📚 എല്ലാ പുസ്തകങ്ങളും

📖 1 രാജാക്കന്മാർ : അധ്യായം 1

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

1 രാജാക്കന്മാർ : അധ്യായം 1 >>

1 രാജാക്കന്മാർ 1:1
ദാവീദ്‍രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോള്‍ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:2
ആകയാല്‍ അവന്‍റെ ഭൃത്യന്മാര്‍ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവള്‍ രാജസന്നിധിയില്‍ ശുശ്രൂഷിച്ചുനില്‍ക്കയും യജമാനനായ രാജാവിന്‍റെ കുളിര്‍ മാറേണ്ടതിന്നു തിരുമാര്‍വ്വില്‍ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:3
അങ്ങനെ അവര്‍ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേല്‍ദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:4
ആ യുവതി അതിസുന്ദരിയായിരുന്നു; അവള്‍ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാല്‍ രാജാവു അവളെ പരിഗ്രഹിച്ചില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:5
അനന്തരം ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടു: ഞാന്‍ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാന്‍ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:6
അവന്‍റെ അപ്പന്‍ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്‍റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്‍റെ ശേഷം ആയിരുന്നു അവന്‍ ജനിച്ചതു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:7
അവന്‍ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവര്‍ അദോനീയാവിന്നു പിന്തുണയായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:8
എന്നാല്‍ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്‍റെ വീരന്മാരും അദോനീയാവിന്‍റെ പക്ഷം ചേര്‍ന്നിരുന്നില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:9
അദോനീയാവു ഏന്‍ -രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെ വെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്‍റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:10
എങ്കിലും നാഥാന്‍ പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്‍റെ സഹോദരനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:11
എന്നാല്‍ നാഥാന്‍ ശലോമോന്‍റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതു: ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:12
ആകയാല്‍ വരിക; നിന്‍റെ ജീവനെയും നിന്‍റെ മകനായ ശലോമോന്‍റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാന്‍ നിനക്കു ആലോചന പറഞ്ഞുതരാം.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:13
നീ ദാവീദ്‍രാജാവിന്‍റെ അടുക്കല്‍ ചെന്നു: യജമാനനായ രാജാവേ, നിന്‍റെ മകനായ ശലോമോന്‍ എന്‍റെ അനന്തരവനായിവാണു എന്‍റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:14
നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ , ഞാനും നിന്‍റെ പിന്നാലെ വന്നു നിന്‍റെ വാക്കു ഉറപ്പിച്ചുകൊള്ളാം.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:15
അങ്ങനെ ബത്ത്-ശേബ പള്ളിയറയില്‍ രാജാവിന്‍റെ അടുക്കല്‍ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:16
ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:17
അവള്‍ അവനോടു പറഞ്ഞതു: എന്‍റെ യജമാനനേ, നിന്‍റെ മകന്‍ ശലോമോന്‍ എന്‍റെ അനന്തരവനായി വാണു എന്‍റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ നിന്‍റെ ദൈവമായ യഹോവയുടെ നാമത്തില്‍ അടിയനോടു സത്യം ചെയ്തുവല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:18
ഇപ്പോള്‍ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്‍റെ യജമാനനായ രാജാവു അറിയുന്നതുമില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:19
അവന്‍ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്‍റെ ദാസനായ ശലോമോനെ അവന്‍ ക്ഷണിച്ചില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:20
യജമാനനായ രാജാവേ, യജമാനനായ രാജാവിന്‍റെ അനന്തരവനായി സിംഹാസനത്തില്‍ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്‍റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:21
അല്ലാഞ്ഞാല്‍ , യജമാനനായ രാജാവു തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്‍റെ മകന്‍ ശലോമോനും കുറ്റക്കാരായിരിക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:22
അവള്‍ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതാ, നാഥാന്‍ പ്രവാചകന്‍ വരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:23
നാഥാന്‍ പ്രവാചകന്‍ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവന്‍ രാജസന്നിധിയില്‍ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:24
നാഥാന്‍ പറഞ്ഞതെന്തെന്നാല്‍ : യജമാനനായ രാജാവേ, അദോനീയാവു എന്‍റെ അനന്തരവനായി വാണു എന്‍റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:25
അവന്‍ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവര്‍ അവന്‍റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:26
എന്നാല്‍ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്‍റെ ദാസനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:27
യജമാനനായ രാജാവിന്‍റെ അനന്തരവനായി സിംഹാസനത്തില്‍ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്‍റെ കല്പനയാലോ നടന്നതു?(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:28
ബത്ത്-ശേബയെ വിളിപ്പിന്‍ എന്നു ദാവീദ്‍രാജാവു കല്പിച്ചു. അവള്‍ രാജസന്നിധിയില്‍ചെന്നു രാജാവിന്‍റെ മുമ്പാകെ നിന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:29
എന്നാറെ രാജാവു: എന്‍റെ ജീവനെ സകലകഷ്ടത്തില്‍നിന്നും വീണ്ടെുത്തിരിക്കുന്ന യഹോവയാണ,(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:30
നിന്‍റെ മകനായ ശലോമോന്‍ എന്‍റെ അനന്തരവനായി വാണു എനിക്കു പകരം എന്‍റെ സിംഹാസനത്തില്‍ ഇരിക്കും എന്നു ഞാന്‍ നിന്നോടു യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തില്‍ സത്യംചെയ്തതുപോലെ തന്നേ ഞാന്‍ ഇന്നു നിവര്‍ത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:31
അപ്പോള്‍ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്‍റെ യജമാനനായ ദാവീദ്‍രാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:32
പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിന്‍ എന്നു കല്പിച്ചു. അവര്‍ രാജസന്നിധിയില്‍ ചെന്നുനിന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:33
രാജാവു അവരോടു കല്പിച്ചതെന്തെന്നാല്‍ : നിങ്ങളുടെ യജമാനന്‍റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്‍റെ മകനായ ശാലോമോനെ എന്‍റെ കോവര്‍കഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍ .(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:34
അവിടെവെച്ചു സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലമോന്‍ രാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിന്‍ .(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:35
അതിന്‍റെശേഷം നിങ്ങള്‍ അവന്‍റെ പിന്നാലെ വരുവിന്‍ ; അവന്‍ വന്നു എന്‍റെ സിംഹാസനത്തില്‍ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:36
അപ്പോള്‍ യെഹോയാദയുടെ മകന്‍ ബെനായാവു രാജാവിനോടു: ആമേന്‍ ; യജമാനനായ രാജാവിന്‍റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:37
യഹോവ[46] യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‍രാജാവിന്‍റെ സിംഹാസനത്തെക്കാളും അവന്‍റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:38
അങ്ങനെ സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ളേത്യരും ചെന്നു ദാവീദ്‍രാജാവിന്‍റെ കോവര്‍കഴുതപ്പുറത്തു ശലോമേനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:39
സാദോക്‍ പുരോഹിതന്‍ തൃക്കൂടാരത്തില്‍നിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം ഊതി, ജനമൊക്കെയും ശലോമോന്‍ രാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:40
പിന്നെ ജനമൊക്കയും അവന്‍റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:41
അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ അതു കേട്ടു. കാഹളനാദം കേട്ടപ്പോള്‍ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:42
അവന്‍ പറയുമ്പോള്‍ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്‍റെ മകന്‍ യോനാഥാന്‍ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷന്‍ ; നീ നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:43
യോനാഥാന്‍ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:44
രാജാവു സാദോക്‍ പുരോഹിതനെയും നാഥാന്‍ പ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ളേത്യരെയും അവനോടുകൂടെ അയച്ചു. അവര്‍ അവനെ രാജാവിന്‍റെ കോവര്‍കഴുതപ്പുറത്തു കയറ്റി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:45
സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും അവനെ ഗീഹോനില്‍വെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവര്‍ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങള്‍ കേട്ട ഘോഷം.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:46
അത്രയുമല്ല ശലോമോന്‍ രാജസിംഹാസനത്തില്‍ ഇരിക്കുന്നു;(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:47
രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‍രാജാവിനെ അഭിവന്ദനം ചെയ്‍വാന്‍ ചെന്നു; നിന്‍റെ ദൈവം ശലോമോന്‍റെ നാമത്തെ നിന്‍റെ നാമത്തെക്കാള്‍ ഉല്‍കൃഷ്ടവും അവന്‍റെ സിംഹാസനത്തെ നിന്‍റെ സിംഹാസനത്തെക്കാള്‍ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:48
രാജാവു തന്‍റെ കട്ടിലിന്മേല്‍ നമസ്കരിച്ചു: ഇന്നു എന്‍റെ സിംഹാസനത്തില്‍ എന്‍റെ സന്തതി ഇരിക്കുന്നതു എന്‍റെ കണ്ണുകൊണ്ടു കാണ്മാന്‍ സംഗതി വരുത്തിയ യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:49
ഉടനെ അദോനീയാവിന്‍റെ വിരുന്നുകാര്‍ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഓ‍രോരുത്തന്‍ താന്താന്‍റെ വഴിക്കുപോയി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:50
അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്‍റെ കൊമ്പുകളെ പിടിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:51
അദോനീയാവു ശലോമോന്‍ രാജാവിനെ പേടിക്കുന്നു; ശലോമോന്‍ രാജാവു അടിയനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവന്‍ യാഗപീഠത്തിന്‍റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോന്‍ വര്‍ത്തമാനം കേട്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:52
അവന്‍ യോഗ്യനായിരുന്നാല്‍ അവന്‍റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനില്‍ കുറ്റം കണ്ടാലോ അവന്‍ മരിക്കേണം എന്നു ശലോമോന്‍ കല്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 1:53
അങ്ങനെ ശലോമോന്‍ രാജാവു ആളയച്ചു അവര്‍ അവനെ യാഗപീഠത്തിങ്കല്‍നിന്നു ഇറക്കി കൊണ്ടുവന്നു. അവന്‍ വന്നു ശലോമോന്‍ രാജാവിനെ നമസ്കരിച്ചു. ശലോമോന്‍ അവനോടു: നിന്‍റെ വീട്ടില്‍ പൊയ്ക്കൊള്‍ക എന്നു കല്പിച്ചു.(Add Ref)|(Add Notes)