📚 എല്ലാ പുസ്തകങ്ങളും

📖 2 രാജാക്കന്മാർ : അധ്യായം 14

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 രാജാക്കന്മാർ : അധ്യായം 14 >>

2 രാജാക്കന്മാർ 14:1
യിസ്രായേല്‍രാജാവായ യെഹോവാഹാസിന്‍റെ മകനായ യോവാശിന്‍റെ രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ യോവാശിന്‍റെ മകന്‍ അമസ്യാവു രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:2
അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്‍റെ അമ്മെക്കു യെഹോവദ്ദാന്‍ എന്നു പേ‍ര്‍ .(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:3
അവന്‍ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. തന്‍റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്‍റെ അപ്പനായ യോവാശ് ചെയ്തതു പോലെ ഒക്കെയും അവന്‍ ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:4
എങ്കിലും പൂജാഗിരികള്‍ക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളില്‍ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:5
രാജത്വം അവന്നു സ്ഥിരമായപ്പോള്‍ തന്‍റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവന്‍ കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:6
എന്നാല്‍ പുത്രന്മാര്‍ക്കും പകരം പിതാക്കന്മാരും പിതാക്കന്മാര്‍ക്കും പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്‍റെ പാപത്തിന്നു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ[46] കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു അനുസരിച്ചു അവന്‍ ആ കുലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:7
അവന്‍ ഉപ്പുതാഴ്വരയില്‍വെച്ചു എദോമ്യരില്‍ പതിനായിരം പേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേല്‍ എന്നു പേ‍ര്‍ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:8
ആ കാലത്തു അമസ്യാവു യേഹൂവിന്‍റെ മകനായ യെഹോവാഹാസിന്‍റെ മകന്‍ യെഹോവാശ് എന്ന യിസ്രായേല്‍രാജാവിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു: വരിക, നാം തമ്മില്‍ ഒന്നു നോക്കുക എന്നു പറയിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:9
അതിന്നു യിസ്രായേല്‍രാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന്നു മറുപടി പറഞ്ഞയച്ചതു: ലെബാനോനിലെ മുള്‍പ്പടര്‍പ്പു ലെബാനോനിലെ ദേവദാരുവോടു: നിന്‍റെ മകളെ എന്‍റെ മകന്നു ഭാര്യയായി തരിക എന്നു ആളയച്ചു പറയിച്ചു; എന്നാല്‍ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയില്‍ മുള്‍പ്പടര്‍പ്പിനെ ചവിട്ടിക്കളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:10
എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്‍റെ വീട്ടില്‍ ഇരുന്നുകൊള്‍ക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാന്‍ തക്കവണ്ണം അനര്‍ത്ഥത്തില്‍ ചെന്നു ചാടുന്നതു എന്തിന്നു? എന്നാല്‍ അമസ്യാവു കേട്ടില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:11
ആകയാല്‍ യിസ്രായേല്‍ രാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശില്‍വെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മില്‍ നേരിട്ടു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:12
യെഹൂദാ യിസ്രായേലിനോടു തോറ്റു ഓ‍രോരുത്തന്‍ താന്താന്‍റെ കൂടാരത്തിലേക്കു ഓടിപ്പോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:13
അഹസ്യാവിന്‍റെ മകനായ യെഹോവാശിന്‍റെ മകന്‍ അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേല്‍രാജാവായ യെഹോവാശ് ബേത്ത്-ശേമെശില്‍വെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്‍റെ മതില്‍ എഫ്രയീംപടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:14
അവന്‍ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്യയിലേക്കു മടങ്ങിപ്പോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:15
യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ പരാക്രമപ്രവൃത്തികളും അവന്‍ യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:16
പിന്നെ യെഹോവാശ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയില്‍ യിസ്രായേല്‍രാജാക്കന്മാരുടെ അടുക്കല്‍ അടക്കംചെയ്തു; അവന്‍റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:17
യിസ്രായേല്‍രാജാവായ യെഹോവാഹാസിന്‍റെ മകനായ യെഹോവാശിന്‍റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്‍റെ മകന്‍ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:18
അമസ്യാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:19
യെരൂശലേമില്‍ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവന്‍ ലാഖീശിലേക്കു ഓടിപ്പോയി; എന്നാല്‍ അവര്‍ അവന്‍റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:20
അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമില്‍ ദാവീദിന്‍റെ നഗരത്തില്‍ തന്‍റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കം ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:21
യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്‍യ്യാവെ കൊണ്ടുവന്നു അവന്‍റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:22
രാജാവു തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവന്‍ തന്നേ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:23
യെഹൂദാരാജാവായ യോവാശിന്‍റെ മകന്‍ അമസ്യാവിന്‍റെ പതിനഞ്ചാം ആണ്ടില്‍ യിസ്രായേല്‍രാജാവായ യോവാശിന്‍റെ മകന്‍ യൊരോബെയാം രാജാവായി ശമര്യയില്‍ നാല്പത്തൊന്നു സംവത്സരം വാണു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:24
അവന്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:25
ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകന്‍ എന്ന തന്‍റെ ദാസന്‍ മുഖാന്തരം യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] അരുളിച്ചെയ്ത വചനപ്രകാരം അവന്‍ ഹമാത്തിന്‍റെ അതിര്‍മുതല്‍ അരാബയിലെ കടല്‍വരെ യിസ്രായേലിന്‍റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:26
യിസ്രായേലിന്‍റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ[46] കണ്ടിട്ടു,(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:27
യിസ്രായേലിന്‍റെ പേ‍ര്‍ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയും എന്നു യഹോവ[46] അരുളിച്ചെയ്യാതെ യോവാശിന്‍റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:28
യൊരോബെയാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതില്‍ അവന്‍ കാണിച്ച പരാക്രമവും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 14:29
യൊരോബെയാം യിസ്രായേല്‍രാജാക്കന്മാരായ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ സെഖര്യാവു അവന്നു പകരം രാജാവായി.(Add Ref)|(Add Notes)