📚 എല്ലാ പുസ്തകങ്ങളും

📖 1 രാജാക്കന്മാർ : അധ്യായം 19

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 രാജാക്കന്മാർ : അധ്യായം 19 >>

1 രാജാക്കന്മാർ 19:1
ഏലീയാവു ചെയ്തതൊക്കെയും അവന്‍ സകല പ്രവാചകന്മാരെയും വാള്‍കൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:2
ഈസേബെല്‍ ഏലീയാവിന്‍റെ അടുക്കല്‍ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാന്‍ നിന്‍റെ ജീവനെ അവരില്‍ ഒരുത്തന്‍റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കില്‍ ദേവന്മാര്‍ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:3
അവന്‍ ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു യെഹൂദെക്കുള്‍പ്പെട്ട ബേര്‍-ശേബയില്‍ ചെന്നു അവിടെ തന്‍റെ ബാല്യക്കാരനെ താമസിപ്പിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:4
താനോ മരുഭൂമിയില്‍ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലില്‍ ഇരുന്നു മരിപ്പാന്‍ ഇച്ഛിച്ചു; ഇപ്പോള്‍ മതി, യഹോവേ, എന്‍റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാന്‍ എന്‍റെ പിതാക്കന്മാരെക്കാള്‍ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:5
അങ്ങനെ അവന്‍ ചൂരച്ചെടിയുടെ തണലില്‍ കിടന്നുറങ്ങുമ്പോള്‍ പെട്ടെന്നു ഒരു ദൂതന്‍ അവനെ തട്ടി അവനോടു: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:6
അവന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കനലിന്മേല്‍ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലെക്കല്‍ ഇരിക്കുന്നതു കണ്ടു; അവന്‍ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:7
യഹോവയുടെ ദൂതന്‍ രണ്ടാം പ്രാവശ്യം വന്നു അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:8
അവന്‍ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്‍റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്‍റെ പര്‍വ്വതമായ ഹോരേബോളം നടന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:9
അവിടെ അവന്‍ ഒരു ഗുഹയില്‍ കടന്നു രാപാര്‍ത്തു; അപ്പോള്‍ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:10
അതിന്നു അവന്‍ : സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേല്‍മക്കള്‍ നിന്‍റെ നിയമത്തെ ഉപേക്ഷിച്ചു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു നിന്‍റെ പ്രവാചകന്മാരെ വാള്‍കൊണ്ടു കൊന്നുകളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:11
നീ പുറത്തു വന്നു പര്‍വ്വതത്തില്‍ യഹോവയുടെ മുമ്പാകെ നില്‍ക്ക എന്നു അവന്‍ കല്പിച്ചു. അപ്പോള്‍ ഇതാ യഹോവ[46] കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റു യഹോവയുടെ മുമ്പില്‍ പര്‍വ്വതങ്ങളെ കീറി പാറകളെ തകര്‍ത്തു; എന്നാല്‍ കാറ്റില്‍ യഹോവ[46] ഇല്ലായിരുന്നു; കാറ്റിന്‍റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ[46] ഇല്ലായിരുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:12
ഭൂകമ്പത്തിന്‍റെ ശേഷം ഒരു തീ; തീയിലും യഹോവ[46] ഇല്ലായിരുന്നു; തീയുടെ ശേഷം സാവധാനത്തില്‍ ഒരു മൃദുസ്വരം ഉണ്ടായി.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:13
ഏലീയാവു അതു കേട്ടിട്ടു തന്‍റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തുനിന്നു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവന്‍ കേട്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:14
അതിന്നു അവന്‍ : സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേല്‍മക്കള്‍ നിന്‍റെ നിയമത്തെ ഉപേക്ഷിച്ചു, നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്‍റെ പ്രവാചകന്മാരെ വാള്‍കൊണ്ടു കൊന്നു കളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവന്‍ ജീവഹാനി വരുത്തുവാന്‍ നോക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:15
യഹോവ[46] അവനോടു അരുളിച്ചെയ്തതെന്തെന്നാല്‍: നീ പുറപ്പെട്ടു ദമ്മേശെക്കിന്‍റെ മരുഭൂമിവഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോള്‍ ഹസായേലിനെ അരാമിന്നു രാജാവായിട്ടു അഭിഷേകം ചെയ്ക.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:16
നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; ആബേല്‍-മെഹോലയില്‍നിന്നുള്ള സാഫാത്തിന്‍റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:17
ഹസായേലിന്‍റെ വാളിന്നു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്‍റെ വാളിന്നു തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:18
എന്നാല്‍ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാന്‍ യിസ്രായേലില്‍ ശേഷിപ്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:19
അങ്ങനെ അവന്‍ അവിടെനിന്നു പറപ്പെട്ടു സാഫാത്തിന്‍റെ മകനായ എലീശയെ കണ്ടെത്തി; അവന്‍ പന്ത്രണ്ടു ഏര്‍ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താന്‍ തന്നേ ആയിരുന്നു; ഏലീയാവു അവന്‍റെ അരികെ ചെന്നു തന്‍റെ പുതപ്പു അവന്‍റെ മേല്‍ ഇട്ടു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:20
അവന്‍ കാളയെ വിട്ടു ഏലീയാവിന്‍റെ പിന്നാലെ ഓടി: ഞാന്‍ എന്‍റെ അപ്പനെയും അമ്മയെയും ചുംബിച്ചു കൊള്ളട്ടെ; അതിന്‍റെശേഷം ഞാന്‍ നിന്‍റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന്നു അവന്‍ : പോയി വരിക; എന്നാല്‍ ഞാന്‍ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോര്‍ക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 രാജാക്കന്മാർ 19:21
അങ്ങനെ അവന്‍ അവനെ വിട്ടു ചെന്നു ഒരു ഏര്‍ കാളയെ പിടിച്ചു അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിന്നു കൊടുത്തു; അവര്‍ തിന്നു; പിന്നെ അവന്‍ എഴുന്നേറ്റു ഏലീയാവിന്‍റെ പിന്നാലെ ചെന്നു അവന്നു ശുശ്രൂഷകനായ്തീര്‍ന്നു.(Add Ref)|(Add Notes)