2 രാജാക്കന്മാർ 7:1
അപ്പോള്‍ എലീശാ: യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ : നാളെ ഈ നേരത്തു ശമര്യയുടെ പടിവാതില്‍ക്കല്‍ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വിലക്കും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:2
രാജാവിന്നു കൈത്താങ്ങല്‍ കൊടുക്കുന്ന അകമ്പടിനായകന്‍ ദൈവപുരുഷനോടു: യഹോവ[46] ആകാശത്തില്‍ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവന്‍ : നിന്‍റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍ നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:3
അന്നു കുഷ്ഠരോഗികളായ നാലാള്‍ പടിവാതില്‍ക്കല്‍ ഉണ്ടായിരുന്നു; അവര്‍ തമ്മില്‍ തമ്മില്‍: നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:4
പട്ടണത്തില്‍ ചെല്ലുക എന്നുവന്നാല്‍ പട്ടണത്തില്‍ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാര്‍ത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തില്‍ പോകാം; അവര്‍ നമ്മെ ജീവനോടെ വെച്ചാല്‍ നാം ജീവിച്ചിരിക്കും; അവര്‍ നമ്മെ കൊന്നാല്‍ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:5
അങ്ങനെ അവര്‍ അരാംപാളയത്തില്‍ പോകുവാന്‍ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്‍റെ അറ്റത്തു വന്നപ്പോള്‍ അവിടെ ആരെയും കാണ്മാനില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:6
കര്‍ത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്‍റെയും ആരവം കേള്‍പ്പിച്ചിരുന്നതുകൊണ്ടു അവര്‍ തമ്മില്‍ തമ്മില്‍: ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേല്‍രാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:7
അതുകൊണ്ടു അവര്‍ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഓടിപ്പോയി; കൂടാരങ്ങള്‍ , കുതിരകള്‍ , കഴുതകള്‍ എന്നിവയെ പാളയത്തില്‍ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഓടിപ്പോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:8
ആ കുഷ്ഠരോഗികള്‍ പാളയത്തിന്‍റെ അറ്റത്തു എത്തി ഒരു കൂടാരത്തിന്നകത്തു കയറി തിന്നുകുടിച്ചശേഷം അവിടെ നിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിന്നകത്തു കയറി അതില്‍നിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചു വെച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:9
പിന്നെ അവര്‍ തമ്മില്‍ തമ്മില്‍ : നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വര്‍ത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാല്‍ നമുക്കു കുറ്റം വരും; ആകയാല്‍ വരുവിന്‍ ; നാം ചെന്നു രാജധാനിയില്‍ അറിവുകൊടുക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:10
അങ്ങനെ അവര്‍ പട്ടണവാതില്‍ക്കല്‍ ചെന്നു കാവല്‍ക്കാരനെ വിളിച്ചു: ഞങ്ങള്‍ അരാംപാളയത്തില്‍ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്‍റെയും ശബ്ദം കേള്‍പ്പാനുമില്ല കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നില്ക്കുന്നു; കൂടാരങ്ങളും അപ്പാടെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:11
അവന്‍ കാവല്‍ക്കാരെ വിളിച്ചു; അവര്‍ അകത്തു രാജധാനിയില്‍ അറിവുകൊടുത്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:12
രാജാവു രാത്രിയില്‍ തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടു: അരാമ്യര്‍ നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാന്‍ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവര്‍ അറിഞ്ഞിട്ടു: അവര്‍ പട്ടണത്തില്‍ നിന്നു പുറത്തുവരും; അപ്പോള്‍ നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തില്‍ കടക്കയും ചെയ്യാം എന്നുറെച്ചു അവര്‍ പാളയം വിട്ടുപോയി വയലില്‍ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:13
അതിന്നു അവന്‍റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ : പട്ടണത്തില്‍ ശേഷിപ്പുള്ള കുതിരകളില്‍ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവര്‍ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്‍റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്‍റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:14
അങ്ങനെ അവര്‍ രണ്ടു രഥം കുതിരയെ കെട്ടി കൊണ്ടുവന്നു; രാജാവു അവരെ അരാമ്യസൈന്യത്തിന്‍റെ പിന്നാലെ അയച്ചു: നിങ്ങള്‍ ചെന്നു നോക്കുവിന്‍ എന്നു കല്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:15
അവര്‍ യോര്‍ദ്ദാന്‍ വരെ അവരുടെ പിന്നാലെ ചെന്നു; എന്നാല്‍ അരാമ്യര്‍ തത്രപ്പാടില്‍ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാര്‍ മടങ്ങിവന്നു വിവരം രാജാവിനെ അവിയിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:16
അങ്ങനെ ജനം പുറപ്പെട്ടു അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കെലിന്നു രണ്ടു സെയാ യവവും വിറ്റു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:17
രാജാവു തനിക്കു കൈത്താങ്ങല്‍ കൊടുക്കുന്ന അകമ്പടിനായകനെ വാതില്‍ക്കല്‍ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവു ദൈവപുരുഷന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞിരുന്നതുപോലെ അവന്‍ മരിച്ചുപോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:18
നാളെ ഈ നേരത്തു ശമര്‍യ്യയുടെ പടിവാതില്‍ക്കല്‍ ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വിലക്കുമെന്നു ദൈവപുരുഷന്‍ രാജാവിനോടു പറഞ്ഞപ്പോള്‍ ഈ അകമ്പടിനായകന്‍ ദൈവപുരുഷനോടു:(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:19
യഹോവ[46] ആകാശത്തില്‍ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന്നു അവന്‍ ; നിന്‍റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍നിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 7:20
അവ്വണ്ണം തന്നേ അവന്നു ഭവിച്ചു; പടിവാതില്‍ക്കല്‍വെച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവന്‍ മരിച്ചുപോയി.(Add Ref)|(Add Notes)