📚 എല്ലാ പുസ്തകങ്ങളും

📖 1 രാജാക്കന്മാർ : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 രാജാക്കന്മാർ : അധ്യായം 4 >>

1 രാജാക്കന്മാർ 4:1
അങ്ങനെ ശലോമോന്‍ രാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:2
അവന്നുണ്ടായിരുന്ന പ്രഭുക്കന്മാര്‍ ആരെന്നാല്‍ : സാദോക്കിന്‍റെ മകന്‍ അസര്യാവു പുരോഹിതന്‍ .(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:3
ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാര്‍ ; അഹീലൂദിന്‍റെ മകന്‍ യെഹോശാഫാത്ത് മന്ത്രി;(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:4
യെഹോയാദയുടെ മകന്‍ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാര്‍ ,(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:5
നാഥാന്‍റെ മകനായ അസര്യാവു കാര്യക്കാരന്മാരുടെ മേധാവി; നാഥാന്‍റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്‍റെ സ്നേഹിതനുമായിരുന്നു;(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:6
അഹീശാര്‍ രാജഗൃഹവിചാരകന്‍ ; അബ്ദയുടെ കെന്‍ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:7
രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുപ്പാന്‍ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഓ‍രോരുത്തന്‍ ആണ്ടില്‍ ഓ‍രോമാസത്തേക്കു ഭോജനപദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:8
അവരുടെ പേരാവിതു: എഫ്രയീംമലനാട്ടില്‍ ബെന്‍ -ഹൂര്‍ ;(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:9
മാക്കസ്, ശാല്‍ബീം, ബേത്ത്-ശേമെശ്, ഏലോന്‍ -ബേത്ത്-ഹാനാന്‍ എന്നീ സ്ഥലങ്ങളില്‍ ബെന്‍ -ദേക്കെര്‍ ;(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:10
അരുബ്ബോത്തില്‍ ബെന്‍ -ഹേസെര്‍ ; സോഖോവും ഹേഫെര്‍ദേശം മുഴുവനും അവന്‍റെ ഇടവക ആയിരുന്നു;(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:11
നാഫത്ത്-ദോറില്‍ ബെന്‍ -അബീനാദാബ്; അവന്നു ശലോമോന്‍റെ മകളായ താഫത്ത് ഭാര്യയായിരുന്നു;(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:12
അഹീലൂദിന്‍റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാന്‍ മുതല്‍ ആബേല്‍ -മെഹോലാവരെയും യൊക്‍ മെയാമിന്‍റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാന്‍ മുഴുവനും ആയിരുന്നു;(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:13
ഗിലെയാദിലെ രാമോത്തില്‍ ബെന്‍ -ഗേബെര്‍ ; അവന്‍റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്ഗ്ഗോബ് ദേശവും ആയിരുന്നു,(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:14
മഹനയീമില്‍ ഇദ്ദോവിന്‍റെ മകന്‍ അഹീനാദാബ്;(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:15
നഫ്താലിയില്‍ അഹീമാസ്; അവന്‍ ശലോമോന്‍റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:16
ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകന്‍ ബാനാ;(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:17
യിസ്സാഖാരില്‍ പാരൂഹിന്‍റെ മകനായ യെഹോശാഫാത്ത്;(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:18
ബെന്യാമീനില്‍ ഏലയുടെ മകനായ ശിമെയി; അമോര്യ രാജാവായ സീഹോന്‍റെയും(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:19
ബാശാന്‍ രാജാവായ ഓഗിന്‍റെയും രാജ്യമായിരുന്ന ഗിലെയദ് ദേശത്തു ഹൂരിന്‍റെ മകന്‍ ഗേബെര്‍ ; ആ ദേശത്തു ഒരു കാര്യക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:20
യെഹൂദയും യിസ്രായേലും കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യമായിരുന്നു; അവര്‍ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:21
നദിമുതല്‍ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്‍റെ അതിര്‍വരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോന്‍ വാണു; അവര്‍ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്‍റെ ജീവപര്യന്തം സേവിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:22
ശലോമോന്‍റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:23
മാന്‍ , ഇളമാന്‍ , മ്ളാവു, പുഷ്ടിവരുത്തിയ പക്ഷികള്‍ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചല്‍പുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:24
നദിക്കു ഇക്കരെ തിഫ്സഹ് മുതല്‍ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവന്‍ വാണു. ചുറ്റുമുള്ള ദിക്കില്‍ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:25
ശലോമോന്‍റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാന്‍ മുതല്‍ ബേര്‍ ‍-ശേബവരെയും ഓ‍രോരുത്തന്‍ താന്താന്‍റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്‍ കീഴിലും നിര്‍ഭയം വസിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:26
ശലോമോന്നു തന്‍റെ രഥങ്ങള്‍ക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:27
കാര്യക്കാരന്മാര്‍ ഓ‍രോരുത്തന്‍ ഓ‍രോ മാസത്തേക്കു ശലോമോന്‍ രാജാവിന്‍റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവര്‍ക്കും വേണ്ടുന്ന ഭോജനപദാര്‍ത്ഥങ്ങള്‍ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:28
അവര്‍ കുതിരകള്‍ക്കും തുരഗങ്ങള്‍ക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്‍റെ മുറപ്രകാരം അവന്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:29
ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്‍ക്കരയിലെ മണല്‍പോലെ ഹൃദയവിശാലതയും കൊടുത്തു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:30
സകലപൂര്‍വ്വ ദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്‍റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:31
സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാന്‍ , മാഹോലിന്‍റെ പുത്രന്മാരായ ഹേമാന്‍ , കല്‍ക്കോല്‍ , ദര്‍ദ്ദ എന്നിവരെക്കാളും അവന്‍ ജ്ഞാനിയായിരുന്നു; അവന്‍റെ കീര്‍ത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:32
അവന്‍ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്‍റെ ഗീതങ്ങള്‍ ആയിരത്തഞ്ചു ആയിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:33
ലെബാനോനിലെ ദേവദാരുമുതല്‍ ചുവരിന്മേല്‍ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവന്‍ പ്രസ്താവിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 4:34
ശലോമോന്‍റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കല്‍ നിന്നു നാനാജാതിക്കാരായ പലരും അവന്‍റെ ജ്ഞാനം കേള്‍പ്പാന്‍ വന്നു.(Add Ref)|(Add Notes)