📚 എല്ലാ പുസ്തകങ്ങളും

📖 1 രാജാക്കന്മാർ : അധ്യായം 7

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 രാജാക്കന്മാർ : അധ്യായം 7 >>

1 രാജാക്കന്മാർ 7:1
ശലോമോന്‍ തന്‍റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീര്‍ത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:2
അവന്‍ ലെബാനോന്‍ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേല്‍ ദേവദാരു ഉത്തരംവെച്ചു പണിതു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:3
ഓ‍രോ നിരയില്‍ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേല്‍ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:4
മൂന്നു നിര കിളിവാതില്‍ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേര്‍ക്കുംനേരെ ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:5
വാതിലും കട്ടളയും എല്ലാം സമചതുരവും കിളിവാതില്‍ മൂന്നു നിരയായി നേര്‍ക്കുനേരെയും ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:6
അവന്‍ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്‍റെ മുന്‍ വശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:7
ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതു: അതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:8
ഇതിന്‍റെ പണിപോലെ തന്നേ അവന്‍ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തില്‍ അവന്‍ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോന്‍ പരിഗ്രഹിച്ചിരുന്ന ഫറവോന്‍റെ മകള്‍ക്കും അവന്‍ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:9
ഇവ ഒക്കെയും അടിസ്ഥാനം മുതല്‍ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈര്‍ച്ചവാള്‍കൊണ്ടു അറുത്തെടുത്തവിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:10
അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:11
മേല്‍പണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:12
യഹോവയുടെ ആലയത്തിന്‍റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്‍റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്‍റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:13
ശലോമോന്‍ രാജാവു സോരില്‍നിന്നു ഹീരാം എന്നൊരുവനെ വരുത്തി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:14
അവന്‍ നഫ്താലിഗോത്രത്തില്‍ ഒരു വിധവയുടെ മകന്‍ ആയിരുന്നു; അവന്‍റെ അപ്പനോ സോര്യനായ ഒരു മൂശാരിയത്രേ: അവന്‍ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‍വാന്‍ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമര്‍ത്ഥ്യവും ഉള്ളവനായിരുന്നു. അവന്‍ ശലോമോന്‍ രാജാവിന്‍റെ അടുക്കല്‍ വന്നു, അവന്‍ കല്പിച്ച പണി ഒക്കെയും തീര്‍ത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:15
അവര്‍ രണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഓ‍രോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:16
സ്തംഭങ്ങളുടെ തലെക്കല്‍ വെപ്പാന്‍ അവന്‍ താമ്രംകൊണ്ടു രണ്ടു പോതിക വാര്‍ത്തുണ്ടാക്കി; പോതിക ഓ‍രോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:17
സ്തംഭങ്ങളുടെ തലെക്കലെ പോതികെക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഓ‍രോന്നിന്നും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:18
അങ്ങനെ അവന്‍ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലെക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കു മീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റെ പോതികെക്കും അവന്‍ അങ്ങനെ തന്നേ ഉണ്ടാക്കി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:19
മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്‍റെ ആകൃതിയില്‍ നാലു മുഴം ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:20
രണ്ടു സ്തംഭത്തിന്‍റെയും തലെക്കല്‍ പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേര്‍ന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:21
അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്‍റെ മണ്ഡപവാതില്‍ക്കല്‍ നിറുത്തി; അവന്‍ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീന്‍ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:22
സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്‍റെ ആകൃതയില്‍ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീര്‍ന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:23
അവന്‍ ഒരു കടല്‍ വാര്‍ത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടു വക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതുമുഴം നൂലളവും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:24
അതിന്‍റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാര്‍ത്തപ്പോള്‍ തന്നെ കുമിഴും രണ്ടുനിരയായി വാര്‍ത്തിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:25
അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയില്‍ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടല്‍ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:26
അതിന്‍റെ കനം നാലംഗുലം; അതിന്‍റെ വക്കു പാനപാത്രത്തിന്‍റെ വക്കുപോലെ താമരപ്പൂവിന്‍റെ ആകൃതിയില്‍ ആയിരുന്നു. അതില്‍ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:27
അവന്‍ താമ്രംകൊണ്ടു പത്തു പീഠം ഉണ്ടാക്കി; ഓ‍രോ പീഠത്തിന്നു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:28
പീഠങ്ങളുടെ പണി എങ്ങനെയെന്നാല്‍ : അവക്കു ചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളില്‍ ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:29
ചട്ടങ്ങളില്‍ ഇട്ടിരുന്ന പലകമേല്‍ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളില്‍ അവ്വണ്ണം സിംഹങ്ങള്‍ക്കും കാളകള്‍ക്കും മീതെയും താഴെയും തോരണപണിയും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:30
ഓ‍രോ പീഠത്തിന്നും താമ്രം കൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്‍റെ നാലു കോണിലും കാലുകള്‍ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാല്‍ ഓ‍രോന്നിന്നും പുറവശത്തു തോരണപ്പണിയോടുകൂടി വാര്‍ത്തിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:31
അതിന്‍റെ വായ് ചട്ടക്കൂട്ടിന്നു അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്‍റെ വായ് പീഠത്തിന്‍റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്‍റെ വായ്ക്കു കൊത്തുപണിയുണ്ടായിരുന്നു; അതിന്‍റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:32
ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകള്‍ പീഠത്തിലും ആയിരുന്നു. ഓ‍രോ ചക്രത്തിന്‍റെ ഉയരം ഒന്നര മുഴം.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:33
ചക്രങ്ങളുടെ പണി രഥചക്രത്തിന്‍റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാര്‍പ്പു പണി ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:34
ഓ‍രോ പീഠത്തിന്‍റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകള്‍ പീഠത്തില്‍നിന്നു തന്നേ ഉള്ളവ ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:35
ഓ‍രോ പീഠത്തിന്‍റെയും തലെക്കല്‍ അര മുഴം ഉയരമുള്ള വളയവും ഓ‍രോ പീഠത്തിന്‍റെയും മേലറ്റത്തു അതിന്‍റെ താങ്ങുകളും അതിന്‍റെ വക്കുകളും അതില്‍നിന്നു തന്നേ ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:36
അതിന്‍റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതില്‍ ഇടം ഉണ്ടായിരുന്നതുപോലെ അവന്‍ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:37
ഇങ്ങനെ അവന്‍ പീഠം പത്തും തീര്‍ത്തു; അവെക്കു ഒക്കെയും വാര്‍പ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:38
അവന്‍ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓ‍രോ തൊട്ടിയില്‍ നാല്പതു ബത്ത് വെള്ളം കൊള്ളും; ഓ‍രോ തൊട്ടി നന്നാലു മുഴം. പത്തു പീഠത്തില്‍ ഓ‍രോന്നിന്മേല്‍ ഓ‍രോ തൊട്ടി വെച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:39
അവന്‍ അഞ്ചു പീഠം ആലയത്തിന്‍റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്‍റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവന്‍ ആലയത്തിന്‍റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:40
പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോന്‍ രാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീര്‍ത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:41
രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്‍റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാന്‍ രണ്ടു വലപ്പണി,(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:42
സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓ‍രോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:43
പത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി,(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:44
ഒരു കടല്‍ , കടലിന്‍റെ കീഴെയുള്ള പന്ത്രണ്ടു കാള,(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:45
കലങ്ങള്‍ , ചട്ടുകങ്ങള്‍ , കലശങ്ങള്‍ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോന്‍ രാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:46
യോര്‍ദ്ദാന്‍ സമഭൂമിയില്‍ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാര്‍പ്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:47
ഉപകരണങ്ങള്‍ അനവധി ആയിരുന്നതുകൊണ്ടു ശലോമോന്‍ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്‍റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:48
ശലോമോന്‍ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊന്‍ പീഠം, കാഴ്ചയപ്പം വെക്കുന്ന പൊന്‍ മേശ,(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:49
അന്തര്‍മ്മന്ദിരത്തിന്‍റെ മുമ്പില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകള്‍ , പൊന്നുകൊണ്ടുള്ള പുഷ്പങ്ങള്‍ .(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:50
ദീപങ്ങള്‍ , ചവണകള്‍ , തങ്കം കൊണ്ടുള്ള പാനപാത്രങ്ങള്‍ , കത്രികകള്‍ , കലശങ്ങള്‍ , തവികള്‍ , തീച്ചട്ടികള്‍ , അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്‍റെ വാതിലുകള്‍ക്കും മന്ദിരമായ ആലയത്തിന്‍റെ വാതിലുകള്‍ക്കും പൊന്നുകൊണ്ടുള്ള കെട്ടുകള്‍ എന്നിവ തന്നേ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 7:51
അങ്ങനെ ശലോമോന്‍ രാജാവു യഹോവയുടെ ആലയംവക പണി എല്ലാം തീര്‍ത്തു. ശലോമോന്‍ തന്‍റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍വെച്ചു.(Add Ref)|(Add Notes)