📚 എല്ലാ പുസ്തകങ്ങളും

📖 1 രാജാക്കന്മാർ : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 രാജാക്കന്മാർ : അധ്യായം 2 >>

1 രാജാക്കന്മാർ 2:1
ദാവീദിന്നു മരണകാലം അടുത്തുവന്നപ്പോള്‍ അവന്‍ തന്‍റെ മകനായ ശലോമോനോടു കല്പിച്ചതു എന്തെന്നാല്‍ :(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:2
ഞാന്‍ സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നീ ധൈര്യംപൂണ്ടു പുരുഷനായിരിക്ക.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:3
നീ എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാര്‍ത്ഥനാകേണ്ടതിന്നും നിന്‍റെ മക്കള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടുംകൂടെ എന്‍റെ മുമ്പാകെ സത്യമായി നടന്നു തങ്ങളുടെ വഴി സൂക്ഷിച്ചാല്‍ യിസ്രായേലിന്‍റെ രാജാസനത്തില്‍ ഇരിപ്പാന്‍ ഒരു പുരുഷന്‍ നിനക്കു ഇല്ലാതെ പോകയില്ല എന്നു യഹോവ[46] എന്നോടു അരുളിച്ചെയ്ത വചനം താന്‍ ഉറപ്പിക്കേണ്ടതിന്നുമായി(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:4
മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ നിന്‍റെ ദൈവമായ യഹോവയുടെ വഴികളില്‍ നടന്നു അവന്‍റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്‍ഷ്യങ്ങളൂം പ്രമാണിച്ചുംകൊണ്ടു അവന്‍റെ ആജ്ഞ അനുസരിച്ചുകൊള്‍ക.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:5
വിശേഷിച്ചു സെരൂയയുടെ മകന്‍ യോവാബ് എന്നോടു ചെയ്തതു, യിസ്രായേലിന്‍റെ രണ്ടു സേനാധിപന്മാരായ നേരിന്‍റെ മകന്‍ അബ്നേരിനോടും യേഥെരിന്‍റെ മകന്‍ അമാസയോടും ചെയ്തതു തന്നേ നീയും അറിയുന്നുവല്ലോ; അവന്‍ അവരെ കൊന്നു സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്‍റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:6
ആകയാല്‍ നീ ജ്ഞാനം പ്രയോഗിച്ചു അവന്‍റെ നരയെ സമാധാനത്തോടെ പാതാളത്തില്‍ ഇറങ്ങുവാന്‍ സമ്മതിക്കരുതു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:7
എന്നാല്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ മക്കള്‍ക്കു നീ ദയകാണിക്കേണം; അവര്‍ നിന്‍റെ മേശയിങ്കല്‍ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തില്‍ ഇരിക്കട്ടെ; നിന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ മുമ്പില്‍നിന്നു ഞാന്‍ ഓടിപ്പോകുമ്പോള്‍ അവര്‍ അങ്ങനെ തന്നേ എന്നോടും പെരുമാറി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:8
പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയി എന്നൊരുവന്‍ ഉണ്ടല്ലോ; ഞാന്‍ മഹനയീമിലേക്കു പോകുന്ന ദിവസം അവന്‍ എന്നെ കഠിനശാപത്തോടെ ശപിച്ചു; എങ്കിലും അവന്‍ യോര്‍ദ്ദാങ്കല്‍ എന്നെ എതിരേറ്റുവന്നതുകൊണ്ടു അവനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഞാന്‍ യഹോവാനാമത്തില്‍ അവനോടു സത്യംചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:9
എന്നാല്‍ നീ അവനെ ശിക്ഷിക്കാതെ വിടരുതു; നീ ബുദ്ധിമാനല്ലോ; അവനോടു എന്തു ചെയ്യേണമെന്നു നീ അറിയും; അവന്‍റെ നരയെ രക്തത്തോടെ പാതാളത്തിലേക്കു അയക്കുക.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:10
പിന്നെ ദാവീദ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്‍റെ നഗരത്തില്‍ അവനെ അടക്കംചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:11
ദാവീദ് യിസ്രായേലില്‍ വാണ കാലം നാല്പതു സംവത്സരം. അവന്‍ ഹെബ്രോനില്‍ ഏഴു സംവത്സരവും യെരൂശലേമില്‍ മുപ്പത്തുമൂന്നു സംവത്സരവും വാണു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:12
ശലോമോന്‍ തന്‍റെ അപ്പനായ ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരുന്നു; അവന്‍റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:13
എന്നാല്‍ ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവു ശലോമോന്‍റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്‍റെ വരവു ശുഭമോ എന്നു അവള്‍ ചോദിച്ചതിന്നു: ശുഭം തന്നേ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:14
എനിക്കു നിന്നോടു ഒരു കാര്യം പറവാനുണ്ടു എന്നു അവന്‍ പറഞ്ഞു. പറക എന്നു അവള്‍ പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:15
അവന്‍ പറഞ്ഞതു എന്തെന്നാല്‍ : രാജത്വം എനിക്കുള്ളതായിരുന്നു; ഞാന്‍ വാഴേണ്ടതിന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാല്‍ രാജത്വം മറിഞ്ഞു എന്‍റെ സഹോദരന്നു ആയിപ്പോയി; യഹോവയാല്‍ അതു അവന്നു ലഭിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:16
എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നോടു ഒരു കാര്യം അപേക്ഷിക്കുന്നു; അതു തള്ളിക്കളയരുതേ. നീ പറക എന്നു അവള്‍ പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:17
അപ്പോള്‍ അവന്‍ : ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാര്യയായിട്ടു തരുവാന്‍ ശലോമോന്‍ രാജാവിനോടു പറയേണമേ; അവന്‍ നിന്‍റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:18
ആകട്ടെ; ഞാന്‍ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം എന്നു ബത്ത്-ശേബ പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:19
അങ്ങനെ ബത്ത്-ശേബ അദോനീയാവിന്നുവേണ്ടി ശലോമോന്‍ രാജാവിനോടു സംസാരിപ്പാന്‍ അവന്‍റെ അടുക്കല്‍ ചെന്നു. രാജാവു എഴുന്നേറ്റു അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു തന്‍റെ സിംഹാസനത്തില്‍ ഇരുന്നു രാജമാതാവിന്നു ഇരിപ്പാന്‍ കൊടുപ്പിച്ചു; അവള്‍ അവന്‍റെ വലത്തുഭാഗത്തു ഇരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:20
ഞാന്‍ നിന്നോടു ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്‍റെ അപേക്ഷ തള്ളിക്കളയരുതു എന്നു അവള്‍ പറഞ്ഞു. രാജാവു അവളോടു: എന്‍റെ അമ്മേ, ചോദിച്ചാലും; ഞാന്‍ നിന്‍റെ അപേക്ഷ തള്ളുകയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:21
അപ്പോള്‍ അവള്‍ : ശൂനേംകാരത്തിയായ അബീശഗിനെ നിന്‍റെ സഹോദരനായ അദോനീയാവിന്നു ഭാര്യയായിട്ടു കൊടുക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:22
ശലോമോന്‍ രാജാവു തന്‍റെ അമ്മയോടു: ശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിന്നു വേണ്ടി ചോദിക്കുന്നതു എന്തു? രാജത്വത്തെയും അവന്നുവേണ്ടി ചോദിക്കരുതോ? അവന്‍ എന്‍റെ ജ്യേഷ്ഠനല്ലോ; അവന്നും പുരോഹിതന്‍ അബ്യാഥാരിന്നും സെരൂയയുടെ മകന്‍ യോവാബിന്നും വേണ്ടി തന്നേ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:23
അദോനീയാവു ഈ കാര്യം ചോദിച്ചതു തന്‍റെ ജീവനാശത്തിന്നായിട്ടല്ലെങ്കില്‍ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:24
ആകയാല്‍ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്‍റെ അപ്പനായ ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരുത്തി തന്‍റെ വാഗ്ദാനപ്രകാരം എനിക്കു ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവു മരിക്കേണം എന്നു ശലോമോന്‍ രാജാവു കല്പിച്ചു യഹോവനാമത്തില്‍ സത്യം ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:25
പിന്നെ ശലോമോന്‍ രാജാവു യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവന്‍ അവനെ വെട്ടിക്കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:26
അബ്യാഥാര്‍പുരോഹിതനോടു രാജാവു: നീ അനാഥോത്തിലെ നിന്‍റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊള്‍ക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്‍റെ അപ്പനായ ദാവീദിന്‍റെ മുമ്പാകെ കര്‍ത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്‍റെ അപ്പന്‍ അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാന്‍ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:27
ഇങ്ങനെ യഹോവ[46] ശീലോവില്‍വെച്ചു ഏലിയുടെ കുടുംബത്തെക്കുറിച്ചു അരുളിച്ചെയ്ത വചനത്തിന്നു നിവൃത്തിവരേണ്ടതിന്നു ശലോമോന്‍ അബ്യാഥാരിനെ യഹോവയുടെ പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:28
ഈ വര്‍ത്തമാനം യോവാബിന്നു എത്തിയപ്പോള്‍ --യോവാബ് അബ്ശാലോമിന്‍റെ പക്ഷം ചേര്‍ന്നിരുന്നില്ലെങ്കിലും അദോനീയാവിന്‍റെ പക്ഷം ചേര്‍ന്നിരുന്നു--അവന്‍ യഹോവയുടെ കൂടാരത്തില്‍ ഓടിച്ചെന്നു യാഗപീഠത്തിന്‍റെ കൊമ്പുകളെ പിടിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:29
യോവാബ് യഹോവയുടെ കൂടാരത്തില്‍ ഓടിച്ചെന്നു യാഗപീഠത്തിന്‍റെ അടുക്കല്‍ നില്ക്കുന്നു എന്നു ശലോമോന്‍ രാജാവിന്നു അറിവുകിട്ടി. അപ്പോള്‍ ശലോമോന്‍ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു കല്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:30
ബെനായാവു യെഹോവയുടെ കൂടാരത്തില്‍ ചെന്നു: നീ പുറത്തുവരിക എന്നു രാജാവു കല്പിക്കുന്നു എന്നു അവനോടു പറഞ്ഞു. ഇല്ല; ഞാന്‍ ഇവിടെ തന്നെ മരിക്കും എന്നു അവന്‍ പറഞ്ഞു. ബെനായാവു ചെന്നു: യോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവന്‍ എന്നോടു ഉത്തരം പറഞ്ഞു എന്നു രാജാവിനെ ബോധിപ്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:31
രാജാവു അവനോടു കല്പിച്ചതു: അവന്‍ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണം കൂടാതെ ചിന്നിയ രക്തം നീ ഇങ്ങനെ എങ്കല്‍ നിന്നും എന്‍റെ പിതൃഭവനത്തിങ്കല്‍നിന്നും നീക്കിക്കളക.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:32
അവന്‍റെ രക്തപാതകം യഹോവ[46] അവന്‍റെ തലമേല്‍ തന്നേ വരുത്തും; യിസ്രായേലിന്‍റെ സേനാധിപതിയായ നേരിന്‍റെ മകന്‍ അബ്നേര്‍ , യെഹൂദയുടെ സേനാധിപതിയായ യേഥെരിന്‍റെ മകന്‍ അമാസാ എന്നിങ്ങനെ തന്നെക്കാള്‍ നീതിയും സല്‍ഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവന്‍ എന്‍റെ അപ്പനായ ദാവീദ് അറിയാതെ വാള്‍കൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:33
അവരുടെ രക്തം എന്നേക്കും യോവാബിന്‍റെയും അവന്‍റെ സന്തതിയുടെയും തലമേല്‍ ഇരിക്കും; ദാവീദിന്നും അവന്‍റെ സന്തതിക്കും ഗൃഹത്തിന്നും സിംഹാസനത്തിന്നും യഹോവയിങ്കല്‍നിന്നു എന്നേക്കും സമാധാനം ഉണ്ടാകും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:34
അങ്ങനെ യെഹോയാദയുടെ മകനായ ബെനായാവു ചെന്നു അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്‍റെ വീട്ടില്‍ അവനെ അടക്കംചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:35
രാജാവു അവന്നു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി അബ്യാഥാരിന്നു പകരം സാദോക്‍ പുരോഹിതനെയും നിയമിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:36
പിന്നെ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടു: നീ യെരൂശലേമില്‍ നിനക്കു ഒരു വീടു പണിതു പാര്‍ത്തുകൊള്‍ക; അവിടെനിന്നു പുറത്തെങ്ങും പോകരുതു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:37
പുറത്തിറങ്ങി കിദ്രോന്‍ തോടു കടക്കുന്ന നാളില്‍ നീ മരിക്കേണ്ടിവരും എന്നു തീര്‍ച്ചയായി അറിഞ്ഞുകൊള്‍ക; നിന്‍റെ രക്തം നിന്‍റെ തലമേല്‍ തന്നേ ഇരിക്കും എന്നു കല്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:38
ശിമെയി രാജാവിനോടു: അതു നല്ലവാക്കു; യജമാനനായ രാജാവു കല്പിച്ചതുപോലെ അടിയന്‍ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമില്‍ പാര്‍ത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:39
മൂന്നു സംവത്സരം കഴിഞ്ഞപ്പോള്‍ ശിമെയിയുടെ രണ്ടു അടിമകള്‍ മാഖയുടെ മകനായ ആഖീശ് എന്ന ഗത്ത്രാജാവിന്‍റെ അടുക്കല്‍ ഓടിപ്പോയി; തന്‍റെ അടിമകള്‍ ഗത്തില്‍ ഉണ്ടെന്നു ശിമെയിക്കു അറിവുകിട്ടി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:40
അപ്പോള്‍ ശിമെയി എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു പുറപ്പെട്ടു അടിമകളെ അന്വേഷിപ്പാന്‍ ഗത്തില്‍ ആഖീശിന്‍റെ അടുക്കല്‍ പോയി; അങ്ങനെ ശിമെയി ചെന്നു അടിമകളെ ഗത്തില്‍നിന്നു കൊണ്ടു വന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:41
ശിമെയി യെരൂശലേം വിട്ടു ഗത്തില്‍ പോയി മടങ്ങിവന്നു എന്നു ശലോമോന്നു അറിവുകിട്ടി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:42
അപ്പോള്‍ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടു: നീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്നനാളില്‍ മരിക്കേണ്ടിവരുമെന്നു തീര്‍ച്ചയായി അറിഞ്ഞുകൊള്‍ക എന്നു ഞാന്‍ നിന്നെക്കൊണ്ടു യഹോവാനാമത്തില്‍ സത്യം ചെയ്യിച്ചു സാക്ഷീകരിക്കയും ഞാന്‍ കേട്ട വാക്കു നല്ലതെന്നു നീ എന്നോടു പറകയും ചെയ്തില്ലയോ?(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:43
അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാന്‍ നിന്നോടു കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:44
പിന്നെ രാജാവു ശിമെയിയോടു: നീ എന്‍റെ അപ്പനായ ദാവീദിനോടു ചെയ്തതും നിനക്കു ഔര്‍മ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ[46] നിന്‍റെ ദോഷം നിന്‍റെ തലമേല്‍ തന്നേ വരുത്തും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:45
എന്നാല്‍ ശലോമോന്‍ രാജാവു അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്‍റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരവുമായിരിക്കും എന്നു പറഞ്ഞിട്ടു(Add Ref)|(Add Notes)
1 രാജാക്കന്മാർ 2:46
രാജാവു യെഹോയാദയുടെ മകന്‍ ബെനായാവോടു കല്പിച്ചു; അവന്‍ ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്‍റെ കയ്യില്‍ സ്ഥിരമായി.(Add Ref)|(Add Notes)