📚 എല്ലാ പുസ്തകങ്ങളും

📖 2 രാജാക്കന്മാർ : അധ്യായം 15

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 രാജാക്കന്മാർ : അധ്യായം 15 >>

2 രാജാക്കന്മാർ 15:1
യിസ്രായേല്‍രാജാവായ യൊരോബെയാമിന്‍റെ ഇരുപത്തേഴാം ആണ്ടില്‍ യെഹൂദാരാജാവായ അമസ്യാവിന്‍റെ മകന്‍ അസര്യാവു രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:2
അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനാറു വയസ്സായിരുന്നു; അവന്‍ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമില്‍ വാണു; യെരൂശലേംകാരത്തിയായ അവന്‍റെ അമ്മെക്കു യെഖോല്യാ എന്നു പേ‍ര്‍ .(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:3
അവന്‍ തന്‍റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:4
എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനംപൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:5
എന്നാല്‍ യഹോവ[46] ഈ രാജാവിനെ ബാധിച്ചു. അവന്‍ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയില്‍ പാര്‍ത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:6
അസര്യാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:7
അസര്യാവു തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍ അവനെ ദാവീദിന്‍റെ നഗരത്തില്‍ അവന്‍റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കംചെയ്തു; അവന്‍റെ മകനായ യോഥാം അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:8
യെഹൂദാരാജാവായ അസര്യാവിന്‍റെ മുപ്പത്തെട്ടാം ആണ്ടില്‍ യൊരോബെയാമിന്‍റെ മകനായ സെഖര്യാവു യിസ്രായേലിന്നു രാജാവായി ശമര്യയില്‍ ആറു മാസം വാണു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:9
അവന്‍ തന്‍റെ പിതാക്കന്മാരെപ്പോലെ യഹോവേക്കു അനിഷ്ടമായുള്ളതുചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ വിട്ടുമാറിയില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:10
യാബേശിന്‍റെ മകനായ ശല്ലൂം അവന്‍റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്‍റെ മുമ്പില്‍വെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:11
സെഖര്യാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:12
യഹോവ[46] യേഹൂവോടു: നിന്‍റെ പുത്രന്മാര്‍ നാലാം തലമുറവരെ യിസ്രായേലിന്‍റെ സിംഹാസനത്തില്‍ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:13
യെഹൂദാരാജാവായ ഉസ്സീയാവിന്‍റെ മുപ്പത്തൊമ്പതാം ആണ്ടില്‍ യാബേശിന്‍റെ മകനായ ശല്ലൂം രാജാവായി ശമര്യയില്‍ ഒരു മാസം വാണു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:14
എന്നാല്‍ ഗാദിയുടെ മകനായ മെനഹേം തിസ്സയില്‍നിന്നു പുറപ്പെട്ടു ശമര്യയില്‍ വന്നു, യാബേശിന്‍റെ മകനായ ശല്ലൂമിനെ ശമര്യയില്‍വെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:15
ശല്ലൂമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:16
മെനഹേം തിപ്സഹും അതിലുള്ള സകലവും തിര്‍സ്സാതൊട്ടു അതിന്നു ചേര്‍ന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവര്‍ പട്ടണവാതില്‍ തുറന്നു കൊടുക്കായ്കയാല്‍ അവന്‍ അതിനെ ശൂന്യമാക്കുകയും അതിലെ ഗര്‍ഭിണികളെയൊക്കെയും പിളര്‍ന്നുകളകയും ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:17
യെഹൂദാരാജാവായ അസര്യാവിന്‍റെ മുപ്പത്തൊമ്പതാം ആണ്ടില്‍ ഗാദിയുടെ മകന്‍ മെനഹേം യിസ്രായേലിന്നു രാജാവായി ശമര്യയില്‍ പത്തു സംവത്സരം വാണു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:18
അവന്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ ജീവപര്യന്തം വിട്ടുമാറിയതുമില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:19
അശ്ശൂര്‍ രാജാവായ പൂല്‍ ദേശത്തെ ആക്രമിച്ചു; പൂല്‍ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളികൊടുത്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:20
അശ്ശൂര്‍ രാജാവിന്നു കൊടുപ്പാന്‍ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെല്‍ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂര്‍രാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:21
മെനഹേമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:22
മെനഹേം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:23
യെഹൂദാരാജാവായ അസര്യാവിന്‍റെ അമ്പതാം ആണ്ടില്‍ മെനഹേമിന്‍റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമര്യയില്‍ രണ്ടു സംവത്സരം വാണു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:24
അവന്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:25
എന്നാല്‍ അവന്‍റെ അകമ്പടിനായകനായി രെമല്യാവിന്‍റെ മകനായ പേക്കഫ് അവന്‍റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരില്‍ അമ്പതുപേരെ തുണകൂട്ടി ശമര്യാരാജധാനിയുടെ കോട്ടയില്‍വെച്ചു അവനെ അര്ഗ്ഗോബിനോടും അര്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:26
പെക്കഹ്യാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:27
യെഹൂദാരാജാവായ അസര്യാവിന്‍റെ അമ്പത്തിരണ്ടാം ആണ്ടില്‍ രെമല്യാവിന്‍റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമര്യയില്‍ ഇരുപതു സംവത്സരം വാണു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:28
അവന്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:29
യിസ്രായേല്‍രാജാവായ പേക്കഹിന്‍റെ കാലത്തു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ വന്നു ഈയോനും ആബേല്‍-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:30
എന്നാല്‍ ഏലാവിന്‍റെ മകനായ ഹോശേയരെമല്യാവിന്‍റെ മകനായ പേക്കഹിന്‍റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്‍റെ മകനായ യോഥാമിന്‍റെ ഇരുപതാം ആണ്ടില്‍ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:31
പേക്കഹിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:32
യിസ്രായേല്‍രാജാവായ രെമല്യാവിന്‍റെ മകനായ പേക്കഹിന്‍റെ രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ ഉസ്സീയാവിന്‍റെ മകന്‍ യോഥാം രാജാവായി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:33
അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു; അവന്‍റെ അമ്മെക്കു യെരൂശാ എന്നു പേ‍ര്‍ ; അവള്‍ സാദോക്കിന്‍റെ മകള്‍ ആയിരുന്നു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:34
അവന്‍ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്‍റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:35
എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവന്‍ യഹോവയുടെ ആലയത്തിന്‍റെ മേലത്തെ വാതില്‍ പണിതു.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:36
യോഥാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:37
ആ കാലത്തു യഹോവ[46] അരാംരാജാവായ രെസീനെയും രെമല്യാവിന്‍റെ മകനായ പേക്കഹിനെയും യെഹൂദെക്കു നേരെ അയച്ചുതുടങ്ങി.(Add Ref)|(Add Notes)
2 രാജാക്കന്മാർ 15:38
യോഥാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അവന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തില്‍ അവന്‍റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.(Add Ref)|(Add Notes)