2 രാജാക്കന്മാർ 10:1
ആഹാബിന്നു ശമര്യയില്‍ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു. യേഹൂ യിസ്രായേല്‍ പ്രഭുക്കന്മാര്‍ക്കും മൂപ്പന്മാര്‍ക്കും ആഹാബിന്‍റെ പുത്രപാലകന്മാര്‍ക്കും ശമര്യയിലേക്കു എഴുത്തുകളെ എഴുതി അയച്ചതു എന്തെന്നാല്‍ :(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:2
നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:3
ആകയാല്‍ ഈ എഴുത്തു നിങ്ങളുടെ അടുക്കല്‍ എത്തിയ ഉടനെ നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരില്‍ ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്തു അവന്‍റെ അപ്പന്‍റെ സിംഹാസനത്തില്‍ ഇരുത്തി നിങ്ങളുടെ യജമാനന്‍റെ ഗൃഹത്തിന്നുവേണ്ടി യുദ്ധം ചെയ്‍വിന്‍ .(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:4
അവരോ ഏറ്റവും ഭയപ്പെട്ടു: രണ്ടു രാജാക്കന്മാര്‍ക്കും അവനോടു എതിര്‍ത്തുനില്പാന്‍ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നിലക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:5
ആകയാല്‍ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രപാലകന്മാരും യേഹൂവിന്‍റെ അടുക്കല്‍ ആളയച്ചു: ഞങ്ങള്‍ നിന്‍റെ ദാസന്മാര്‍ ; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള്‍ ചെയ്യാം; ഞങ്ങള്‍ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്‍റെ ഇഷ്ടംപോലെ ചെയ്തുകൊള്‍ക എന്നു പറയിച്ചു. അവന്‍ രണ്ടാമതും എഴുത്തു എഴുതിയതു: നിങ്ങള്‍ എന്‍റെ പക്ഷം ചേന്നു എന്‍റെ കല്പന കേള്‍ക്കുമെങ്കില്‍ നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരുടെ തല നാളെ ഈ നേരത്തു യിസ്രെയേലില്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍ .(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:6
എന്നാല്‍ രാജകുമാരന്മാര്‍ എഴുപതു പേരും തങ്ങളെ വളര്‍ത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:7
ഈ എഴുത്തു അവരുടെ അടുക്കല്‍ എത്തിയപ്പോള്‍ അവര്‍ രാജകുമാരന്മാരെ എഴുപതുപേരെയും പിടിച്ചു കൊന്നു അവരുടെ തലകൊട്ടയില്‍ ആക്കി യിസ്രെയേലില്‍ അവന്‍റെ അടുക്കല്‍ കൊടുത്തയച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:8
ഒരു ദൂതന്‍ വന്നു അവനോടു: അവര്‍ രാജകുമാരന്മാരുടെ തലകൊണ്ടുവന്നിരിക്കുന്നു എന്നു അറിയിച്ചു. അവയെ പടിപ്പുരവാതില്‍ക്കല്‍ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വെച്ചേക്കുവിന്‍ എന്നു അവന്‍ കല്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:9
പിറ്റെന്നാള്‍ രാവിലെ അവന്‍ പുറത്തു ചെന്നുനിന്നു സര്‍വ്വജനത്തോടും പറഞ്ഞതെന്തെന്നാല്‍ : നിങ്ങള്‍ നീതിമാന്മാര്‍ ; ഞാനോ എന്‍റെ യജമാനന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നു കളഞ്ഞു; എന്നാല്‍ ഇവരെ ഒക്കെയും കൊന്നതു ആര്‍ ?(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:10
ആകയാല്‍ യഹോവ[46] ആഹാബ് ഗൃഹത്തെക്കുറിച്ചു അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളില്‍ ഒന്നും നിഷ്ഫലമാകയില്ല എന്നു അറിഞ്ഞുകൊള്‍വിന്‍ ; യഹോവ[46] തന്‍റെ ദാസനായ ഏലീയാവുമുഖാന്തരം അരുളിച്ചെയ്തതു നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:11
അങ്ങനെ യേഹൂ യിസ്രെയേലില്‍ ആഹാബ് ഗൃഹത്തില്‍ ശേഷിച്ചവരെ ഒക്കെയും അവന്‍റെ സകല മഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:12
പിന്നെ അവന്‍ പുറപ്പെട്ടു ശമര്യയില്‍ ചെന്നു വഴിയില്‍ ഇടയന്മാര്‍ രോമം കത്രിക്കുന്ന വീട്ടിന്നരികെ എത്തിയപ്പോള്‍ യോഹൂ(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:13
യെഹൂദാരാജാവായ അഹസ്യാവിന്‍റെ സഹോദരന്മാരെ കണ്ടിട്ടു: നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു. ഞങ്ങള്‍ അഹസ്യാവിന്‍റെ സഹോദരന്മാര്‍; രാജാവിന്‍റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‍വാന്‍ പോകയാകുന്നു എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:14
അപ്പോള്‍ അവന്‍ : അവരെ ജീവനോടെ പിടിപ്പിന്‍ എന്നു കല്പിച്ചു; അവര്‍ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീട്ടിന്‍റെ കളത്തിങ്കല്‍വെച്ചു കൊന്നു; അവരില്‍ ഒരുത്തനെയും ശേഷിപ്പിച്ചില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:15
അവന്‍ അവിടെനിന്നു പുറപ്പെട്ടപ്പോള്‍ തന്നെ എതിരേല്പാന്‍ വരുന്ന രേഖാബിന്‍റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടു: എന്‍റെ ഹൃദയം നിന്‍റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നതുപോലെ നിന്‍റെ ഹൃദയം പരമാര്‍ത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കില്‍ കൈ തരിക. അവന്‍ കൈ കൊടുത്തു; അവന്‍ അവനെ തന്‍റെ രഥത്തില്‍ കയറ്റി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:16
നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാണ്‍ക എന്നു അവന്‍ പറഞ്ഞു; അങ്ങനെ അവനെ രഥത്തില്‍ കയറ്റി അവര്‍ ഓടിച്ചു പോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:17
ശമര്യയില്‍ എത്തിയപ്പോള്‍ അവന്‍ ശമര്യയില്‍ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ[46] ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:18
പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോടു: ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:19
ആകയാല്‍ ബാലിന്‍റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്‍റെ അടുക്കല്‍ വരുത്തുവിന്‍ ; ഒരുത്തനും വരാതിരിക്കരുതു; ഞാന്‍ ബാലിന്നു ഒരു മഹായാഗം കഴിപ്പാന്‍ പോകുന്നു; വരാത്തവര്‍ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാല്‍ ബാലിന്‍റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:20
ബാലിന്നു ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിന്‍ എന്നു യേഹൂ കല്പിച്ചു. അവര്‍ അങ്ങനെ ഘേഷിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:21
യേഹൂ യിസ്രായേല്‍ ദേശത്തു എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്‍റെ സകല പൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവര്‍ ബാലിന്‍റെ ക്ഷേത്രത്തില്‍ കൂടി; ബാല്‍ക്ഷേത്രം ഒരു അറ്റംമുതല്‍ മറ്റേ അറ്റംവരെ തിങ്ങിനിറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:22
അവന്‍ വസ്ത്ര വിചാരകനോടു: ബാലിന്‍റെ സകലപൂജകന്മാര്‍ക്കും വസ്ത്രം കൊണ്ടുവന്നു കൊടുക്ക എന്നു കല്പിച്ചു. അവന്‍ വസ്ത്രം കൊണ്ടുവന്നു കൊടുത്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:23
പിന്നെ യേഹൂവും രേഖാബിന്‍റെ മകനായ യോനാദാബും ബാലിന്‍റെ ക്ഷേത്രത്തില്‍ കടന്നു ബാലിന്‍റെ പൂജകന്മാരോടു: ബാലിന്‍റെ പൂജകന്മാര്‍ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാര്‍ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിന്നു തിരഞ്ഞു നോക്കുവിന്‍ എന്നു കല്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:24
അവര്‍ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാന്‍ അകത്തു ചെന്നശേഷം യേഹൂ പുറത്തു എണ്പതു പേരെ നിര്‍ത്തി: ഞാന്‍ നിങ്ങളുടെ കയ്യില്‍ ഏല്പിക്കുന്ന ആളുകളില്‍ ഒരുത്തന്‍ ചാടിപ്പോയാല്‍ അവന്‍റെ ജീവന്നു പകരം അവനെ വിട്ടയച്ചവന്‍റെ ജീവന്‍ ആയിരിക്കും എന്നു കല്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:25
ഹോമയാഗം കഴിച്ചുതീര്‍ന്നപ്പോള്‍ യേഹൂ അകമ്പടികളോടും പടനായകന്മാരോടും: അകത്തു കടന്നു അവരെ കൊല്ലുവിന്‍ ; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവര്‍ വാളിന്‍റെ വായ്ത്തലയാല്‍ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാല്‍ക്ഷേത്രത്തിന്‍റെ നഗരത്തില്‍ ചെന്നു(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:26
ബാല്‍ക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തു കൊണ്ടുവന്നു ചുട്ടുകളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:27
അവര്‍ ബാല്‍സ്തംഭത്തെ തകര്‍ത്തു ബാല്‍ക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീര്‍ത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:28
ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലില്‍നിന്നു നശിപ്പിച്ചുകളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:29
എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊന്‍ കാളക്കുട്ടികളെക്കൊണ്ടു യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:30
യഹോവ[46] യേഹൂവിനോടു: എനിക്കു ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്‍റെ ഹിതപ്രകാരം ഒക്കെയും ആഹാബ്ഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്‍റെ പുത്രന്മാര്‍ യിസ്രായേലിന്‍റെ രാജാസനത്തില്‍ നാലാം തലമുറവരെ ഇരിക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:31
എങ്കിലും യേഹൂ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂര്‍ണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്‍റെ പാപങ്ങളെ അവന്‍ വിട്ടുമാറിയതുമില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:32
ആ കാലത്തു യഹോവ[46] യിസ്രായേലിനെ കുറെച്ചുകളവാന്‍ തുടങ്ങി; ഹസായേല്‍ യിസ്രായേലിന്‍റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:33
അവന്‍ യോര്‍ദ്ദാന്നു കിഴക്കു ഗാദ്യര്‍ , രൂബേന്യര്‍ , മനശ്ശേയര്‍ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അര്‍ന്നോന്‍ തോട്ടിന്നരികെയുള്ള അരോവേര്‍ മുതല്‍ ഗിലെയാദും ബാശാനും തന്നേ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:34
യേഹൂവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍റെ സകലപരാക്രമപ്രവൃത്തികളും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:35
യേഹൂ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്‍യ്യയില്‍ അടക്കം ചെയ്തു. അവന്‍റെ മകനായ യെഹോവാഹാസ് അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 10:36
യേഹൂ ശമര്യയില്‍ യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ടു സംവത്സരം ആയിരുന്നു.(Add Ref)|(Add Notes)