📚 എല്ലാ പുസ്തകങ്ങളും

📖 2 രാജാക്കന്മാർ : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 രാജാക്കന്മാർ : അധ്യായം 12 >>

2 രാജാക്കന്മാർ 12:1
യേഹൂവിന്‍റെ ഏഴാം ആണ്ടില്‍ യെഹോവാശ് വാഴ്ചതുടങ്ങി; അവന്‍ യെരൂശലേമില്‍ നാല്പതു സംവത്സരം വാണു. ബേര്‍-ശേബക്കാരത്തിയായ അവന്‍റെ അമ്മെക്കു സിബ്യാ എന്നു പേ‍ര്‍ .(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:2
യെഹോയാദാപുരോഹിതന്‍ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവന്‍ യഹോവേക്കു ഇഷ്ടമായുള്ളതു ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:3
എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:4
യെഹോവാശ് പുരോഹിതന്മാരോടു: യഹോവയുടെ ആലയത്തില്‍ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഓ‍രോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തില്‍ ഓ‍രോരുത്തന്‍ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:5
ഓ‍രോ പുരോഹിതനും താന്താന്‍റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീര്‍ക്കേണം എന്നു കല്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:6
എന്നാല്‍ യെഹോവാശ് രാജാവിന്‍റെ ഇരുപത്തിമൂന്നാം ആണ്ടില്‍ പുരോഹിതന്മാര്‍ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ത്തിട്ടില്ലായിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:7
ആകയാല്‍ യെഹോവാശ് രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടു: നിങ്ങള്‍ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങള്‍ നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്നു അതു കൊടുപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:8
അങ്ങനെ പുരോഹിതന്മാര്‍ തങ്ങള്‍ മേലാല്‍ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കാതിരിപ്പാനും സമ്മതിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:9
അപ്പോള്‍ യെഹോയാദാപുരോഹിതന്‍ ഒരു പെട്ടകം എടുത്തു അതിന്‍റെ മൂടിയില്‍ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്‍റെ വലത്തു ഭാഗത്തു വെച്ചു; വാതില്‍ കാക്കുന്ന പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യം ഒക്കെയും അതില്‍ ഇടും.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:10
പെട്ടകത്തില്‍ ദ്രവ്യം വളരെയായി എന്നു കാണുമ്പോള്‍ രാജാവിന്‍റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തില്‍ കണ്ട ദ്രവ്യം എണ്ണി സഞ്ചികളില്‍ കെട്ടും.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:11
അവര്‍ ദ്രവ്യം യഹോവയുടെ ആലയത്തിന്‍റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കല്‍ തൂക്കിക്കൊടുക്കും; അവര്‍ അതു യഹോവയുടെ ആലയത്തില്‍ പണിചെയ്യുന്ന ആശാരിമാര്‍ക്കും ശില്പികള്‍ക്കും(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:12
കല്പണിക്കാര്‍ക്കും കല്ലുവെട്ടുകാര്‍ക്കും യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്‍റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:13
യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവര്‍ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:14
പണിചെയ്യുന്നവര്‍ക്കും മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീര്‍ക്കും.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:15
എന്നാല്‍ പണിചെയ്യുന്നവര്‍ക്കും കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവര്‍ കണകൂ ചോദിച്ചില്ല; വിശ്വാസത്തിന്മേല്‍ ആയിരുന്നു അവര്‍ പ്രവര്‍ത്തിച്ചുപോന്നതു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:16
അകൃത്യയാഗത്തിന്‍റെ ദ്രവ്യവും പാപയാഗത്തിന്‍റെ ദ്രവ്യവും യഹോവയുടെ ആലയത്തില്‍ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാര്‍ക്കുംള്ളതായിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:17
ആ കാലത്തു അരാംരാജാവായ ഹസായേല്‍ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേല്‍ യെരൂശലേമിന്‍റെ നേരെയും വരേണ്ടതിന്നു(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:18
ദൃഷ്ടിവെച്ചാറെ യെഹൂദാരാജാവായ യെഹോവാശ് തന്‍റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവു എന്നീ യെഹൂദാരാജാക്കന്മാര്‍ നിവേദിച്ചിരുന്ന സകലനിവേദിതവസ്തുക്കളും താന്‍ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാം രാജാവായ ഹസായേലിന്നു കൊടുത്തു; അങ്ങനെ അവന്‍ യെരൂശലേമിനെ വിട്ടുപോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:19
യോവാശിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:20
യോവാശിന്‍റെ ഭൃത്യന്മാര്‍ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തില്‍ വെച്ചു അവനെ കൊന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 12:21
ശിമെയാത്തിന്‍റെ മകനായ യോസാഖാര്‍ , ശോമേരിന്‍റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മരായിരുന്നു അവനെ വെട്ടിക്കൊന്നതു. ദാവീദിന്‍റെ നഗരത്തില്‍ അവന്‍റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അമസ്യാവു അവന്നു പകരം രാജാവായ്തീര്‍ന്നു.(Add Ref)|(Add Notes)