1 രാജാക്കന്മാർ 13:1
യൊരോബെയാം ധൂപം കാട്ടുവാന്‍ പീഠത്തിന്നരികെ നിലക്കുമ്പോള്‍ തന്നേ ഒരു ദൈവപുരുഷന്‍ യഹോവയുടെ കല്പനയാല്‍ യെഹൂദയില്‍ നിന്നു ബേഥേലിലേക്കു വന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:2
അവന്‍ യഹോവയുടെ കല്പനയാല്‍ യാഗപീഠത്തോടു: യാഗപീഠമേ, യാഗപീഠമേ, യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകന്‍ ജനിക്കും; അവന്‍ നിന്‍റെ മേല്‍ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്‍റെമേല്‍ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്‍റെമേല്‍ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:3
അവന്‍ അന്നു ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളര്‍ന്നു അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ[46] കല്പിച്ച അടയാളം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:4
ദൈവപുരുഷന്‍ ബേഥേലിലെ യാഗപീഠത്തിന്നു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവു കേട്ടപ്പോള്‍ അവന്‍ യാഗപീഠത്തിങ്കല്‍നിന്നു കൈ നീട്ടി: അവനെ പിടിപ്പിന്‍ എന്നു കല്പിച്ചു; എങ്കിലും അവന്‍റെ നേരെ നിട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാന്‍ കഴിവില്ലാതെ ആയി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:5
ദൈവപുരുഷന്‍ യഹോവയുടെ കല്പനയാല്‍ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളര്‍ന്നു ചാരം യാഗപീഠത്തില്‍നിന്നു തൂകിപ്പോയി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:6
രാജാവു ദൈവപുരുഷനോടു: നീ നിന്‍റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്‍റെ കൈമടങ്ങുവാന്‍ തക്കവണ്ണം എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷന്‍ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്‍റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:7
രാജാവു ദൈവപുരുഷനോടു: നീ എന്നോടുകൂടെ അരമനയില്‍ വന്നു അല്പം ആശ്വസിച്ചുകൊള്‍ക; ഞാന്‍ നിനക്കു ഒരു സമ്മാനം തരും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:8
ദൈവപുരുഷന്‍ രാജാവിനോടു: നിന്‍റെ അരമനയില്‍ പകുതി തന്നാലും ഞാന്‍ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തു വെച്ചു ഞാന്‍ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:9
നീ അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു; പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ[46] അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:10
അങ്ങനെ അവന്‍ ബേഥേലിലേക്കു വന്ന വഴിയായി മടങ്ങാതെ മറ്റൊരുവഴിയായി പോയി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:11
ബേഥേലില്‍ വൃദ്ധനായൊരു പ്രവാചകന്‍ പാര്‍ത്തിരുന്നു; അവന്‍റെ പുത്രന്മാര്‍ വന്നു ദൈവപുരുഷന്‍ ബേഥേലില്‍ ചെയ്ത കാര്യമൊക്കെയും അവനോടു പറഞ്ഞു; അവന്‍ രാജാവിനോടു പറഞ്ഞ വാക്കുകളും അവര്‍ തങ്ങളുടെ അപ്പനെ അറിയിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:12
അവരുടെ അപ്പന്‍ അവരോടു: അവന്‍ ഏതു വഴിക്കു പോയി എന്നു ചോദിച്ചു; യെഹൂദയില്‍നിന്നു വന്നു ദൈവപുരുഷന്‍ പോയ വഴി അവന്‍റെ പുത്രന്മാര്‍ കണ്ടിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:13
അവന്‍ തന്‍റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിന്‍ എന്നു പറഞ്ഞു, അവര്‍ കഴുതെക്കു കോപ്പിട്ടുകൊടുത്തു; അവന്‍ അതിന്‍റെ പുറത്തു കയറി ദൈവപുരുഷന്‍റെ പിന്നാലെ ചെന്നു;(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:14
അവന്‍ ഒരു കരുവേലകത്തിന്‍ കീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദയില്‍നിന്നു വന്ന ദൈവപുരുഷനോ എന്നു അവനോടു ചോദിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:15
അവന്‍ അതേ എന്നു പറഞ്ഞു. അവന്‍ അവനോടു: നീ എന്നോടുകൂടെ വീട്ടില്‍ വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:16
അതിന്നു അവന്‍ : എനിക്കു നിന്നോടുകൂടെ പോരികയോ നിന്‍റെ വിട്ടില്‍ കയറുകയോ ചെയ്തുകൂടാ; ഞാന്‍ ഈ സ്ഥലത്തുവെച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:17
നീ അവിടെവെച്ചു അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു, പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ[46] അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:18
അതിന്നു അവന്‍ : ഞാനും നിന്നെപ്പോലെ ഒരു പ്രവാചകന്‍ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്‍റെ വീട്ടില്‍ കൂട്ടിക്കൊണ്ടു വരിക എന്നു ഒരു ദൂതന്‍ യഹോവയുടെ കല്പനയാല്‍ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവന്‍ പറഞ്ഞതോ ഭോഷ്കായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:19
അങ്ങനെ അവന്‍ അവനോടുകൂടെ ചെന്നു, അവന്‍റെ വീട്ടില്‍വെച്ചു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:20
അവന്‍ ഭക്ഷണത്തിന്നിരിക്കുമ്പോള്‍ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:21
അവര്‍ യെഹൂദയില്‍നിന്നു വന്ന ദൈവപുരുഷനോടു: നീ യഹോവയുടെ വചനം മറുത്തു നിന്‍റെ ദൈവമായ യഹോവ[46] നിന്നോടു കല്പിച്ചിരുന്ന(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:22
കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്നു അവന്‍ നിന്നോടു കല്പിച്ച സ്ഥലത്തു നീ മടങ്ങിവന്നു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്‍റെ ശവം നിന്‍റെ പിതാക്കന്മാരുടെ കല്ലറയില്‍ വരികയില്ല എന്നു യഹോവ[46] അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:23
അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവന്‍ താന്‍ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു;(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:24
അവന്‍ പോകുമ്പോള്‍ വഴിയില്‍ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്‍റെ ശവം വഴിയില്‍ കിടന്നു, കഴുത അതിന്‍റെ അരികെ നിന്നു; സിംഹവും ശവത്തിന്‍റെ അരികെ നിന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:25
വഴിപോകുന്ന ആളുകള്‍ ശവം വഴിയില്‍ കിടക്കുന്നതും ശവത്തിന്‍റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകന്‍ പാര്‍ക്കുന്ന പട്ടണത്തില്‍ ചെന്നു അറിയിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:26
അവനെ വഴിയില്‍ നിന്നു കൂട്ടിക്കൊണ്ടു വന്ന പ്രവാചകന്‍ അതു കേട്ടപ്പോള്‍ : അവന്‍ യഹോവയുടെ വചനം മറുത്ത ദൈവപുരുഷന്‍ തന്നേ; യഹോവ[46] അവനോടു അരുളിച്ചെയ്ത വചനപ്രകാരം യഹോവ[46] അവനെ സിംഹത്തിന്നു ഏല്പിച്ചു; അതു അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:27
പിന്നെ അവന്‍ തന്‍റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:28
അവര്‍ കോപ്പിട്ടുകൊടുത്തു. അവന്‍ ചെന്നപ്പോള്‍ ശവം വഴിയില്‍ കിടക്കുന്നതും ശവത്തിന്‍റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:29
പ്രവാചകന്‍ ദൈവപുരുഷന്‍റെ ശവം എടുത്തു കഴുതപ്പുറത്തു വെച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകന്‍ തന്‍റെ പട്ടണത്തില്‍ എത്തി അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:30
അവന്‍റെ ശവം അവന്‍ തന്‍റെ സ്വന്ത കല്ലറയില്‍ വെച്ചിട്ടു അവനെക്കുറിച്ചു: അയ്യോ എന്‍റെ സഹോദരാ, എന്നിങ്ങനെ പറഞ്ഞു അവര്‍ വിലാപം കഴിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:31
അവനെ അടക്കം ചെയ്തശേഷം അവന്‍ തന്‍റെ പുത്രന്മാരോടു: ഞാന്‍ മരിച്ചശേഷം നിങ്ങള്‍ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയില്‍ തന്നേ അടക്കം ചെയ്യേണം; അവന്‍റെ അസ്ഥികളുടെ അരികെ എന്‍റെ അസ്ഥികളും ഇടേണം.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:32
അവന്‍ ബേഥേലിലെ യാഗപീഠത്തിന്നും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങള്‍ക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:33
ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്‍റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയാതെ പിന്നെയും സര്‍വ്വജനത്തില്‍നിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവര്‍ പൂജാഗിരിപുരോഹിതന്മാരായ്തീര്‍ന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 13:34
യൊരോബെയാംഗൃഹത്തെ ഭൂമിയില്‍നിന്നു ഛേദിച്ചു മുടിച്ചുകളയത്തക്കവണ്ണം ഈ കാര്യം അവര്‍ക്കും പാപമായ്തീര്‍ന്നു.(Add Ref)|(Add Notes)