📚 എല്ലാ പുസ്തകങ്ങളും

📖 1 രാജാക്കന്മാർ : അധ്യായം 9

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 രാജാക്കന്മാർ : അധ്യായം 9 >>

1 രാജാക്കന്മാർ 9:1
യഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്കു ഉണ്ടാക്കുവാന്‍ മനസ്സും താല്പര്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോന്‍ പണിതു തീര്‍ന്നശേഷം(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:2
യഹോവ[46] ഗിബെയോനില്‍വെച്ചു ശലോമോന്നു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന്നു പ്രത്യക്ഷനായി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:3
യഹോവ[46] അവനോടു അരുളിച്ചെയ്തതെന്തെന്നാല്‍ : നീ എന്‍റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്‍റെ പ്രാര്‍ത്ഥനയും യാചനയും ഞാന്‍ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്‍റെ നാമം അതില്‍ എന്നേക്കും സ്ഥാപിപ്പാന്‍ തക്കവണ്ണം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു; എന്‍റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:4
ഞാന്‍ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‍വാന്‍ തക്കവണ്ണം എന്‍റെ മുമ്പാകെ ഹൃദയനിര്‍മ്മലതയോടും പരമാര്‍ത്ഥതയോടും കൂടെ നിന്‍റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്‍റെ ചട്ടങ്ങളും(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:5
വിധികളും പ്രമാണിക്കയും ചെയ്താല്‍ യിസ്രായേലിന്‍റെ രാജാസനത്തില്‍ ഇരിപ്പാന്‍ ഒരു പുരുഷന്‍ നിനക്കു ഇല്ലാതെപോകയില്ല എന്നു ഞാന്‍ നിന്‍റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്‍റെ രാജത്വത്തിന്‍റെ സിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരമാക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:6
നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്ന എന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാല്‍(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:7
ഞാന്‍ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്‍റെ നാമത്തിന്നു വേണ്ടി ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാന്‍ എന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയും; യിസ്രായേല്‍ സകലജാതികളുടെയും ഇടയില്‍ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:8
ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി: യഹോവ[46] ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:9
അവര്‍ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ടു യഹോവ[46] ഈ അനര്‍ത്ഥം ഒക്കെയും അവര്‍ക്കും വരുത്തിയിരിക്കുന്നു എന്നു അതിന്നു ഉത്തരം പറയും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:10
ശലോമോന്‍ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:11
സോര്‍രാജാവായ ഹീരാം ശലോമോന്നു അവന്‍റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വര്‍ണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോന്‍ രാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:12
ശലോമോന്‍ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവന്‍ സോരില്‍നിന്നു വന്നു; എന്നാല്‍ അവ അവന്നു ബോധിച്ചില്ല, സഹോദരാ,(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:13
നീ എനിക്കു തന്ന ഈ പട്ടണങ്ങള്‍ എന്തു എന്നു അവന്‍ പറഞ്ഞു. അവേക്കു ഇന്നുവരെയും കാബൂല്‍ദേശം എന്നു പേരായിരിക്കുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:14
ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:15
ശലോമോന്‍ രാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്‍റെ മതില്‍ , ഹാസോര്‍ , മെഗിദ്ദോ, ഗേസെര്‍ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം:(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:16
മിസ്രയീംരാജാവായ ഫറവോന്‍ ചെന്നു, ഗേസെര്‍ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതില്‍ പാര്‍ത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്‍റെ ഭാര്യയായ തന്‍റെ മകള്‍ക്കു സ്ത്രീധനമായി കൊടുത്തിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:17
അങ്ങനെ ശലോമോന്‍ ഗേസെരും(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:18
താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:19
തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുംള്ള പട്ടണങ്ങളും ശലോമോന്‍ യെരൂശലേമിലും ലെബാനോനിലും തന്‍റെ രാജ്യത്തില്‍ എല്ലാടവും പണിവാന്‍ ആഗ്രഹിച്ചതൊക്കെയും പണിതു(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:20
അമോര്യര്‍ , ഹിത്യര്‍ , പെരിസ്യര്‍ , ഹിവ്യര്‍ , യെബൂസ്യര്‍ എന്നിങ്ങനെ യിസ്രായേല്‍മക്കളില്‍ ഉള്‍പ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:21
യിസ്രായേല്‍മക്കള്‍ക്കു നിര്‍മ്മൂലമാക്കുവാന്‍ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഊഴിയവേലക്കാരാക്കി; അവര്‍ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:22
യിസ്രായേല്‍മക്കളില്‍ നിന്നോ ശലോമോന്‍ ആരെയും ദാസ്യവേലക്കാക്കിയില്ല; അവര്‍ അവന്‍റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്‍റെ രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപതിമാരും ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:23
അഞ്ഞൂറ്റമ്പതുപേ‍ര്‍ ശലോമോന്‍റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:24
ഫറവോന്‍റെ മകള്‍ ദാവീദിന്‍റെ നഗരത്തില്‍നിന്നു ശലോമോന്‍ അവള്‍ക്കുവേണ്ടി പണിതിരുന്ന അരമനയില്‍ പാര്‍പ്പാന്‍ വന്നശേഷം അവന്‍ മില്ലോ പണിതു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:25
ശലോമോന്‍ യഹോക്കുക്കു പണിതിരുന്ന യാഗപീഠത്തിന്മേല്‍ അവര്‍ ആണ്ടില്‍ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു യഹോവയുടെ സന്നിധിയില്‍ ധൂപം കാട്ടും. ഇങ്ങനെ അവന്‍ യഹോവയുടെ ആലയം തീര്‍ത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:26
ശലോമോന്‍ രാജാവു എദോംദേശത്തു ചെങ്കടല്കരയില്‍ ഏലോത്തിന്നു സമീപത്തുള്ള എസ്യോന്‍ -ഗേബെരില്‍വെച്ചു കപ്പലുകള്‍ പണിതു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:27
ആ കപ്പലുകളില്‍ ശലോമോന്‍റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്‍ക്കാരായ തന്‍റെ ദാസന്മാരെ അയച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 9:28
അവര്‍ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോന്‍ രാജാവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)