ശെയുടെ മക്കള്‍ക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല; കനാന്യര്‍ക്കും ആ ദേശത്തില്‍ തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.(Add Ref)|(Add Notes)
യഹോശുവ 17:13
എന്നാല്‍ യിസ്രായേല്‍മക്കള്‍ ബലവാന്മാരായി തീര്‍ന്നപ്പോള്‍ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.(Add Ref)|(Add Notes)
യഹോശുവ 17:14
അനന്തരം യോസേഫിന്‍റെ മക്കള്‍ യോശുവയോടു: യഹോവ[46] ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങള്‍ ഒരു വലിയ ജനമായി തീര്‍ന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങള്‍ക്കു തന്നതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
യഹോശുവ 17:15
യോശുവ അവരോടു: നിങ്ങള്‍ വലിയൊരു ജനം എങ്കില്‍ എഫ്രയീംപര്‍വ്വതം നിങ്ങള്‍ക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യഹോശുവ 17:16
അതിന്നു യോസേഫിന്‍റെ മക്കള്‍ , മലനാടു ഞങ്ങള്‍ക്കു പോരാ; ബേത്ത്-ശെയാനിലും അതിന്‍റെ അധീനനഗരങ്ങളിലും യിസ്രായേല്‍ താഴ്വരയിലും ഇങ്ങനെ താഴ്‍വീതി പ്രദേശത്തു പാര്‍ക്കുന്ന കനാന്യര്‍ക്കൊക്കെയും ഇരിമ്പു രഥങ്ങള്‍ ഉണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യഹോശുവ 17:17
യോശുവ യോസേഫിന്‍റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞതു: നിങ്ങള്‍ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ടു; നിങ്ങള്‍ക്കു ഒരു ഓഹരിമാത്രമല്ല വരേണ്ടതു.(Add Ref)|(Add Notes)
യഹോശുവ 17:18
മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങള്‍ അതു വെട്ടിത്തെളിക്കേണം അതിന്‍റെ അറുതിപ്രദേശങ്ങളും നിങ്ങള്‍ക്കുള്ളവ തന്നേ; കനാന്യര്‍ ഇരിമ്പുരഥങ്ങള്‍ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങള്‍ അവരെ നീക്കിക്കളയും.(Add Ref)|(Add Notes)