📚 എല്ലാ പുസ്തകങ്ങളും

📖 2 രാജാക്കന്മാർ : അധ്യായം 13

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 രാജാക്കന്മാർ : അധ്യായം 13 >>

2 രാജാക്കന്മാർ 13:1
യെഹൂദാരാജാവായ അഹസ്യാവിന്‍റെ മകനായ യോവാശിന്‍റെ ഇരുപത്തിമൂന്നാം ആണ്ടില്‍ യേഹൂവിന്‍റെ മകനായ യെഹോവാഹാസ് യിസ്രായേലിന്നു രാജാവായി ശമര്യയില്‍ പതിനേഴു സംവത്സരം വാണു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:2
അവന്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ വിട്ടുമാറാതെ അവയില്‍ തന്നേ നടന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:3
ആകയാല്‍ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; അവന്‍ അവരെ അരാംരാജാവായ ഹസായേലിന്‍റെ കയ്യിലും ഹസായേലിന്‍റെ മകനായ ബെന്‍ -ഹദദിന്‍റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:4
എന്നാല്‍ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ[46] കണ്ടിട്ടു അവന്‍റെ അപേക്ഷ കേട്ടു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:5
യഹോവ[46] യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവര്‍ അരാമ്യരുടെ അധികാരത്തില്‍നിന്നു ഒഴിഞ്ഞുപോയി; യിസ്രായേല്‍മക്കള്‍ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളില്‍ വസിപ്പാന്‍ സംഗതിവന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:6
എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാം ഗൃഹത്തിന്‍റെ പാപങ്ങളെ അവര്‍ വിട്ടുമാറാതെ അവയില്‍ തന്നേ നടന്നു; അശേരാപ്രതിഷ്ഠെക്കു ശമര്യയില്‍ നീക്കം വന്നില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:7
അവന്‍ യെഹോവാഹാസിന്നു അമ്പതു കുതിരച്ചേവകരെയും പത്തു രഥങ്ങളെയും പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവു അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:8
യെഹോവാഹാസിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍റെ പരാക്രമപ്രവൃത്തിയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:9
യെഹോവാഹാസ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്‍യ്യയില്‍ അടക്കം ചെയ്തു; അവന്‍റെ മകനായ യോവാശ് അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:10
യെഹൂദാരാജാവായ യോവാശിന്‍റെ മുപ്പത്തേഴാം ആണ്ടില്‍ യെഹോവാഹാസിന്‍റെ മകനായ യോവാശ് യിസ്രായേലിന്നു രാജാവായി ശമര്യയില്‍ പതിനൊന്നു സംവത്സരം വാണു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:11
അവന്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബയാമിന്‍റെ സകലപാപങ്ങളെയും അവന്‍ വിട്ടുമാറാതെ അവയില്‍ തന്നേ നടന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:12
യോവാശിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവോടു യുദ്ധത്തില്‍ കാണിച്ച പരാക്രമവും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:13
യോവാശ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമര്യയില്‍ യിസ്രായേല്‍രാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:14
ആ കാലത്തു എലീശാ മരണഹേതുകമായ രോഗംപിടിച്ചു കിടന്നു; അപ്പോള്‍ യിസ്രായേല്‍രാജാവായ യോവാശ് അവന്‍റെ അടുക്കല്‍ ചെന്നു അവന്‍റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:15
എലീശാ അവനോടു: അമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവന്‍ അമ്പും വില്ലും എടുത്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:16
അപ്പോള്‍ അവന്‍ യിസ്രായേല്‍രാജാവിനോടു നിന്‍റെ കൈ വില്ലിന്മേല്‍ വെക്ക എന്നു പറഞ്ഞു. അവന്‍ കൈവെച്ചപ്പോള്‍ എലീശാ തന്‍റെ കൈ രാജാവിന്‍റെ കൈമേല്‍ വെച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:17
കിഴക്കെ കിളിവാതില്‍ തുറക്ക എന്നു അവന്‍ പറഞ്ഞു. അവന്‍ അതു തുറന്നപ്പോള്‍ എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവന്‍ : അതു യഹോവയുടെ ജയാസ്ത്രം, അരാമ്യര്‍ക്കും നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കില്‍വെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:18
അമ്പു എടുക്ക എന്നു അവന്‍ പറഞ്ഞു. അവന്‍ എടുത്തു; നിലത്തടിക്ക എന്നു അവന്‍ യിസ്രായേല്‍രാജാവിനോടു പറഞ്ഞു. അവന്‍ മൂന്നു പ്രാവശ്യം അടിച്ചു നിര്‍ത്തി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:19
അപ്പോള്‍ ദൈവപുരുഷന്‍ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രവാശ്യം അടിക്കേണ്ടിയിരുന്നു; എന്നാല്‍ നീ അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:20
എന്നാല്‍ എലീശാ മരിച്ചു; അവര്‍ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില്‍ മോവാബ്യരുടെ പടക്കൂട്ടങ്ങള്‍ ദേശത്തെ ആക്രമിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:21
ചിലര്‍ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോള്‍ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്‍റെ കല്ലറയില്‍ ഇട്ടു; അവന്‍ അതില്‍ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോള്‍ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:22
എന്നാല്‍ യെഹോവാഹാസിന്‍റെ കാലത്തൊക്കെയും അരാമ്യരാജാവായ ഹസായേല്‍ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:23
യഹോവെക്കു അവരോടു കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്‍റെ നിയമംനിമിത്തം അവന്‍ അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാന്‍ അവന്നു മനസ്സായില്ല; ഇതുവരെ തന്‍റെ സമ്മുഖത്തുനിന്നു അവരെ തള്ളിക്കളഞ്ഞതുമില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:24
അരാംരാജാവായ ഹസായേല്‍ മരിച്ചപ്പോള്‍ അവന്‍റെ മകനായ ബെന്‍ -ഹദദ് അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 13:25
യെഹോവാഹാസിന്‍റെ മകനായ യെഹോവാശ് തന്‍റെ അപ്പനായ യെഹോവാഹാസിനോടു ഹസായേല്‍ യുദ്ധത്തില്‍ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്‍റെ മകനായ ബെന്‍ -ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്‍റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.(Add Ref)|(Add Notes)