യഹോശുവ 15:1
യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെദേശത്തിന്‍റെ തെക്കെ അറ്റത്തു എദോമിന്‍റെ അതിരായ സീന്‍ മരുഭൂമിവരെ തന്നേ.(Add Ref)|(Add Notes)
യഹോശുവ 15:2
അവരുടെ തെക്കെ അതിര്‍ ഉപ്പുകടലിന്‍റെ അറ്റംമുതല്‍ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടല്‍മുതല്‍തന്നേ ആയിരുന്നു.(Add Ref)|(Add Notes)
യഹോശുവ 15:3
അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബര്‍ന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോന്‍ കടന്നു ആദാരിലേക്കു കയറി കാര്‍ക്കയിലേക്കു തിരിഞ്ഞു(Add Ref)|(Add Notes)
യഹോശുവ 15:4
അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിര്‍ സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിര്‍ ആയിരിക്കേണം.(Add Ref)|(Add Notes)
യഹോശുവ 15:5
കിഴക്കെ അതിര്‍ യോര്‍ദ്ദാന്‍റെ അഴിമുഖംവരെ ഉപ്പുകടല്‍ തന്നേ; വടക്കെ അതിര്‍ യോര്‍ദ്ദാന്‍റെ അഴിമുഖമായ(Add Ref)|(Add Notes)
യഹോശുവ 15:6
ഇടക്കടല്‍ തുടങ്ങി ബേത്ത്-ഹൊഗ്ളയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്‍റെ മകനായ ബോഹാന്‍റെ കല്ലുവരെ കയറിച്ചെല്ലുന്നു.(Add Ref)|(Add Notes)
യഹോശുവ 15:7
പിന്നെ ആ അതിര്‍ ആഖോര്‍താഴ്വരമുതല്‍ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്‍റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏന്‍ -ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏന്‍ -രോഗേലിങ്കല്‍ അവസാനിക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 15:8
പിന്നെ ആ അതിര്‍ ബെന്‍ -ഹിന്നോംതാഴ്വരയില്‍കൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോം താഴ്വരയുടെ മുമ്പില്‍ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.(Add Ref)|(Add Notes)
യഹോശുവ 15:9
പിന്നെ ആ അതിര്‍ മലയുടെ മുകളില്‍നിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോന്‍ മലയിലെ പട്ടണങ്ങള്‍വരെ ചെന്നു കിര്‍യ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.(Add Ref)|(Add Notes)
യഹോശുവ 15:10
പിന്നെ ആ അതിര്‍ ബാലാമുതല്‍ പടിഞ്ഞാറോട്ടു സേയീര്‍മലവരെ തിരിഞ്ഞു കെസാലോന്‍ എന്ന യെയാരീംമലയുടെ പാര്‍ശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.(Add Ref)|(Add Notes)
യഹോശുവ 15:11
പിന്നെ ആ അതിര്‍ വടക്കോട്ടു എക്രോന്‍റെ പാര്‍ശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലില്‍ ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.(Add Ref)|(Add Notes)
യഹോശുവ 15:12
പടിഞ്ഞാറെ അതിര്‍ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്‍റെ ചുറ്റുമുള്ള അതിര്‍ .(Add Ref)|(Add Notes)
യഹോശുവ 15:13
യഹോവ[46] യോശുവയോടു കല്പിച്ചതുപോലെ അവന്‍ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയില്‍ ഓഹരിയായിട്ടു അനാക്കിന്‍റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോന്‍ കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 15:14
അവിടെനിന്നു കാലേബ് അനാക്കിന്‍റെ പുത്രന്മാരായ ശേശായി, അഹീമാന്‍ , തല്‍മായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു.(Add Ref)|(Add Notes)
യഹോശുവ 15:15
അവിടെനിന്നു അവന്‍ ദെബീര്‍നിവാസികളുടെ നേരെ ചെന്നു; ദെബീരിന്‍റെ പേര്‍ മുമ്പെ കിര്‍യ്യത്ത്-സേഫെര്‍ എന്നായിരുന്നു.(Add Ref)|(Add Notes)
യഹോശുവ 15:16
കിര്യത്ത്-സേഫെര്‍ ജയിക്കുന്നവന്നു ഞാന്‍ എന്‍റെ മകള്‍ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.(Add Ref)|(Add Notes)
യഹോശുവ 15:17
കാലേബിന്‍റെ സഹോദരനായ കെനസിന്‍റെ മകന്‍ ഒത്നീയേല്‍ അതിനെ പിടിച്ചു; അവന്‍ തന്‍റെ മകള്‍ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 15:18
അവള്‍ വന്നാറെ തന്‍റെ അപ്പനോടു ഒരു നിലം ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോള്‍ കാലേബ് അവളോടു: നിനക്കു എന്തു വേണം എന്നു ചോദിച്ചു.(Add Ref)|(Add Notes)
യഹോശുവ 15:19
എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവള്‍ ഉത്തരം പറഞ്ഞു അവന്‍ അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.(Add Ref)|(Add Notes)
യഹോശുവ 15:20
യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.(Add Ref)|(Add Notes)
യഹോശുവ 15:21
എദോമിന്‍റെ അതിര്‍ക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങള്‍ : കെബ്സെയേല്,ഏദെര്,യാഗൂര്. കെബ്സെയേല്‍, ഏദെര്, യാഗൂര്‍,(Add Ref)|(Add Notes)
യഹോശുവ 15:22
കീന, ദിമോന,(Add Ref)|(Add Notes)
യഹോശുവ 15:23
അദാദ, കേദെശ്,(Add Ref)|(Add Notes)
യഹോശുവ 15:24
ഹാസോര്‍ , യിത്നാന്‍ , സീഫ്, തേലെം,(Add Ref)|(Add Notes)
യഹോശുവ 15:25
ബയാലോത്ത്, ഹാസോര്‍ , ഹദത്ഥ, കെരീയോത്ത്-ഹാസോര്‍ , എന്ന കെരീയോത്ത്--ഹെസ്രോന്‍ ,(Add Ref)|(Add Notes)
യഹോശുവ 15:26
അമാം, ശെമ, മോലാദ,(Add Ref)|(Add Notes)
യഹോശുവ 15:27
ഹസര്‍ -ഗദ്ദ, ഹെശ്മോന്‍ , ബേത്ത്-പേലെത്,(Add Ref)|(Add Notes)
യഹോശുവ 15:28
ഹസര്‍-ശൂവാല്‍ , ബേര്‍-ശേബ, ബിസോത്യ,(Add Ref)|(Add Notes)
യഹോശുവ 15:29
ബാല, ഇയ്യീം, ഏസെം,(Add Ref)|(Add Notes)
യഹോശുവ 15:30
എല്‍തോലദ്, കെസീല്‍ , ഹോര്‍മ്മ,(Add Ref)|(Add Notes)
യഹോശുവ 15:31
സിക്ളാഗ്, മദ്മന്ന, സന്‍ സന്ന,(Add Ref)|(Add Notes)
യഹോശുവ 15:32
ലെബായോത്ത, ശില്‍ഹീം, ആയിന്‍ , രിമ്മോന്‍ ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.(Add Ref)|(Add Notes)
യഹോശുവ 15:33
താഴ്‍വീതിയില്‍ എസ്തായോല്‍ , സൊരാ,(Add Ref)|(Add Notes)
യഹോശുവ 15:34
അശ്ന, സനോഹ, ഏന്‍ -ഗന്നീം, തപ്പൂഹ,(Add Ref)|(Add Notes)
യഹോശുവ 15:35
ഏനാം, യര്‍മ്മൂത്ത്, അദുല്ലാം, സോഖോ,(Add Ref)|(Add Notes)
യഹോശുവ 15:36
അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം;(Add Ref)|(Add Notes)
യഹോശുവ 15:37
ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; സെനാന്‍ ,(Add Ref)|(Add Notes)
യഹോശുവ 15:38
ഹദാശ, മിഗ്ദല്‍ -ഗാദ്, ദിലാന്‍ , മിസ്പെ, യൊക്തെയേല്‍ .(Add Ref)|(Add Notes)
യഹോശുവ 15:39
ലാഖിശ്, ബൊസ്കത്ത്,(Add Ref)|(Add Notes)
യഹോശുവ 15:40
എഗ്ളോന്‍ , കബ്ബോന്‍ , ലപ്മാസ്, കിത്ത്ശ്,(Add Ref)|(Add Notes)
യഹോശുവ 15:41
ഗെദേരോത്ത്, ബേത്ത്-ദാഗോന്‍ , നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാങ്ങളും;(Add Ref)|(Add Notes)
യഹോശുവ 15:42
ലിബ്ന, ഏഥെര്‍ , ആശാന്‍ ,(Add Ref)|(Add Notes)
യഹോശുവ 15:43
യിപ്താഹ്, അശ്ന, നെസീബ്,(Add Ref)|(Add Notes)
യഹോശുവ 15:44
കെയില, അക്ളീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;(Add Ref)|(Add Notes)
യഹോശുവ 15:45
എക്രോനും അതിന്‍റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;(Add Ref)|(Add Notes)
യഹോശുവ 15:46
എക്രോന്‍ മുതല്‍ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;(Add Ref)|(Add Notes)
യഹോശുവ 15:47
അസ്തോദും അതിന്‍റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്‍റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.(Add Ref)|(Add Notes)
യഹോശുവ 15:48
മലനാട്ടില്‍ ശാമീര്‍ , യത്ഥീര്‍ , സോഖോ,(Add Ref)|(Add Notes)
യഹോശുവ 15:49
ദന്ന, ദെബീര്‍ എന്ന കിര്യാത്ത്-സന്ന,(Add Ref)|(Add Notes)
യഹോശുവ 15:50
അനാബ്, എസ്തെമോ, ആനീം, ഗോശെന്‍ ,(Add Ref)|(Add Notes)
യഹോശുവ 15:51
ഹോലോന്‍ , ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;(Add Ref)|(Add Notes)
യഹോശുവ 15:52
അരാബ്, ദൂമ, എശാന്‍ ,(Add Ref)|(Add Notes)
യഹോശുവ 15:53
യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത,(Add Ref)|(Add Notes)
യഹോശുവ 15:54
ഹെബ്രോന്‍ എന്ന കിര്യത്ത്-അര്‍ബ്ബ, സീയോര്‍ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.(Add Ref)|(Add Notes)
യഹോശുവ 15:55
മാവോന്‍ , കര്‍മ്മോല്‍ , സീഫ്, യൂത,(Add Ref)|(Add Notes)
യഹോശുവ 15:56
യിസ്രെയേല്‍ , യോക്ക്‍ ദെയാം, സാനോഹ,(Add Ref)|(Add Notes)
യഹോശുവ 15:57
കയീന്‍ , ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും(Add Ref)|(Add Notes)
യഹോശുവ 15:58
അവയുടെ ഗ്രാമങ്ങളും; ഹല്‍ഹൂല്‍ ബേത്ത്--സൂര്‍(Add Ref)|(Add Notes)
യഹോശുവ 15:59
ഗെദോര്‍ , മാരാത്ത്, ബേത്ത്-അനോത്ത്, എല്‍തെക്കോന്‍ ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;(Add Ref)|(Add Notes)
യഹോശുവ 15:60
കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാല്‍ , രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;(Add Ref)|(Add Notes)
യഹോശുവ 15:61
മരുഭൂമിയില്‍ ബേത്ത്-അരാബ,(Add Ref)|(Add Notes)
യഹോശുവ 15:62
മിദ്ദീന്‍ , സെഖാഖ, നിബ്ശാന്‍ , ഈരര്‍ -ഹമേലഹ്, ഏന്‍ -ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.(Add Ref)|(Add Notes)
യഹോശുവ 15:63
യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കള്‍ക്കു നീക്കിക്കളവാന്‍ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യര്‍ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു.(Add Ref)|(Add Notes)