📚 എല്ലാ പുസ്തകങ്ങളും

📖 2 രാജാക്കന്മാർ : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 രാജാക്കന്മാർ : അധ്യായം 6 >>

2 രാജാക്കന്മാർ 6:1
പ്രവാചകശിഷ്യന്മാര്‍ എലീശയോടു: ഞങ്ങള്‍ പാര്‍ക്കുന്ന ഈ സ്ഥലം ഞങ്ങള്‍ക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:2
ഞങ്ങള്‍ യോര്‍ദ്ദാനോളം ചെന്നു അവിടെനിന്നു ഓ‍രോരുത്തന്‍ ഓ‍രോ മരം കൊണ്ടുവന്നു ഞങ്ങള്‍ക്കു പാര്‍ക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിന്‍ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:3
അവരില്‍ ഒരുത്തന്‍ : ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:4
അങ്ങനെ അവന്‍ അവരോടുകൂടെ പോയി; അവര്‍ യോര്‍ദ്ദാങ്കല്‍ എത്തി മരംമുറിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:5
എന്നാല്‍ ഒരുത്തന്‍ മരം മുറിക്കുമ്പോള്‍ കോടാലി ഊരി വെള്ളത്തില്‍ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവന്‍ നിലവിളിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:6
അതു എവിടെ വീണു എന്നു ദൈവപുരുഷന്‍ ചോദിച്ചു; അവന്‍ ആ സ്ഥലം അവനെ കാണിച്ചു; അവന്‍ ഒരു കോല്‍ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:7
അതു എടുത്തുകൊള്‍ക എന്നു അവന്‍ പറഞ്ഞു. അവന്‍ കൈ നീട്ടി അതു എടുത്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:8
അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവന്‍ തന്‍റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:9
എന്നാല്‍ ദൈവപുരുഷന്‍ യിസ്രായേല്‍രാജാവിനോടു: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാന്‍ സൂക്ഷിക്ക; അരാമ്യര്‍ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:10
ദൈവപുരുഷന്‍ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേല്‍ രാജാവു ആളയച്ചു; അങ്ങനെ അവന്‍ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താന്‍ രക്ഷിച്ചതു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:11
ഇതു ഹേതുവായി അരാംരാജാവിന്‍റെ മനസ്സു ഏറ്റവും കലങ്ങി; അവന്‍ ദൃത്യന്മാരെ വിളിച്ചു അവരോടു: നമ്മുടെ കൂട്ടത്തില്‍ യിസ്രായേല്‍ രാജാവിന്‍റെ പക്ഷക്കാരന്‍ ആരെന്നു നിങ്ങള്‍ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:12
അവന്‍റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ : യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തില്‍ സംസാരിക്കുന്ന വാക്കുകള്‍ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേല്‍രാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:13
നിങ്ങള്‍ ചെന്നു അവന്‍ എവിടെ ഇരിക്കുന്നു എന്നു നോക്കുവിന്‍ ; ഞാന്‍ ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവന്‍ കല്പിച്ചു. അവന്‍ ദോഥാനില്‍ ഉണ്ടെന്നു അവന്നു അറിവുകിട്ടി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:14
അവന്‍ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവര്‍ രാത്രിയില്‍ ചെന്നു പട്ടണം വളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:15
ദൈവപുരുഷന്‍റെ ബാല്യക്കാരന്‍ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോള്‍ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരന്‍ അവനോടു: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:16
അതിന്നു അവന്‍ : പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടു കൂടെയുള്ളവരെക്കാള്‍ അധികം എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:17
പിന്നെ എലീശാ പ്രാര്‍ത്ഥിച്ചു: യഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്‍റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ[46] ബാല്യക്കാരന്‍റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവന്‍ കണ്ടു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:18
അവര്‍ അവന്‍റെ അടുക്കല്‍ വന്നപ്പോള്‍ എലീശാ യഹോവയോടു പ്രാര്‍ത്ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവന്‍ അവരെ അന്ധത പിടിപ്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:19
എലീശാ അവരോടു: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്‍റെ പിന്നാലെ വരുവിന്‍ ; നിങ്ങള്‍ അന്വേഷിക്കുന്ന ആളുടെ അടുക്കല്‍ ഞാന്‍ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവന്‍ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:20
ശമര്യയില്‍ എത്തിയപ്പോള്‍ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ[46] അവരുടെ കണ്ണു തുറന്നു; അവര്‍ നോക്കിയപ്പോള്‍ തങ്ങള്‍ ശമര്യയുടെ നടുവില്‍ നില്ക്കുന്നതുകണ്ടു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:21
യിസ്രായേല്‍രാജാവു അവരെ കണ്ടിട്ടു എലീശയോടു: എന്‍റെ പിതാവേ, വെട്ടിക്കളയട്ടെ ഞാന്‍ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:22
അതിന്നു അവന്‍ : വെട്ടിക്കളയരുതു; നിന്‍റെ വാള്‍കൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവര്‍ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്‍റെ അടുക്കല്‍ പോകേണ്ടതിന്നു അപ്പവും വെള്ളവും അവര്‍ക്കും കൊടുക്കുക എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:23
അങ്ങനെ അവന്‍ അവര്‍ക്കും വലിയോരു വിരുന്നു ഒരുക്കി; അവര്‍ തിന്നുകുടിച്ചശേഷം അവന്‍ അവരെ വിട്ടയച്ചു; അവര്‍ തങ്ങളുടെ യജമാനന്‍റെ അടുക്കല്‍ പോയി. അരാമ്യപ്പടക്കൂട്ടങ്ങള്‍ യിസ്രായേല്‍ദേശത്തേക്കു പിന്നെ വന്നില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:24
അതിന്‍റെശേഷം അരാംരാജാവായ ബെന്‍ -ഹദദ് തന്‍റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമര്യയെ വളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:25
അവര്‍ ശമര്യയെ വളഞ്ഞിരിക്കുമ്പോള്‍ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാല്‍കബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:26
ഒരിക്കല്‍ യിസ്രായേല്‍രാജാവു മതിലിന്മേല്‍ നടക്കുമ്പോള്‍ ഒരു സ്ത്രീ അവനോടു: യജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:27
അതിന്നു അവന്‍ : യഹോവ[46] നിന്നെ രക്ഷിക്കുന്നില്ലെങ്കില്‍ ഞാന്‍ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയില്‍നിന്നോ മുന്തിരിച്ചക്കില്‍നിന്നോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:28
രാജാവു പിന്നെയും അവളോടു: നിന്‍റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവള്‍ : ഈ സ്ത്രീ എന്നോടു: നിന്‍റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്‍റെ മകനെ തിന്നാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:29
അങ്ങനെ ഞങ്ങള്‍ എന്‍റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാള്‍ ഞാന്‍ അവളോടു: നിന്‍റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവള്‍ തന്‍റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:30
സ്ത്രീയുടെ വാക്കു കേട്ടപ്പോള്‍ രാജാവു വസ്ത്രം കീറി; അവന്‍ മതിലിന്മേല്‍ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോള്‍ അവന്‍ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:31
ശാഫാത്തിന്‍റെ മകനായ എലീശയുടെ തല ഇന്നു അവന്‍റെ ഉടലിന്മേല്‍ ഇരുന്നാല്‍ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:32
എലീശാ തന്‍റെ വീട്ടില്‍ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോള്‍ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതന്‍ എലീശയുടെ അടുക്കല്‍ എത്തുന്നതിന്നു മുമ്പെ അവന്‍ മൂപ്പന്മാരോടു: എന്‍റെ തല എടുത്തുകളവാന്‍ ആ കുലപാതകപുത്രന്‍ ആളയച്ചിരിക്കുന്നതു നിങ്ങള്‍ കണ്ടുവോ? നോക്കുവിന്‍ ദൂതന്‍ വരുമ്പോള്‍ നിങ്ങള്‍ വാതില്‍ അടെച്ചു വാതില്‍ക്കല്‍ അവനെ തടുത്തുകൊള്‍വിന്‍ ; അവന്‍റെ യജമാനന്‍റെ കാലൊച്ച അവന്‍റെ പിമ്പില്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 6:33
അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂതന്‍ അവന്‍റെ അടുക്കല്‍ എത്തി; ഇതാ, ഈ അനര്‍ത്ഥം യഹോവയാല്‍ വരുന്നു; ഞാന്‍ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു.(Add Ref)|(Add Notes)