📚 എല്ലാ പുസ്തകങ്ങളും

📖 2 രാജാക്കന്മാർ : അധ്യായം 20

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 രാജാക്കന്മാർ : അധ്യായം 20 >>

2 രാജാക്കന്മാർ 20:1
ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍ അവന്‍റെ അടുക്കല്‍ വന്നു അവനോടു: നിന്‍റെ ഗൃഹകാര്യം ക്രമത്തില്‍ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ[46] അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:2
അപ്പോള്‍ ഹിസ്കീയാവു മുഖം ചുവരിന്‍റെ നേരെ തിരിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു:(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:3
അയ്യോ യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പില്‍ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓര്‍ക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:4
എന്നാല്‍ യെശയ്യാവു നടുമുറ്റം വിട്ടു പോകുംമുമ്പെ അവന്നു യഹോവയുടെ അരുപ്പാടു ഉണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:5
നീ മടങ്ങിച്ചെന്നു എന്‍റെ ജനത്തിന്‍റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതു: നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ പ്രാര്‍ത്ഥന കേട്ടു നിന്‍റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു; ഞാന്‍ നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തില്‍ പോകും.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:6
ഞാന്‍ നിന്‍റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാന്‍ നിന്നെയും ഈ നഗരത്തെയും അശ്ശൂര്‍രാജാവിന്‍റെ കയ്യില്‍ നിന്നു വിടുവിക്കും. എന്‍റെ നിമിത്തവും എന്‍റെ ദാസനായ ദാവീദിന്‍റെ നിമിത്തവും ഈ നഗരം ഞാന്‍ കാത്തു രക്ഷിക്കും.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:7
പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. അവര്‍ അതു കൊണ്ടുവന്നു പരുവിന്മേല്‍ ഇട്ടു അവന്നു സൌഖ്യമായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:8
ഹിസ്കീയാവു യെശയ്യാവോടു: യഹോവ[46] എന്നെ സൌഖ്യമാക്കുകയും ഞാന്‍ മൂന്നാം ദിവസം യഹോവയുടെ ആലയത്തില്‍ പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:9
അതിന്നു യെശയ്യാവു: യഹോവ[46] അരുളിച്ചെയ്ത കാര്യം നിവര്‍ത്തിക്കുമെന്നുള്ളതിന്നു യഹോവയിങ്കല്‍നിന്നു ഇതു നിനക്കു അടയാളം ആകും: നിഴല്‍ പത്തു പടി മുമ്പോട പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:10
അതിന്നു ഹിസ്കീയാവു: നിഴല്‍ പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴല്‍ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:11
അപ്പോള്‍ യെശയ്യാപ്രവാചകന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു; അവന്‍ ആഹാസിന്‍റെ സൂര്യഘടികാരത്തില്‍ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:12
ആ കാലത്തു ബലദാന്‍റെ മകനായ ബെരോദാക്-ബലദാന്‍ എന്ന ബാബേല്‍രാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:13
ഹിസ്കീയാവു അവരുടെ വാക്കു കേട്ടു തന്‍റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും തന്‍റെ ആയുധശാലയും തന്‍റെ ഭണ്ഡാരങ്ങളില്‍ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്‍റെ ആധിപത്യത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:14
എന്നാല്‍ യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്‍റെ അടുക്കല്‍ വന്നു അവനോടു: ഈ പുരുഷന്മാര്‍ എന്തു പറഞ്ഞു? അവര്‍ എവിടെ നിന്നു നിന്‍റെ അടുക്കല്‍ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: അവര്‍ ദൂരദേശത്തുനിന്നു, ബാബേലില്‍നിന്നു വന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:15
അവര്‍ രാജധാനയില്‍ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: രാജധാനിയിലുള്ളതൊക്കെയും അവര്‍ കണ്ടു; എന്‍റെ ഭണ്ഡാരത്തില്‍ ഞാന്‍ അവര്‍ക്കും കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:16
യെശയ്യാവു ഹിസ്കീയാവോടു പറഞ്ഞതു: യഹോവയുടെ വചനം കേള്‍ക്ക:(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:17
രാജധാനിയിലുള്ളതൊക്കെയും നിന്‍റെ പിതാക്കന്മാര്‍ ഇന്നുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:18
നീ ജനിപ്പിച്ചവരായി നിന്നില്‍നിന്നുത്ഭവിക്കുന്ന നിന്‍റെ പുത്രന്മാരിലും ചിലരെ അവര്‍ കൊണ്ടുപോകും; അവര്‍ ബാബേല്‍രാജാവിന്‍റെ അരമനയില്‍ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:19
അതിന്നു ഹിസ്കീയാവു യെശയ്യാവോടു: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എന്‍റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:20
ഹിസ്കീയാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ സകല പരാക്രമപ്രവൃത്തികളും അവന്‍ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 20:21
ഹിസ്കീയാവു തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.(Add Ref)|(Add Notes)