1 രാജാക്കന്മാർ 22:1
അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മില്‍ യുദ്ധം കൂടാതെ പാര്‍ത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:2
മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേല്‍രാജാവിന്‍റെ അടുക്കല്‍ ചെന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:3
യിസ്രായേല്‍രാജാവു തന്‍റെ ഭൃത്യന്മാരോടു: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങള്‍ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്‍റെ കയ്യില്‍ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:4
അവന്‍ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെരാമോത്തില്‍ യുദ്ധത്തിന്നു പോരുമോ? എന്നു ചോദിച്ചു. അതിന്നു യെഹോശാഫാത്ത് യിസ്രായേല്‍രാജാവിനോടു: ഞാനും നീയും എന്‍റെ ജനവും നിന്‍റെ ജനവും എന്‍റെ കുതിരകളും നിന്‍റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:5
എന്നാല്‍ യെഹോശാഫാത്ത് യിസ്രായേല്‍രാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:6
അങ്ങനെ യിസ്രായേല്‍രാജാവു ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടു: ഞാന്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്‍ പുറപ്പെടുക; കര്‍ത്താവു അതു രാജാവിന്‍റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:7
എന്നാല്‍ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:8
അതിന്നു യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തന്‍ ഉണ്ടു. എന്നാല്‍ അവന്‍ എന്നെക്കുറിച്ചു ഗണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:9
അങ്ങനെ യിസ്രായേല്‍രാജാവു ഒരു ഷണ്ഡനെ വിളിച്ചു, യിമ്ളയുടെ മകനായ മീഖായാവെ വേഗത്തില്‍ കൂട്ടിക്കൊണ്ടുവരുവാന്‍ കല്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:10
യിസ്രായേല്‍ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതില്‍ പ്രവേശനത്തിങ്കല്‍ ഒരു വിശാലസ്ഥലത്തു സിംഹാസനത്തില്‍ ഇരുന്നു; പ്രവാചകന്മാര്‍ ഒക്കെയും അവരുടെ സന്നിധിയില്‍ പ്രവചിച്ചുകൊണ്ടിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:11
കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പു കൊണ്ടു കൊമ്പു ഉണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവര്‍ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ[46] അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:12
പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്‍ത്ഥനാകും; യഹോവ[46] അതു രാജാവിന്‍റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:13
മീഖായാവെ വിളിപ്പാന്‍ പോയ ദൂതന്‍ അവനോടു: നോകൂ, പ്രവാചകന്മാരുടെ വാക്കുകള്‍ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്‍റെ വാക്കും അവരില്‍ ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:14
അതിന്നു മീഖായാവു: യഹോവയാണ, യഹോവ[46] എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:15
അവന്‍ രാജാവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ രാജാവു അവനോടു: മീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന്‍ : പുറപ്പെടുവിന്‍ ; നിങ്ങള്‍ കൃതാര്‍ത്ഥരാകും; യഹോവ[46] അതു രാജാവിന്‍റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:16
രാജാവു അവനോടു: നീ യഹോവയുടെ നാമത്തില്‍ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നും എത്ര പ്രാവശ്യം ഞാന്‍ നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:17
അതിന്നു അവന്‍ : ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേല്‍ ഒക്കെയും പര്‍വ്വതങ്ങളില്‍ ചിതറിയിരിക്കുന്നതു ഞാന്‍ കണ്ടു; അപ്പോള്‍ യഹോവ[46]: ഇവര്‍ക്കും നാഥനില്ല; അവര്‍ ഓരോരുത്തന്‍ താന്താന്‍റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:18
അപ്പോള്‍ യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടു: ഇവന്‍ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:19
അതിന്നു അവന്‍ പറഞ്ഞതു: എന്നാല്‍ നീ യഹോവയുടെ വചനം കേള്‍ക്ക: യഹോവ[46] തന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്‍റെ അടുക്കല്‍ വലത്തും ഇടത്തും നില്ക്കുന്നതും ഞാന്‍ കണ്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:20
ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തില്‍വെച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആര്‍ വശീകരിക്കും എന്നു യഹോവ[46] ചോദിച്ചതിന്നു ഒരുത്തന്‍ ഇങ്ങനെയും ഒരുത്തന്‍ അങ്ങനെയും പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:21
എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയില്‍ നിന്നു: ഞാന്‍ അവനെ വശീകരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:22
ഏതിനാല്‍ എന്നു യഹോവ[46] ചോദിച്ചതിന്നു അവന്‍ : ഞാന്‍ പുറപ്പെട്ടു അവന്‍റെ സകല പ്രവാചകന്മാരുടെയും വായില്‍ ഭോഷ്കിന്‍റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കും സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന്‍ കല്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:23
ആകയാല്‍ ഇതാ, യഹോവ[46] ഭോഷ്കിന്‍റെ ആത്മാവിനെ നിന്‍റെ ഈ സകലപ്രവാചകന്മാരുടെയും വായില്‍ കൊടുത്തിരിക്കുന്നു; യഹോവ[46] നിന്നെക്കുറിച്ചു അനര്‍ത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:24
അപ്പോള്‍ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവിന്‍റെ ചെകിട്ടത്തു അടിച്ചു: നിന്നോടു അരുളിച്ചെയ്‍വാന്‍ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:25
അതിന്നു മീഖായാവു: നീ ഒളിപ്പാനായിട്ടു അറ തേടി നടക്കുന്ന ദിവസത്തില്‍ നീ കാണും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:26
അപ്പോള്‍ യിസ്രായേല്‍രാജാവു പറഞ്ഞതു: മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്‍റെയും രാജകുമാരനായ യോവാശിന്‍റെയും അടുക്കല്‍ കൊണ്ടുചെന്നു ഇവനെ കാരാഗൃഹത്തില്‍ ആക്കി,(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:27
ഞാന്‍ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്‍റെ അപ്പവും ഞെരുക്കത്തിന്‍റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:28
അതിന്നു മീഖായാവു: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കില്‍ യഹോവ[46] എന്നെക്കൊണ്ടു അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊള്‍വിന്‍ എന്നും അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:29
അങ്ങനെ യിസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:30
യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടു: ഞാന്‍ വേഷംമാറി പടയില്‍ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊള്‍ക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേല്‍രാജാവു വോഷംമാറി പടയില്‍ കടന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:31
എന്നാല്‍ അരാംരാജാവു തന്‍റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു: നിങ്ങള്‍ യിസ്രായേല്‍ രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:32
ആകയാല്‍ രഥനായകന്മാര്‍ യെഹോശാഥാത്തിനെ കണ്ടപ്പോള്‍ : ഇവന്‍ തന്നേ യിസ്രായേല്‍രാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാന്‍ തിരിഞ്ഞു. എന്നാല്‍ യെഹോശാഫാത്ത് നിലവിളിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:33
അവന്‍ യിസ്രായേല്‍രാജവല്ല എന്നു രഥനായകന്മാര്‍ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:34
എന്നാല്‍ ഒരുത്തന്‍ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേല്‍രാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവന്‍ തന്‍റെ സാരഥിയോടു: നിന്‍റെ കൈ തിരിച്ചു എന്നെ പടയില്‍ നിന്നു കൊണ്ടുപോക; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:35
അന്നു പട കഠിനമായി തീര്‍ന്നതുകൊണ്ടു രാജാവു അരാമ്യര്‍ക്കും എതിരെ രഥത്തില്‍ നിവിര്‍ന്നുനിന്നു; സന്ധ്യാസമയത്തു അവന്‍ മരിച്ചുപോയി. മുറിവില്‍നിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:36
സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഓരോരുത്തന്‍ താന്താന്‍റെ പട്ടണത്തിലേക്കും താന്താന്‍റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തില്‍ ഒരു പരസ്യം പുറപ്പെട്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:37
അങ്ങനെ രാജാവു മരിച്ചു; അവനെ ശമര്യയിലേക്കു കൊണ്ടുവന്നു; അവര്‍ രാജാവിനെ ശമര്യയില്‍ അടക്കം ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:38
രഥം ശമര്യയിലെ കുളത്തില്‍ കഴുകിയപ്പോള്‍ യഹോവ[46] കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കള്‍ അവന്‍റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:39
ആഹാബിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവന്‍ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:40
ആഹാബ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:41
ആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേല്‍രാജാവായ ആഹാബിന്‍റെ നാലാം ആണ്ടില്‍ യെഹൂദയില്‍ രാജാവായി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:42
യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവന്‍ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമില്‍ വാണു; അവന്‍റെ അമ്മെക്കു അസൂബാ എന്നു പേര്‍ ; അവള്‍ ശില്‍ഹിയുടെ മകള്‍ ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:43
അവന്‍ തന്‍റെ അപ്പനായ ആസയുടെ എല്ലാവഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികള്‍ക്കുമാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:44
യെഹോശാഫാത്ത് യിസ്രായേല്‍രാജാവിനോടു സഖ്യത ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:45
യെഹോശാഫാത്തിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ പരാക്രമപ്രവൃത്തികളും അവന്‍ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:46
തന്‍റെ അപ്പനായ ആസയുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷമൈഥുനക്കാരെ അവന്‍ ദേശത്തുനിന്നു നീക്കിക്കളഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:47
ആ കാലത്തു എദോമില്‍ രാജാവില്ലായ്കകൊണ്ടു ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:48
ഓഫീരില്‍ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തര്‍ശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാല്‍ കപ്പലുകള്‍ എസ്യോന്‍ -ഗേബരല്‍വെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവെക്കു പോകുവാന്‍ കഴിഞ്ഞില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:49
അന്നേരം ആഹാബിന്‍റെ മകനായ അഹസ്യാവു യെഹോശാഫാത്തിനോടു: എന്‍റെ ദാസന്മാര്‍ നിന്‍റെ ദാസന്മാരോടുകൂടെ കപ്പലുകളില്‍ പോരട്ടെ എന്നു പറഞ്ഞു. എന്നാല്‍ യെഹോശാഫാത്തിന്നു മനസ്സില്ലായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:50
യെഹോശാഫാത്ത് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തില്‍ അവന്‍റെ പിതാക്കന്മാരോടു കൂടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:51
ആഹാബിന്‍റെ മകനായ അഹസ്യാവു യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ പതിനേഴാം ആണ്ടില്‍ ശമര്യയില്‍ യിസ്രായേലിന്നു രാജാവായി; യിസ്രായേലില്‍ രണ്ടു സംവത്സരം വാണു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:52
അവന്‍ തന്‍റെ അപ്പന്‍റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ വഴിയിലും നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 22:53
അവന്‍ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്‍റെ അപ്പന്‍ ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.(Add Ref)|(Add Notes)