1 രാജാക്കന്മാർ 18:1
ഏറിയനാള്‍ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തില്‍ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാന്‍ ഭൂതലത്തില്‍ മഴ പെയ്യിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:2
ഏലീയാവു ആഹാബിന്നു തന്നെത്താന്‍ കാണിപ്പാന്‍ പോയി; ക്ഷാമമോ ശമര്യയില്‍ കഠിനമായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:3
ആകയാല്‍ ആഹാബ് തന്‍റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കല്‍ മഹാഭക്തനായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:4
ഈസേബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയില്‍ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:5
ആഹാബ് ഓബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങള്‍ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവര്‍കഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാന്‍ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:6
അവര്‍ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മില്‍ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഓബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:7
ഓബദ്യാവു വഴിയില്‍ ഇരിക്കുമ്പോള്‍ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണു: എന്‍റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:8
അവന്‍ അവനോടു: അതേ, ഞാന്‍ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്‍റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:9
അതിന്നു അവന്‍ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു അഹാബിന്‍റെ കയ്യില്‍ ഏല്പിപ്പാന്‍ അടിയന്‍ എന്തു പാപം ചെയ്തു?(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:10
നിന്‍റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാന്‍ എന്‍റെ യജമാനന്‍ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവര്‍ പറഞ്ഞപ്പോള്‍ അവന്‍ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:11
ഇങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്‍റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:12
ഞാന്‍ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാന്‍ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാന്‍ ആഹാബിനോടു ചെന്നറിയിക്കയും അവന്‍ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താല്‍ അവന്‍ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതല്‍ യഹോവഭക്തന്‍ ആകുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:13
ഈസേബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഞാന്‍ യഹോവയുടെ പ്രവാചകന്മാരില്‍ നൂറുപേരെ ഓരോ ഗുഹയില്‍ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനന്‍ അറിഞ്ഞിട്ടില്ലയോ?(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:14
അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്‍റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവന്‍ എന്നെ കൊല്ലുമല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:15
അതിന്നു ഏലീയാവു: ഞാന്‍ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാന്‍ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:16
അങ്ങനെ ഓബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാന്‍ ചെന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:17
ആഹാബ് ഏലീയാവെ കണ്ടപ്പോള്‍ അവനോടു: ആര്‍ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:18
അതിന്നു അവന്‍ പറഞ്ഞതു: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്‍റെ പിതൃഭവനവുമത്രേ. നിങ്ങള്‍ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാല്‍വിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:19
എന്നാല്‍ ഇപ്പോള്‍ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്‍റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്‍റെ മേശയിങ്കല്‍ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കര്‍മ്മേല്‍പര്‍വ്വതത്തില്‍ എന്‍റെ അടുക്കല്‍ കൂട്ടിവരുത്തുക.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:20
അങ്ങനെ ആഹാബ് എല്ലായിസ്രായേല്‍മക്കളുടെയും അടുക്കല്‍ ആളയച്ചു കര്‍മ്മേല്‍പര്‍വ്വതത്തില്‍ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:21
അപ്പോള്‍ ഏലീയാവു അടുത്തുചെന്നു സര്‍വ്വജനത്തോടും: നിങ്ങള്‍ എത്രത്തോളം രണ്ടു തോണിയില്‍ കാല്‍വേക്കും? യഹോവ[46] ദൈവം എങ്കില്‍ അവനെ അനുഗമിപ്പിന്‍ ; ബാല്‍ എങ്കിലോ അവനെ അനുഗമിപ്പിന്‍ എന്നു പറഞ്ഞു; എന്നാല്‍ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:22
പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതു: യഹോവയുടെ പ്രവാചകനായി ഞാന്‍ ഒരുത്തന്‍ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്‍റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:23
ഞങ്ങള്‍ക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവര്‍ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേല്‍ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേല്‍ വെക്കാം;(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:24
നിങ്ങള്‍ നിങ്ങളുടെ ദേവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; ഞാന്‍ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം:(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:25
അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്‍റെ പ്രവാചകന്മാരോടു: നിങ്ങള്‍ ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊള്‍വിന്‍ ; നിങ്ങള്‍ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:26
അങ്ങനെ അവര്‍ക്കും കൊടുത്ത കാളയെ അവര്‍ എടുത്തു ഒരുക്കി: ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്‍റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങള്‍ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവര്‍ തുള്ളിച്ചാടിക്കൊണ്ടിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:27
ഉച്ചയായപ്പോള്‍ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിന്‍ ; അവന്‍ ദേവനല്ലോ; അവന്‍ ധ്യാനിക്കയാകുന്നു; അല്ലെങ്കില്‍ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കില്‍ യാത്രയിലാകുന്നു; അല്ലെങ്കില്‍ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണര്‍ത്തേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:28
അവര്‍ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാള്‍കൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:29
ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവര്‍ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:30
അപ്പോള്‍ ഏലീയാവു: എന്‍റെ അടുക്കല്‍ വരുവിന്‍ എന്നു സര്‍വ്വജനത്തോടും പറഞ്ഞു. സര്‍വ്വജനവും അവന്‍റെ അടുക്കല്‍ ചേര്‍ന്നു. അവന്‍ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:31
നിനക്കു യിസ്രായേല്‍ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്‍റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:32
കല്ലുകൊണ്ടു യഹോവയുടെ നാമത്തില്‍ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്‍റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാന്‍ മതിയായ വിസ്താരത്തില്‍ ഒരു തോടു ഉണ്ടാക്കി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:33
പിന്നെ അവന്‍ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്‍ മീതെ വെച്ചു; നാലു തൊട്ടിയില്‍ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:34
രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ എന്നു അവന്‍ പറഞ്ഞു. അവര്‍ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്‍റെ ശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ എന്നു അവന്‍ പറഞ്ഞു. അവര്‍ മൂന്നാം പ്രാവശ്യവും ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:35
വെള്ളം യാഗപീഠത്തിന്‍റെ ചുറ്റം ഒഴുകി; അവന്‍ തോട്ടിലും വെള്ളം നിറെച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:36
ഭോജനയാഗം കഴിക്കുന്ന നേരമായപ്പോള്‍ ഏലീയാപ്രവാചകന്‍ അടുത്തുചെന്നു: അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവയമായ യഹോവേ, യിസ്രയേലില്‍ നീ ദൈവമെന്നും ഞാന്‍ നിന്‍റെ ദാസന്‍ എന്നും ഈ കാര്യങ്ങളൊക്കെയും ഞാന്‍ നിന്‍റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:37
യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:38
ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:39
ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ[46] തന്നേ ദൈവം, യഹോവ[46] തന്നേ ദൈവം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:40
ഏലീയാവു അവരോടു: ബാലിന്‍റെ പ്രവാചകന്മാരെ പിടിപ്പിന്‍ ; അവരില്‍ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവര്‍ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോന്‍ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:41
പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:42
ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കര്‍മ്മേല്‍ പര്‍വ്വതത്തിന്‍റെ മുകളില്‍ കയറി നിലത്തു കുനിഞ്ഞു മുഖം തന്‍റെ മുഴങ്കാലുകളുടെ നടുവില്‍ വെച്ചു തന്‍റെ ബാല്യക്കാരനോടു:(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:43
നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവന്‍ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവന്‍ : പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:44
ഏഴാം പ്രാവശ്യമോ അവന്‍ : ഇതാ, കടലില്‍നിന്നു ഒരു മനുഷ്യന്‍റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ : നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:45
ക്ഷണത്തില്‍ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 18:46
എന്നാല്‍ യഹോവയുടെ കൈ ഏലീയാവിന്മേല്‍ വന്നു; അവന്‍ അര മുറുക്കിയുംകൊണ്ടു യിസ്രായേലില്‍ എത്തുംവരെ ആഹാബിന്നു മുമ്പായി ഓടി.(Add Ref)|(Add Notes)