📚 എല്ലാ പുസ്തകങ്ങളും

📖 2 രാജാക്കന്മാർ : അധ്യായം 18

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 രാജാക്കന്മാർ : അധ്യായം 18 >>

2 രാജാക്കന്മാർ 18:1
യിസ്രയേല്‍രാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടില്‍ യെഹൂദാരാജാവായ ആഹാസിന്‍റെ മകന്‍ ഹിസ്കീയാവു രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:2
അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ ഇരുപത്തൊമ്പതു സംവത്സരം വാണു. അവന്‍റെ അമ്മെക്കു അബി എന്നു പേ‍ര്‍ ; അവള്‍ സെഖര്യാവിന്‍റെ മകള്‍ ആയിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:3
അവന്‍ തന്‍റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:4
അവന്‍ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേല്‍മക്കള്‍ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാന്‍ എന്നു പേരായിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:5
അവന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയില്‍ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:6
അവന്‍ യഹോവയോടു ചേര്‍ന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ[46] മോശെയോടു കല്പിച്ച അവന്‍റെ കല്പനകളെ പ്രമാണിച്ചുനടന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:7
യഹോവ[46] അവനോടുകൂടെ ഉണ്ടായിരുന്നു; അവന്‍ ചെന്നേടത്തൊക്കെയും കൃതാര്‍ത്ഥനായ്‍വന്നു; അവന്‍ അശ്ശൂര്‍രാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:8
അവന്‍ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്‍ക്കാരുടെ ഗോപുരംമുതല്‍ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്‍റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:9
യിസ്രായേല്‍രാജാവായ ഏലയുടെ മകന്‍ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്‍റെ നാലാം ആണ്ടില്‍ അശ്ശൂര്‍രാജാവായ ശല്മനേസെര്‍ ശമര്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:10
മൂന്നു സംവത്സരം കഴിഞ്ഞശേഷം അവര്‍ അതു പിടിച്ചു; ഹിസ്കീയാവിന്‍റെ ആറം ആണ്ടില്‍, യിസ്രായേല്‍രാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ തന്നേ, ശമര്‍യ്യ പിടിക്കപ്പെട്ടു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:11
അശ്ശൂര്‍രാജാവു യിസ്രായേലിനെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാന്‍ നദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:12
അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്‍റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതൊക്കെയും ലംഘിച്ചുകളകയാല്‍ തന്നേ; അവര്‍ അതു കേള്‍ക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:13
യെഹൂദാരാജാവായ ഹിസ്കീയാവിന്‍റെ പതിന്നാലാം ആണ്ടില്‍ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:14
അപ്പോള്‍ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശില്‍ അശ്ശൂര്‍രാജാവിന്‍റെ അടുക്കല്‍ ആളയച്ചു: ഞാന്‍ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാന്‍ അടെച്ചു കൊള്ളാം എന്നു പറയിച്ചു. അശ്ശൂര്‍രാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:15
ഹിസ്കീയാവു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:16
ആ കാലത്തു യെഹൂദാരാജാവായ ഹിസ്കീയാവു യഹോവയുടെ മന്ദിരത്തിന്‍റെ വാതിലുകളിലും കട്ടളകളിലും താന്‍ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു അശ്ശൂര്‍രാജാവിന്നു കൊടുത്തയച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:17
എങ്കിലും അശ്ശൂര്‍ രാജാവു തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്‍നിന്നു ഹിസ്കീയാരാജാവിന്‍റെ അടുക്കല്‍ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്‍റെ നേരെ അയച്ചു; അവര്‍ പുറപ്പെട്ടു യെരൂശലേമില്‍ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്‍റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്‍റെ കല്പാത്തിക്കരികെ ചെന്നുനിന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:18
അവര്‍ രാജാവിനെ വിളിച്ചപ്പോള്‍ ഹില്‍ക്കീയാവിന്‍റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്‍റെ മകന്‍ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കല്‍ പുറത്തു ചെന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:19
റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്‍ : നിങ്ങള്‍ ഫിസ്കീയാവോടു പറയേണ്ടതു: മഹാരാജാവായ അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രിയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:20
യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നതു വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:21
ചതെഞ്ഞ ഓടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നതു; അതിന്മേല്‍ ഒരുത്തന്‍ ഊന്നിയാല്‍ അതു അവന്‍റെ ഉള്ളംകയ്യില്‍ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നില്‍ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നേയാകുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:22
അല്ല, നിങ്ങള്‍ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കില്‍, അവന്‍റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്‍റെ മുമ്പില്‍ നമസ്കരിപ്പിന്‍ എന്നു കല്പിച്ചതു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:23
ആകട്ടെ എന്‍റെ യജമാനനായ അശ്ശൂര്‍രാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാന്‍ കഴിയുമെങ്കില്‍ ഞാന്‍ നിനക്കു രണ്ടായിരം കുതിരയെ തരാം.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:24
നീ പിന്നെ എങ്ങനെ എന്‍റെ യജമാനന്‍റെ എളിയ ദാസന്മാരില്‍ ഒരു പട നായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടും നീ മിസ്രയീമില്‍ ആശ്രയിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:25
ഞാന്‍ ഇപ്പോള്‍ ഈ സ്ഥലം നശിപ്പിപ്പാന്‍ യഹോവയെ കൂടാതെയോ അതിന്‍റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ[46] എന്നോടു: ഈ ദേശത്തിന്‍റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:26
അപ്പോള്‍ ഹില്‍ക്കീയാവിന്‍റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോടു: അടിയങ്ങളോടു അരാംഭാഷയില്‍ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്കു അറിയാം; മതിലിന്മേലുള്ള ജനം കേള്‍ക്കെ ഞങ്ങളോടു യെഹൂദാഭാഷയില്‍ സംസാരിക്കരുതേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:27
റബ്-ശാക്കേ അവരോടു: നിന്‍റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്‍റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടെ സ്വന്ത മലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ മതിലിന്മേല്‍ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല്‍ അല്ലയോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:28
അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞതു എന്തെന്നാല്‍ : മഹാരാജാവായ അശ്ശൂര്‍രാജാവിന്‍റെ വാക്കു കേള്‍പ്പിന്‍ .(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:29
രാജാവു ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; നിങ്ങളെ എന്‍റെ കയ്യില്‍ നിന്നു വിടുവിപ്പാന്‍ അവന്നു കഴികയില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:30
യഹോവ[46] നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂര്‍രാജാവിന്‍റെ കയ്യില്‍ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയില്‍ ആശ്രയിക്കുമാറാക്കുകയും അരുതു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:31
ഹിസ്കീയാവിന്നു നിങ്ങള്‍ ചെവികൊടുക്കരുതു; അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നു: നിങ്ങള്‍ എന്നോടു സന്ധി ചെയ്തു എന്‍റെ അടുക്കല്‍ പുറത്തുവരുവിന്‍ ; നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും ഫലം തിന്നുകയും താന്താന്‍റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്‍വിന്‍ .(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:32
പിന്നെ ഞാന്‍ വന്നു നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വിഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാല്‍ നിങ്ങള്‍ മരിക്കാതെ ജീവിച്ചിരിക്കും; യഹോവ[46] നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന്നു ചെവികൊടുക്കരുതു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:33
ജാതികളുടെ ദേവന്മാര്‍ ആരെങ്കിലും തന്‍റെ ദേശത്തെ അശ്ശൂര്‍രാജാവിന്‍റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:34
ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാര്‍ എവിടെ? ശമര്യയെ അവര്‍ എന്‍റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:35
യഹോവ[46] യെരൂശലേമിനെ എന്‍റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകലദേവന്മാരിലും വെച്ചു ഒരുത്തന്‍ തന്‍റെ ദേശത്തെ എന്‍റെ കയ്യില്‍ നിന്നു വിടുവിച്ചുവോ?(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:36
എന്നാല്‍ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 18:37
ഹില്‍ക്കീയാവിന്‍റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്‍റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്‍റെ അടുക്കല്‍ വന്നു റബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.(Add Ref)|(Add Notes)