📚 എല്ലാ പുസ്തകങ്ങളും

📖 2 രാജാക്കന്മാർ : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 രാജാക്കന്മാർ : അധ്യായം 8 >>

2 രാജാക്കന്മാർ 8:1
അനന്തരം എലീശാ താന്‍ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോടു: നീയും നിന്‍റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊള്‍വിന്‍ ; യഹോവ[46] ഒരു ക്ഷാമം വരുത്തുവാന്‍ പോകുന്നു; അതു ഏഴു സംവത്സരം ദേശത്തു ഉണ്ടായിരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:2
ആ സ്ത്രീ എഴുന്നേറ്റു ദൈവപുരുഷന്‍ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തുപോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:3
ഏഴു സംവത്സരം കഴിഞ്ഞിട്ടു അവള്‍ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവള്‍ തന്‍റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിപ്പാന്‍ ചെന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:4
അന്നേരം രാജാവു ദൈവപുരുഷന്‍റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയില്‍ ; എലീശാ ചെയ്ത വന്‍ കാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചുപറക എന്നു കല്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:5
മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവന്‍ രാജാവിനെ കേള്‍പ്പിക്കുമ്പോള്‍ തന്നേ അവന്‍ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്‍റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിച്ചു. അപ്പോള്‍ ഗേഹസി: യജമാനനായ രാജാവേ, ഇവള്‍ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകന്‍ ഇവന്‍ തന്നേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:6
രാജാവു സ്ത്രീയോടു ചോദിച്ചപ്പോള്‍ അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവള്‍ക്കുണ്ടായിരുന്നതൊക്കെയും അവള്‍ ദേശം വിട്ടുപോയ നാള്‍മുതല്‍ ഇതുവരെയുള്ള നിലത്തിന്‍റെ ആദായവും അവള്‍ക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:7
അനന്തരം എലീശാ ദമ്മേശെക്കില്‍ ചെന്നു; അന്നു അരാംരാജാവായ ബെന്‍ -ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷന്‍ വന്നിട്ടുണ്ടു എന്നു അവന്നു അറിവു കിട്ടി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:8
രാജാവു ഹസായേലിനോടു: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു അവന്‍ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:9
അങ്ങനെ ഹസായേല്‍ ദമ്മേശെക്കിലെ വിശേഷവസ്തുക്കളില്‍നിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്‍റെ മുമ്പില്‍ നിന്നു: നിന്‍റെ മകന്‍ അരാം രാജാവായ ബെന്‍ -ഹദദ് എന്നെ നിന്‍റെ അടുക്കല്‍ അയച്ചു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:10
നീ ചെന്നു അവനോടു: നിനക്കു നിശ്ചയമായിട്ടു സൌഖ്യം വരും എന്നു പറക; എന്നാല്‍ അവന്‍ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ[46] എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:11
പിന്നെ അവന്നു ലജ്ജ തോന്നുവോളം അവന്‍ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷന്‍ കരഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:12
യജമാനന്‍ കരയുന്നതു എന്തു എന്നു ഹസായേല്‍ ചോദിച്ചതിന്നു അവന്‍ : നീ യിസ്രായേല്‍മക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാന്‍ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുര്‍ഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൌവനക്കാരെ വാള്‍കൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകര്‍ക്കയും അവരുടെ ഗര്‍ഭിണികളെ പിളര്‍ക്കയും ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:13
ഈ മഹാകാര്യം ചെയ്‍വാന്‍ നായായിരിക്കുന്ന അടിയന്‍ എന്തു മാത്രമുള്ളു എന്നു ഹസായേല്‍ പറഞ്ഞതിന്നു എലീശാ: നീ അരാമില്‍ രാജാവാകും എന്നു യഹോവ[46] എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:14
അവന്‍ എലീശയെ വിട്ടു പുറപ്പെട്ടു തന്‍റെ യജമാനന്‍റെ അടുക്കല്‍ വന്നപ്പോള്‍ : എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവന്‍ ചോദിച്ചു. നിനക്കു നിശ്ചയമായി സൌഖ്യം വരും എന്നു അവന്‍ എന്നോടു പറഞ്ഞു എന്നു അവന്‍ ഉത്തരംപറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:15
പിറ്റെന്നാള്‍ അവന്‍ ഒരു കമ്പിളി എടുത്തു വെള്ളത്തില്‍ മുക്കി അവന്‍റെ മുഖത്തിട്ടു; അതിനാല്‍ അവന്‍ മരിച്ചുപോയി; ഹസായേല്‍ അവന്നുപകരം രാജാവായ്തീര്‍ന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:16
യിസ്രായേല്‍രാജാവായ ആഹാബിന്‍റെ മകനായ യോരാമിന്‍റെ അഞ്ചാം ആണ്ടില്‍ യെഹോശാഫാത്ത് യെഹൂദയില്‍ രാജാവായിരിക്കുമ്പോള്‍ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ മകന്‍ യെഹോരാം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:17
അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:18
ആഹാബിന്‍റെ മകള്‍ അവന്നു ഭാര്യയായിരുന്നതുകൊണ്ടു അവന്‍ ആഹാബിന്‍റെ ഗൃഹം ചെയ്തതുപോലെ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:19
എങ്കിലും യഹോവ[46] തന്‍റെ ദാസനായ ദാവീദിനോടു അവന്നും അവന്‍റെ മക്കള്‍ക്കും എന്നേക്കും ഒരു ദീപം നലകും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്‍റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാന്‍ തനിക്കു മനസ്സായില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:20
അവന്‍റെ കാലത്തു എദോമ്യര്‍ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്‍ക്കു ഒരു രാജാവിനെ വാഴിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:21
അപ്പോള്‍ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാല്‍ രാത്രിയില്‍ അവന്‍ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഓടിപ്പോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:22
അങ്ങിനെ എദോമ്യര്‍ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനില്ക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:23
യെഹോരാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:24
യെഹോരാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്‍റെ പിതാക്കന്മാരോടുകൂടെ ദാവീദിന്‍റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:25
യിസ്രായേല്‍രാജാവായ ആഹാബിന്‍റെ മകന്‍ യോരാമിന്‍റെ പന്ത്രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ യെഹോരാമിന്‍റെ മകന്‍ അഹസ്യാവു രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:26
അഹസ്യാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമില്‍ വാണു. അവന്‍റെ അമ്മെക്കു അഥല്യാ എന്നു പേ‍ര്‍ ; അവള്‍ യിസ്രായേല്‍രാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:27
അവന്‍ ആഹാബ്ഗൃഹത്തിന്‍റെ വഴിയില്‍ നടന്നു ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവന്‍ ആഹാബിന്‍റെ ഗൃഹത്തോടു സംബന്ധമുള്ളവന്‍ ആയിരുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:28
അവന്‍ ആഹാബിന്‍റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാന്‍ പോയി; എന്നാല്‍ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 8:29
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ രാമയില്‍വെച്ചു അരാമ്യര്‍ തന്നെ വെട്ടിയ മുറിവുകള്‍ക്കു യിസ്രെയേലില്‍വെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്‍റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്‍റെ മകന്‍ അഹസ്യാവു യിസ്രെയേലില്‍ അവനെ കാണ്മാന്‍ ചെന്നിരുന്നു.(Add Ref)|(Add Notes)