📚 എല്ലാ പുസ്തകങ്ങളും

📖 1 രാജാക്കന്മാർ : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 രാജാക്കന്മാർ : അധ്യായം 11 >>

1 രാജാക്കന്മാർ 11:1
ശലോമോന്‍ രാജാവു ഫറവോന്‍റെ മകളെ കൂടാതെ മോവാബ്യര്‍ , അമ്മോന്യര്‍ , എദോമ്യര്‍ , സീദോന്യര്‍ , ഹിത്യര്‍ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:2
നിങ്ങള്‍ക്കു അവരോടു കൂടിക്കലര്‍ച്ച അരുതു; അവര്‍ക്കും നിങ്ങളോടും കൂടിക്കലര്‍ച്ച അരുതു; അവര്‍ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ[46] യിസ്രായേല്‍മക്കളോടു അരുളിച്ചെയ്ത അന്യജാതികളില്‍നിന്നുള്ളവരെ തന്നേ; അവരോടു ശലോമോന്‍ സ്നേഹത്താല്‍ പറ്റിച്ചേര്‍ന്നിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:3
അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്‍റെ ഭാര്യമാര്‍ അവന്‍റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:4
എങ്ങനെയെന്നാല്‍ : ശലോമോന്‍ വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്‍റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്‍റെ ഹൃദയം അവന്‍റെ അപ്പനായ ദാവീദിന്‍റെ ഹൃദയംപോലെ തന്‍റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:5
ശലോമോന്‍ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ചെന്നു സേവിച്ചു(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:6
തന്‍റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂര്‍ണ്ണമായി അനുസരിക്കാതെ ശലോമോന്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:7
അന്നു ശലോമോന്‍ യെരൂശലേമിന്നു എതിരെയുള്ള മലയില്‍ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഓ‍രോ പൂജാഗിരി പണിതു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:8
തങ്ങളുടെ ദേവന്മാര്‍ക്കും ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാര്‍ക്കും വേണ്ടി അവന്‍ അങ്ങനെ ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:9
തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയെ വിട്ടു ശലോമോന്‍ തന്‍റെ ഹൃദയം തിരിക്കയും(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:10
യഹോവ[46] കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ[46] അവനോടു കോപിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:11
യഹോവ[46] ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാല്‍ : എന്‍റെ നിയമവും ഞാന്‍ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്‍റെ പേരില്‍ ഇരിക്കകൊണ്ടു ഞാന്‍ രാജത്വം നിങ്കല്‍ നിന്നു നിശ്ചയമായി പറിച്ചു നിന്‍റെ ദാസന്നു കൊടുക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:12
എങ്കിലും നിന്‍റെ അപ്പനായ ദാവീദിന്‍ നിമിത്തം ഞാന്‍ നിന്‍റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാല്‍ നിന്‍റെ മകന്‍റെ കയ്യില്‍നിന്നു അതിനെ പറിച്ചുകളയും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:13
എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്‍റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമിന്‍ നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍ നിന്‍റെ മകന്നു കൊടുക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:14
യഹോവ[46] എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്‍റെ നേരെ എഴുന്നേല്പിച്ചു. അവന്‍ എദോം രാജസന്തതിയില്‍ ഉള്ളവന്‍ ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:15
ദാവീദ് എദോമ്യരെ നിഗ്രഹിച്ചകാലത്തു സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കംചെയ്‍വാന്‍ ചെന്നു എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിച്ചപ്പോള്‍ ‍--(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:16
എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാര്‍ത്തിരുന്നു--(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:17
ഹദദ് എന്നവന്‍ തന്‍റെ അപ്പന്‍റെ ഭൃത്യന്മാരില്‍ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഓടിപ്പോയി; ഹദദ് അന്നു പൈതല്‍ ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:18
അവര്‍ മിദ്യാനില്‍ നിന്നു പുറപ്പെട്ടു പാറാനില്‍ എത്തി; പാറാനില്‍നിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമില്‍ മിസ്രയീംരാജാവായ ഫറവോന്‍റെ അടുക്കല്‍ ചെന്നു; അവന്‍ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:19
ഫറവോന്നു ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ടു അവന്‍ തന്‍റെ ഭാര്യയായ തഹ്പെനേസ്രാജ്ഞിയുടെ സഹോദരിയെ അവന്നു ഭാര്യയായി കൊടുത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:20
തഹ്പെനേസിന്‍റെ സഹോദരി അവന്നു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്‍റെ അരമനയില്‍ വളര്‍ത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്‍റെ അരമനയില്‍ ഫറവോന്‍റെ പുത്രന്മാരോടുകൂടെ ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:21
ദാവീദ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമില്‍ കേട്ടിട്ടു ഫറവോനോടു: ഞാന്‍ എന്‍റെ ദേശത്തേക്കു യാത്രയാകേണ്ടതിന്നു എന്നെ അയക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:22
ഫറവോന്‍ അവനോടു: നീ സ്വദേശത്തേക്കു പോകുവാന്‍ താല്പര്യപ്പെടേണ്ടതിന്നു എന്‍റെ അടുക്കല്‍ നിനക്കു എന്തു കുറവുള്ള എന്നു ചോദിച്ചു; അതിന്നു അവന്‍ : ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:23
ദൈവം അവന്‍റെ നേരെ എല്യാദാവിന്‍റെ മകനായ രെസോന്‍ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവന്‍ സോബാരാജാവായ ഹദദേസര്‍ എന്ന തന്‍റെ യജമാനനെ വിട്ടു ഓടിപ്പോയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:24
ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോള്‍ അവന്‍ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീര്‍ന്നു; അവര്‍ ദമ്മേശെക്കില്‍ ചെന്നു അവിടെ പാര്‍ത്തു ദമ്മേശെക്കില്‍ വാണു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:25
ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്‍റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവന്‍ യിസ്രായേലിനെ വെറുത്തു അരാമില്‍ രാജാവായിവാണു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:26
സെരേദയില്‍നിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്‍റെ മകന്‍ യൊരോബെയാം എന്ന ശലോമോന്‍റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്‍റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:27
അവന്‍ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാല്‍: ശലോമോന്‍ മില്ലോ പണിതു, തന്‍റെ അപ്പനായ ദാവീദിന്‍റെ നഗരത്തിന്‍റെ അറ്റകുറ്റം തീര്‍ത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:28
എന്നാല്‍ യൊരോബെയാം ബഹു പ്രാപ്തിയുള്ള പുരുഷന്‍ ആയിരുന്നു; ഈ യൌവനക്കാരന്‍ പരിശ്രമശീലന്‍ എന്നു കണ്ടിട്ടു ശലോമോന്‍ യോസേഫ്ഗൃഹത്തിന്‍റെ കാര്യാദികളൊക്കെയും അവന്‍റെ വിചാരണയില്‍ ഏല്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:29
ആ കാലത്തു ഒരിക്കല്‍ യൊരോബെയാം യെരൂശലേമില്‍നിന്നു വരുമ്പോള്‍ ശിലോന്യനായ അഹിയാപ്രവാചകന്‍ വഴിയില്‍വെച്ചു അവനെ കണ്ടു; അവന്‍ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലില്‍ തനിച്ചായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:30
അഹിയാവു താന്‍ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി:(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:31
യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാല്‍ : പത്തു ഖണ്ഡം നീ എടുത്തുകൊള്‍ക; യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാന്‍ രാജത്വം ശലോമോന്‍റെ കയ്യില്‍നിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:32
എന്നാല്‍ എന്‍റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ എല്ലായിസ്രായേല്‍ഗോത്രങ്ങളില്‍നിന്നും തിരഞ്ഞെടുത്ത യെരൂശലേം നഗരം നിമിത്തവും ഒരു ഗോത്രം അവന്നു ഇരിക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:33
അവര്‍ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്‍ക്കോമിനെയും നമസ്കരിക്കയും അവന്‍റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവര്‍ എന്‍റെ വഴികളില്‍ നടക്കാതെ ഇരിക്കയും ചെയ്തതു കൊണ്ടു തന്നേ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:34
എന്നാല്‍ രാജത്വം മുഴുവനും ഞാന്‍ അവന്‍റെ കയ്യില്‍നിന്നു എടുക്കയില്ല; ഞാന്‍ തിരഞ്ഞെടുത്തവനും എന്‍റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്‍റെ ദാസന്‍ ദാവീദ് നിമിത്തം ഞാന്‍ അവനെ അവന്‍റെ ജീവകാലത്തൊക്കെയും പ്രഭുവായി വെച്ചേക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:35
എങ്കിലും അവന്‍റെ മകന്‍റെ കയ്യില്‍നിന്നു ഞാന്‍ രാജത്വം എടുത്തു നിനക്കു തരും; പത്തു ഗോത്രങ്ങളെ തന്നേ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:36
എന്‍റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തില്‍ എന്‍റെ മുമ്പാകെ എന്‍റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാന്‍ അവന്‍റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:37
നീയോ നിന്‍റെ ഇഷ്ടംപോലെ ഒക്കെയും വാണു യിസ്രായേലിന്നു രാജാവായിരിക്കേണ്ടതിന്നു ഞാന്‍ നിന്നെ എടുത്തിരിക്കുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:38
ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എന്‍റെ വഴികളില്‍ നടന്നു എന്‍റെ ദാസനായ ദാവീദ് ചെയ്തതു പോലെ എന്‍റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താല്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും; ഞാന്‍ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:39
ദാവീദിന്‍റെ സന്തതിയെയോ ഞാന്‍ ഇതു നിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:40
അതുകൊണ്ടു ശലോമോന്‍ യൊരോബെയാമിനെ കൊല്ലുവാന്‍ അന്വേഷിച്ചു. എന്നാല്‍ യൊരോബെയാം എഴുന്നേറ്റു മിസ്രയീമില്‍ ശീശക്ക്‍ എന്ന മിസ്രയീംരാജാവിന്‍റെ അടുക്കല്‍ ഓടിപ്പോയി; ശലോമോന്‍റെ മരണംവരെ അവന്‍ മിസ്രയീമില്‍ ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:41
ശലോമോന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍റെ ജ്ഞാനവും ശലോമോന്‍റെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:42
ശലോമോന്‍ യെരൂശലേമില്‍ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 11:43
ശലോമോന്‍ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ അപ്പനായ ദാവീദിന്‍റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.(Add Ref)|(Add Notes)