📚 എല്ലാ പുസ്തകങ്ങളും

📖 2 രാജാക്കന്മാർ : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 രാജാക്കന്മാർ : അധ്യായം 11 >>

2 രാജാക്കന്മാർ 11:1
അഹസ്യാവിന്‍റെ അമ്മയായ അഥല്യാ തന്‍റെ മകന്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:2
എന്നാല്‍ യോരാംരാജാവിന്‍റെ മകളും അഹസ്യാവിന്‍റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജാകുമാരന്മാരുടെ ഇടയില്‍ നിന്നു അഹസ്യാവിന്‍റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്‍റെ ധാത്രിയെയും അഥല്യാ കണാതെ ഒരു ശയനഗൃഹത്തില്‍ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ടു അവനെ കൊല്ലുവാന്‍ ഇടയായില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:3
അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തില്‍ ഒളിപ്പിച്ചിരുന്നു. എന്നാല്‍ അഥല്യാ ദേശം വാണു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:4
ഏഴാം ആണ്ടില്‍ യെഹോയാദാ ആളയച്ചു കാര്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ചു തന്‍റെ അടുക്കല്‍ യഹോവയുടെ ആലയത്തില്‍ വരുത്തി അവരോടു സഖ്യത ചെയ്തു; അവന്‍ അവരെക്കൊണ്ടു യഹോവയുടെ ആലയത്തില്‍വെച്ചു സത്യം ചെയ്യിച്ചിട്ടു അവര്‍ക്കും രാജകുമാരെനെ കാണിച്ചു അവരോടു കല്പിച്ചതു എന്തെന്നാല്‍ :(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:5
നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യം ആവിതു: ശബ്ബത്തില്‍ തവണമാറിവരുന്ന നിങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം രാജധാനിക്കും(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:6
മൂന്നില്‍ ഒരു ഭാഗം സൂര്‍പടിവാതില്‍ക്കലും മൂന്നില്‍ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്‍റെ പിമ്പുറത്തുള്ള പടിവാതില്‍ക്കലും കാവല്‍ നില്‍ക്കേണം; ഇങ്ങനെ നിങ്ങള്‍ അരമനെക്കു കിടങ്ങുപോലെ കാവലായിരിക്കേണം.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:7
ശബ്ബത്തില്‍ തവണ മാറിപോകുന്ന നിങ്ങളില്‍ രണ്ടു കൂട്ടങ്ങള്‍ രാജാവിന്‍റെ അടുക്കല്‍ യഹോവയുടെ ആലയത്തില്‍ കാവലായിരിക്കേണം.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:8
നിങ്ങള്‍ എല്ലാവരും താന്താന്‍റെ ആയുധം ധരിച്ചു രാജാവിന്‍റെ ചുറ്റും നില്‍ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും. നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കണം(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:9
യെഹോയാദാപുരോഹിതന്‍ കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാര്‍ ചെയ്തു; അവര്‍ ശബ്ബത്തില്‍ തവണമാറി വരുന്നവരിലും ശബ്ബത്തിന്‍റെ തവണമാറി പോകുന്നവരിലും താന്താന്‍റെ ആളുകളെ യെഹോയാദാപുരോഹിതന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:10
പുരോഹിതന്‍ ദാവീദ്‍രാജാവിന്‍റെ വകയായി യഹോവയുടെ ആലയത്തില്‍ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:11
അകമ്പടികള്‍ ഒക്കെയും കയ്യില്‍ ആയുധവുമായി ആലയത്തിന്‍റെ വലത്തുവശംമുതല്‍ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്‍റെ ചുറ്റും നിന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:12
അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്‍ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവര്‍ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആര്‍ത്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:13
അഥല്യാ അകമ്പടികളുടെയും ജനത്തിന്‍റെയും ആരവം കേട്ടു യഹോവയുടെ ആലയത്തില്‍ ജനത്തിന്‍റെ അടുക്കല്‍ വന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:14
ആചാരപ്രകാരം തൂണിന്‍റെ അരികെ രാജാവും രാജാവിന്‍റെ അടുക്കല്‍ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:15
അപ്പോള്‍ യെഹോയാദാപുരോഹിതന്‍ പടനായകന്മാരായ ശതാധിപന്മാര്‍ക്കും കല്പന കൊടുത്തു; അവളെ അണികളില്‍കൂടി പുറത്തു കൊണ്ടുപോകുവിന്‍ ; അവളെ അനുഗമിക്കുന്നവനെ വാള്‍കൊണ്ടു കൊല്ലുവിന്‍ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തില്‍വെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതന്‍ കല്പിച്ചിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:16
അവര്‍ അവള്‍ക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവള്‍ കുതിരവാതില്‍ വഴിയായി രാജധാനിയില്‍ എത്തിയപ്പോള്‍ അവളെ അവിടെവെച്ചു കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:17
അനന്തരം അവര്‍ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവെക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:18
പിന്നെ ദേശത്തെ ജനമൊക്കെയും ബാല്‍ക്ഷേത്രത്തില്‍ ചെന്നു അതു ഇടിച്ചു അവന്‍റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടെച്ചുകളഞ്ഞു; ബാലിന്‍റെ പുരോഹിതനായ മത്ഥാനെ ബിലപീഠങ്ങളുടെ മുമ്പില്‍വെച്ചു കൊന്നു കളഞ്ഞു. പുരോഹിതന്‍ യഹോവയുടെ ആലയത്തില്‍ കാര്യവിചാരകന്മാരെയും നിയമിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:19
അവന്‍ ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകല ജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില്‍നിന്നു ഇറക്കി അകമ്പടികളുടെ പടിവാതില്‍വഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവന്‍ രാജാസനം പ്രാപിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:20
ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര്‍ രാജധാനിക്കരികെവെച്ചു വാള്‍കൊണ്ടു കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 11:21
യെഹോവാശ് രാജാവായപ്പോള്‍ അവന്നു ഏഴു വയസ്സായിരുന്നു.(Add Ref)|(Add Notes)