📚 എല്ലാ പുസ്തകങ്ങളും

📖 1 രാജാക്കന്മാർ : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 രാജാക്കന്മാർ : അധ്യായം 6 >>

1 രാജാക്കന്മാർ 6:1
യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ നാനൂറ്റെണ്പതാം സംവത്സരത്തില്‍ യിസ്രായേലില്‍ ശലോമോന്‍റെ വാഴ്ചയുടെ നാലാം ആണ്ടില്‍ രണ്ടാം മാസമായ സീവ് മാസത്തില്‍ അവന്‍ യഹോവയുടെ ആലയം പണിവാന്‍ തുടങ്ങി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:2
ശലോമോന്‍ രാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:3
ആലയമായ മന്ദിരത്തിന്‍റെ മുഖമണ്ഡപം ആലയവീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്‍റെ മുന്‍ വശത്തു പത്തു മുഴം വീതിയും ഉള്ളതായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:4
അവന്‍ ആലയത്തിന്നു ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:5
മന്ദിരവും അന്തര്‍മ്മന്ദിരവും കൂടിയ ആലയത്തിന്‍റെ ചുവരിനോടു ചേര്‍ത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയില്‍ ചുറ്റും അറകളും ഉണ്ടാക്കി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:6
താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേതു ആറു മുഴവും മൂന്നാമത്തേതു ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങള്‍ ആലയഭിത്തികളില്‍ അകത്തു ചെല്ലാതിരിപ്പാന്‍ അവന്‍ ആലയത്തിന്‍റെ ചുറ്റും പുറമെ ഗളം പണിതു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:7
വെട്ടുകുഴിയില്‍വെച്ചു തന്നേ കുറവുതീര്‍ത്ത കല്ലുകൊണ്ടു ആലയം പണിതതിനാല്‍ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്‍റെയും ഒച്ച ആലയത്തിങ്കല്‍ കേള്‍പ്പാനില്ലായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:8
താഴത്തെ പുറവാരത്തിന്‍റെ വാതില്‍ ആലയത്തിന്‍റെ വലത്തുഭാഗത്തു ആയിരുന്നു; ചുഴല്‍കോവണിയില്‍കൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതില്‍നിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:9
അങ്ങനെ അവന്‍ ആലയം പണിതുതീര്‍ത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:10
ആലയത്തിന്‍റെ ചുറ്റുമുള്ള തട്ടുകള്‍ അയ്യഞ്ചു മുഴം ഉയരത്തില്‍ അവന്‍ പണിതു ദേവദാരുത്തുലാങ്ങള്‍കൊണ്ടു ആലയത്തോടു ഇണെച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:11
ശലോമോന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:12
നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്‍റെ ചട്ടങ്ങളെ ആചരിച്ചു എന്‍റെ വിധികളെ അനുസരിച്ചു എന്‍റെ കല്പനകളൊക്കെയും പ്രമാണിച്ചു നടന്നാല്‍ ഞാന്‍ നിന്‍റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്ത വചനം നിന്നില്‍ നിവര്‍ത്തിക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:13
ഞാന്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേ വസിക്കും; എന്‍റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:14
അങ്ങനെ ശലോമോന്‍ ആലയം പണിതുതീര്‍ത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:15
അവന്‍ ആലയത്തിന്‍റെ ചുവര്‍ അകത്തെവശം ദേവദാരുപ്പലകകൊണ്ടു പണിതു; ഇങ്ങനെ അവര്‍ ആലയത്തിന്‍റെ നിലംമുതല്‍ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറെച്ചു; ആലയത്തിന്‍റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:16
ആലയത്തിന്‍റെ പിന്‍ വശം ഇരുപതു മുഴം നീളത്തില്‍ നിലംമുതല്‍ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതു: ഇങ്ങനെയാകുന്നു അന്തര്‍മ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്‍റെ ഉള്‍വശം പണിതതു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:17
അന്തര്‍മ്മന്ദിരത്തിന്‍റെ മുന്‍ ഭാഗത്തുള്ള മന്ദിരമായ ആലയത്തിന്നു നാല്പതു മുഴം നിളമുണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:18
ആലയത്തിന്‍റെ അകത്തെ ചുവരിന്മേല്‍ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ലു അശേഷം കാണ്മാനുണ്ടായിരുന്നില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:19
ആലയത്തിന്‍റെ അകത്തു യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന്നു അവന്‍ ഒരു അന്തര്‍മ്മന്ദിരം ചമെച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:20
അന്തര്‍മ്മന്ദിരത്തിന്‍റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവന്‍ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:21
ആലയത്തിന്‍റെ അകം ശലോമോന്‍ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തര്‍മ്മന്ദിരത്തിന്‍റെ മുന്‍ വശത്തു വിലങ്ങത്തില്‍ പൊന്‍ ചങ്ങല കൊളുത്തി അന്തര്‍മ്മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:22
അങ്ങനെ അവന്‍ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തര്‍മ്മന്ദിരത്തിന്നുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:23
അന്തര്‍മ്മന്ദിരത്തില്‍ അവന്‍ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള ഴണ്ടു കെരൂബുകളെയും ഉണ്ടാക്കി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:24
ഒരു കെരൂബിന്‍റെ ഒരു ചിറകു അഞ്ചു മുഴം, കെരൂബിന്‍റെ മറ്റെ ചിറകു അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്‍റെ അറ്റം മുതല്‍ മറ്റെ ചിറകിന്‍റെ അറ്റംവരെ പത്തു മുഴം.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:25
മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:26
ഒരു കെരൂബിന്‍റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:27
അവന്‍ കെരൂബുകളെ അന്തരാലയത്തിന്‍റെ നടുവില്‍ നിര്‍ത്തി; കെരൂബുകളുടെ ചിറകു വിടര്‍ന്നിരുന്നു; ഒന്നിന്‍റെ ചിറകു ഒരു ചുവരോടും മറ്റേതിന്‍റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്‍റെ നടുവില്‍ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:28
കെരൂബുകളെയും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:29
അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്‍റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:30
അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്‍റെ തളവും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:31
അവന്‍ അന്തര്‍മ്മന്ദിരത്തിന്‍റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്‍റെ അഞ്ചില്‍ ഒരു അംശമായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:32
ഒലിവ് മരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങള്‍ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്നു പൊതിഞ്ഞു(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:33
അവ്വണ്ണം തന്നേ അവന്‍ മന്ദിരത്തിന്‍റെ വാതിലിന്നും ഒലിവുമരംകൊണ്ടു കട്ടള ഉണ്ടാക്കി; അതു ചുവരിന്‍റെ നാലില്‍ ഒരംശമായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:34
അതിന്‍റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിന്നു രണ്ടു മടക്കുപാളിയും മറ്റെ കതകിന്നു രണ്ടു മടക്കുപാളിയും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:35
അവന്‍ അവയില്‍ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേല്‍ പൊന്നു പൊതിഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:36
അവന്‍ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ടു ഒരു വരിയുമായിട്ടു പണിതു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:37
നാലാം ആണ്ടു സീവ് മാസത്തില്‍ യഹോവയുടെ ആലയത്തിന്നു അടിസ്ഥാനം ഇടുകയും പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂല്‍ മാസത്തില്‍ ആലയം അതിന്‍റെ സകലഭാഗങ്ങളുമായി അതിന്‍റെ മാതൃകപ്രകാരമൊക്കെയും പണിതുതീര്‍ക്കുംകയും ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 6:38
അങ്ങനെ അവന്‍ ഏഴാണ്ടുകൊണ്ടു അതു പണിതുതീര്‍ത്തു.(Add Ref)|(Add Notes)