1 രാജാക്കന്മാർ 5:1
ശലോമോനെ അവന്‍റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോര്‍രാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്‍റെ അടുക്കല്‍ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്‍റെ സ്നേഹിതനായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:2
ശലോമോന്‍ ഹീരാമിന്‍റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍ :(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:3
എന്‍റെ അപ്പനായ ദാവീദിന്‍റെ ശത്രുക്കളെ യഹോവ[46] അവന്‍റെ കാല്‍ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍ അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:4
എന്നാല്‍ ഇപ്പോള്‍ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്‍റെ ദൈവമായ യഹോവ[46] ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:5
ആകയാല്‍ ഇതാ, ഞാന്‍ നിനക്കു പകരം നിന്‍റെ സിംഹാസനത്തില്‍ ഇരുത്തുന്ന നിന്‍റെ മകന്‍ എന്‍റെ നാമത്തിന്നു ഒരു ആലയം പണിയുമെന്നു യഹോവ[46] എന്‍റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതു പോലെ എന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ വിചാരിക്കുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:6
ആകയാല്‍ ലെബാനോനില്‍നിന്നു എനിക്കായി ദേവദാരുമരം മുറിപ്പാന്‍ കല്പന കൊടുക്കേണം; എന്‍റെ വേലക്കാര്‍ നിന്‍റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്‍റെ വേലക്കാര്‍ക്കും നീ പറയുന്ന കൂലി ഞാന്‍ എത്തിച്ചു തരാം; സീദോന്യരെപ്പോലെ മരം മുറിപ്പാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:7
ഹീരാം ശലോമോന്‍റെ വാക്കു കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാന്‍ ദാവീദിന്നു ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ[46] ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:8
ഹീരാം ശലോമോന്‍റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍: നീ പറഞ്ഞയച്ച വസ്തുത ഞാന്‍ കേട്ടു; ദേവദാരുവിന്‍റെയും സരളമരത്തിന്‍റെയും കാര്യത്തില്‍ നീ ഇച്ഛിച്ചതു ഒക്കെയും ഞാന്‍ ചെയ്യാം.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:9
എന്‍റെ വേലക്കാര്‍ ലെബാനോനില്‍നിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാന്‍ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടല്‍ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാല്‍ എന്‍റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാര്യത്തില്‍ നീ എന്‍റെ ഇഷ്ടവും നിവര്‍ത്തിക്കേണം.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:10
അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്‍റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:11
ശലോമോന്‍ ഹീരാമിന്‍റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോന്‍ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:12
യഹോവ[46] ശലോമോനോടു അരുളിച്ചെയ്തതുപോലെ അവന്നു ജ്ഞാനം നല്‍കി; ഹീരാമും ശലോമോനും തമ്മില്‍ സമാധാനമായിരുന്നു; അവര്‍ ഇരുവരും തമ്മില്‍ ഉടമ്പടിയും ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:13
ശലോമോന്‍ രാജാവു യിസ്രായേലില്‍നിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാര്‍ മുപ്പതിനായിരംപേരായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:14
അവന്‍ അവരെ മാസംതോറും പതിനായിരംപേര്‍വീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവര്‍ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാര്‍ക്കും മേധാവി ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:15
വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരന്മാരൊഴികെ(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:16
ശലോമോന്നു എഴുപതിനായിരം ചുമട്ടുകാരും മലയില്‍ എണ്പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:17
ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാന്‍ അവര്‍ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 5:18
ശലോമോന്‍റെ ശില്പികളും, ഹീരാമിന്‍റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തി ഒരുക്കി.(Add Ref)|(Add Notes)