2 രാജാക്കന്മാർ 2:1
യഹോവ[46] ഏലീയാവെ ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു എടുത്തുകൊള്‍വാന്‍ ഭാവിച്ചിരിക്കുമ്പോള്‍ ഏലീയാവു എലീശയോടു കൂടെ ഗില്‍ഗാലില്‍നിന്നു പുറപ്പെട്ടു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:2
ഏലീയാവു എലീശയോടു: നീ ഇവിടെ താമസിച്ചു കൊള്‍ക: യഹോവ[46] എന്നെ ബേഥേലിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോടു: യഹോവയാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ബേഥേലിലേക്കു പോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:3
ബേഥേലിലെ പ്രവാചകശിഷ്യന്മാര്‍ എലീശയുടെ അടുക്കല്‍ പുറത്തുവന്നു അവനോടു: യഹോവ[46] ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലെക്കല്‍നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ : അതേ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:4
ഏലീയാവു അവനോടു: എലീശയേ, നീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ[46] എന്നെ യെരീഹോവിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ : യഹോവയാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ യെരീഹോവിലേക്കു പോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:5
യെരീഹോവിലെ പ്രവാചകശിഷ്യന്മാര്‍ എലീശയുടെ അടുക്കല്‍ വന്നു അവനോടു: യഹോവ[46] ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലെക്കല്‍നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവന്‍ : അതേ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:6
ഏലീയാവു അവനോടു: നീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ[46] എന്നെ യോര്‍ദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവന്‍ യഹോവയാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരുംകൂടെ പോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:7
പ്രവാചകശിഷ്യന്മാരില്‍ അമ്പതുപേര്‍ ചെന്നു അവര്‍ക്കെതിരെ ദൂരത്തു നിന്നു; അവര്‍ ഇരുവരും യോര്‍ദ്ദാന്നരികെ നിന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:8
അപ്പോള്‍ ഏലീയാവു തന്‍റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവര്‍ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:9
അവര്‍ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടു: ഞാന്‍ നിങ്കല്‍നിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാന്‍ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊള്‍ക എന്നു പറഞ്ഞു. അതിന്നു എലീശാ: നിന്‍റെ ആത്മാവില്‍ ഇരട്ടി പങ്കു എന്‍റെമേല്‍ വരുമാറാകട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:10
അതിന്നു അവന്‍ : നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാന്‍ നിങ്കല്‍നിന്നു എടുത്തുകൊള്ളപ്പെടുമ്പോള്‍ നീ എന്നെ കാണുന്നുവെങ്കില്‍ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികില്‍ ഉണ്ടാകയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:11
അവര്‍ സംസാരിച്ചുകൊണ്ടു നടക്കുമ്പോള്‍ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:12
എലീശാ അതു കണ്ടിട്ടു: എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോള്‍ അവന്‍ തന്‍റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:13
പിന്നെ അവന്‍ ഏലീയാവിന്മേല്‍നിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോര്‍ദ്ദാന്നരികെ നിന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:14
ഏലീയാവിന്മേല്‍നിന്നു വീണ പുതപ്പുകൊണ്ടു അവന്‍ വെള്ളത്തെ അടിച്ചു: ഏലീയാവിന്‍റെ ദൈവമായ യഹോവ[46] എവിടെ എന്നു പറഞ്ഞു. അവന്‍ വെള്ളത്തെ അടിച്ചപ്പോള്‍ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:15
യെരീഹോവില്‍ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാര്‍ അവനെ കണ്ടിട്ടു: ഏലീയാവിന്‍റെ ആത്മാവു എലീശയുടെ മേല്‍ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:16
അവര്‍ അവനോടു: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികള്‍ ഉണ്ടു; അവര്‍ ചെന്നു നിന്‍റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവന്‍ : നിങ്ങള്‍ അയക്കരുതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:17
അവര്‍ അവനെ അത്യന്തം നിര്‍ബ്ബന്ധിച്ചപ്പോള്‍ അവന്‍ : എന്നാല്‍ അയച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ അമ്പതുപേരെ അയച്ചു; അവര്‍ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:18
അവന്‍ യെരീഹോവില്‍ പാര്‍ത്തിരുന്നതുകൊണ്ടു അവര്‍ അവന്‍റെ അടുക്കല്‍ മടങ്ങിവന്നു; അവന്‍ അവരോടു: പോകരുതു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:19
അനന്തരം ആ പട്ടണക്കാര്‍ എലീശയോടു: ഈ പട്ടണത്തിന്‍റെ ഇരിപ്പു മനോഹരമായതെന്നു യജമാനന്‍ കാണുന്നുവല്ലോ; എന്നാല്‍ വെള്ളം ചീത്തയും ദേശം ഗര്‍ഭനാശകവും ആകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:20
അതിന്നു അവന്‍ : ഒരു പുതിയ തളിക കൊണ്ടുവന്നു അതില്‍ ഉപ്പു ഇടുവിന്‍ എന്നു പറഞ്ഞു. അവര്‍ അതു അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:21
അവന്‍ നീരുറവിന്‍റെ അടുക്കല്‍ ചെന്നു അതില്‍ ഉപ്പു ഇട്ടു. ഞാന്‍ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാല്‍ മരണവും ഗര്‍ഭനാശവും ഉണ്ടാകയില്ല എന്നു യഹോവ[46] അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:22
എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:23
പിന്നെ അവന്‍ അവിടെനിന്നു ബേഥേലിലേക്കു പോയി; അവന്‍ വഴിയില്‍ നടക്കുമ്പോള്‍ ബാലന്മാര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ടു വന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:24
അവന്‍ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തില്‍ അവരെ ശപിച്ചു; അപ്പോള്‍ കാട്ടില്‍നിന്നു രണ്ടു പെണ്‍കരടി ഇറങ്ങിവന്നു അവരില്‍ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 2:25
അവന്‍ അവിടംവിട്ടു കര്‍മ്മേല്‍പര്‍വ്വതത്തിലേക്കു പോയി; അവിടെനിന്നു ശമര്യയിലേക്കു മടങ്ങിപ്പോന്നു.(Add Ref)|(Add Notes)