📚 എല്ലാ പുസ്തകങ്ങളും

📖 1 രാജാക്കന്മാർ : അധ്യായം 14

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 രാജാക്കന്മാർ : അധ്യായം 14 >>

1 രാജാക്കന്മാർ 14:1
ആ കാലത്തു യൊരോബെയാമിന്‍റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:2
യൊരോബെയാം തന്‍റെ ഭാര്യയോടു: നീ യൊരോബെയാമിന്‍റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ഈ ജനത്തിന്നു ഞാന്‍ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകന്‍ അവിടെ ഉണ്ടല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:3
നിന്‍റെ കയ്യില്‍ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്‍റെ അടുക്കല്‍ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്നു അവന്‍ നിന്നെ അറിയിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:4
യൊരോബെയാമിന്‍റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവള്‍ പുറപ്പെട്ടു ശീലോവില്‍ അഹീയാവിന്‍റെ വീട്ടില്‍ ചെന്നു; എന്നാല്‍ അഹീയാവിന്നു വാര്‍ദ്ധക്യം നിമിത്തം കണ്ണു മങ്ങിയിരിരുന്നതുകൊണ്ടു കാണ്മാന്‍ വഹിയാതെയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:5
എന്നാല്‍ യഹോവ[46] അഹീയാവോടു: യൊരോബെയാമിന്‍റെ ഭാര്യ തന്‍റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാന്‍ വരുന്നു; അവന്‍ ദീനമായി കിടക്കുന്നു; നീ അവളോടു ഇന്നിന്നപ്രകാരം സംസാരിക്കേണം; അവള്‍ അകത്തു വരുമ്പോള്‍ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:6
അവള്‍ വാതില്‍ കടക്കുമ്പോള്‍ അവളുടെ കാലൊച്ച അഹിയാവു കേട്ടിട്ടു പറഞ്ഞതെന്തെന്നല്‍ : യൊരോബെയാമിന്‍റെ ഭാര്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നതു എന്തിന്നു? കഠിനവര്‍ത്തമാനം നിന്നെ അറിയിപ്പാന്‍ എനിക്കു നിയോഗം ഉണ്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:7
നീ ചെന്നു യൊരോബെയാമിനോടു പറയേണ്ടുന്നതു എന്തെന്നാല്‍ : യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ജനത്തിന്‍റെ ഇടയില്‍നിന്നു നിന്നെ ഉയര്‍ത്തി, എന്‍റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:8
രാജത്വം ദാവീദ് ഗൃഹത്തില്‍നിന്നു കീറിയെടുത്തു നിനക്കുതന്നു; എങ്കിലും എന്‍റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‍വാന്‍ പൂര്‍ണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്‍റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:9
നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്‍റെ പുറകില്‍ എറിഞ്ഞുകളഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:10
അതു കൊണ്ടു ഇതാ, ഞാന്‍ യൊരോബെയാമിന്‍റെ ഗൃഹത്തിന്നു അനര്‍ത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലില്‍നിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്‍റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:11
യൊരോബെയാമിന്‍റെ സന്തതിയില്‍ പട്ടണത്തില്‍വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലില്‍ വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും; യഹോവ[46] അതു അരുളിച്ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:12
ആകയാല്‍ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്‍റെ കാല്‍ പട്ടണത്തിന്നകത്തു ചവിട്ടുമ്പോള്‍ കുട്ടി മരിച്ചു പോകും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:13
യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്യും; യെരോബെയാമിന്‍റെ ഗൃഹത്തില്‍വെച്ചു അവനില്‍മാത്രം യിസ്രായേലിന്‍റെ ദൈവമായ യഹോവെക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാല്‍ യൊരോബെയാമിന്‍റെ സന്തതിയില്‍ അവനെ മാത്രം കല്ലറയില്‍ അടക്കം ചെയ്യും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:14
യഹോവ[46] തനിക്കു യിസ്രായേലില്‍ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവന്‍ അന്നു യൊരോബെയാമിന്‍റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാല്‍ ഇപ്പോള്‍ തന്നേ എന്തു?(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:15
യിസ്രായേല്‍ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോയെ കോപിപ്പിച്ചതുകൊണ്ടു ഔട വെള്ളത്തില്‍ ആടുന്നതുപോലെ അവര്‍ ആടത്തക്കവണ്ണം യഹോവ[46] അവരെ ആടിച്ചു അവരുടെ പിതാക്കന്മാര്‍ക്കും താന്‍ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:16
പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്‍റെ പാപംനിമിത്തം അവന്‍ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:17
എന്നാറെ യൊരോബെയാമിന്‍റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിര്‍സ്സയില്‍വന്നു; അവള്‍ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോള്‍ കുട്ടി മരിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:18
യഹോവ[46] തന്‍റെ ദാസനായ അഹീയാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവര്‍ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:19
യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:20
യൊരോബെയാം വാണകാലം ഇരുപത്തുരണ്ടു സംവത്സരം ആയിരുന്നു; അവന്‍ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ നാദാബ് അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:21
ശലോമോന്‍റെ മകനായ രെഹബെയാം യെഹൂദയില്‍ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ[46] തന്‍റെ നാമം സ്ഥാപിപ്പാന്‍ എല്ലായിസ്രായേല്‍ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമില്‍ അവന്‍ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്‍റെ അമ്മെക്കു നയമാ എന്നുപേ‍ര്‍ .(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:22
യെഹൂദാ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ ചെയ്ത പാപങ്ങള്‍കൊണ്ടു അവരുടെ പിതാക്കന്മാര്‍ ചെയ്തതിനെക്കാള്‍ അധികം അവനെ ക്രുദ്ധിപ്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:23
എങ്ങനെയെന്നാല്‍ അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിന്‍ കീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:24
പുരുഷമൈഥുനക്കാരും ദേശത്തു ഉണ്ടായിരുന്നു; യഹോവ[46] യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ളേച്ഛതളും അവര്‍ അനുകരിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:25
എന്നാല്‍ രെഹബെയാംരാജാവിന്‍റെ അഞ്ചാം ആണ്ടില്‍ മിസ്രയീംരാജാവായ ശീശക്‍ യെരൂശലേമിന്‍റെ നേരെ വന്നു,(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:26
യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവര്‍ന്നു; അവന്‍ ആസകലം കവര്‍ന്നു; ശലോമോന്‍ ഉണ്ടാക്കിയ പൊന്‍ പരിചകളും എടുത്തുകൊണ്ടുപോയി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:27
ഇവെക്കു പകരം രെഹബെയാംരാജാവു താമ്രം കൊണ്ടു പരിചകള്‍ ഉണ്ടാക്കി രാജധാനിയുടെ വാതില്‍ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യില്‍ ഏല്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:28
രാജാവു യഹോവയുടെ ആലയത്തില്‍ ചെല്ലുമ്പോള്‍ അകമ്പടികള്‍ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയില്‍ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:29
രെഹബെയാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ?(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:30
രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മില്‍ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 14:31
രെഹെബെയാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാക്കന്മാരോടുകൂടെ ദാവീദിന്‍റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്‍റെ അമ്മെക്കു നയമാ എന്നു പേ‍ര്‍ . അവന്‍റെ മകനായ അബീയാം അവന്നു പകരം രാജാവായി.(Add Ref)|(Add Notes)