2 ശമൂവേൽ 1:1
ശൌല്‍ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ളാഗില്‍ രണ്ടു ദിവസം പാര്‍ക്കയും ചെയ്ത ശേഷം(Add Ref)|(Add Notes)
2 ശമൂവേൽ 1:2
മൂന്നാം ദിവസം ഒരു ആള്‍ വസ്ത്രം കീറിയും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്‍റെ പാളയത്തില്‍നിന്നു വന്നു, ദാവീദിന്‍റെ അടുക്കല്‍ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 1:3
ദാവീദ് അവനോടു: നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നു: ഞാന്‍ യിസ്രായേല്‍ പാളയത്തില്‍നിന്നു ഓടിപ്പോരികയാകുന്നു എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 1:4
ദാവീദ് അവനോടു: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവന്‍ : ജനം പടയില്‍ തോറ്റോടി; ജനത്തില്‍ അനേകര്‍ പട്ടുവീണു; ശൌലും അവന്‍റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 1:5
വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൌലും അവന്‍റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു(Add Ref)|(Add Notes)
2 ശമൂവേൽ 1:6
വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരന്‍ പറഞ്ഞതു: ഞാന്‍ യദൃച്ഛയാ ഗില്‍ബോവപര്‍വ്വതത്തിലേക്കു ചെന്നപ്പോള്‍ ശൌല്‍ തന്‍റെ കുന്തത്തിന്മേല്‍ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടര്‍ന്നടുക്കുന്നതും കണ്ടു;(Add Ref)|(Add Notes)
2 ശമൂവേൽ 1:7
അവന്‍ പിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയന്‍ ഇതാ എന്നു ഞാന്‍ ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 1:8
നീ ആരെന്നു അവന്‍ എന്നോടു ചോദിച്ചതിന്നു: ഞാന്‍ ഒരു അമാലേക്യന്‍ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 1:9
അവന്‍ എന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്‍റെ ജീവന്‍ മുഴുവനും എന്നില്‍ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 1:10
അതുകൊണ്ടു ഞാന്‍ അടുത്തുചെന്നു അവനെ കൊന്നു; അവന്‍റെ വീഴ്ചയുടെ ശേഷം അവന്‍ ജീവിക്കയില്ല എന്നു ഞാന്‍ അറിഞ്ഞിരുന്നു; അവന്‍റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാന്‍ എടുത്തു ഇവിടെ യജമാനന്‍റെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 1:11
ഉടനെ ദാവീദ് തന്‍റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.(Add Ref)|(Add Notes)
2 ശമൂവേൽ 1:12
അവര്‍ ശൌലിനെയും അവന്‍റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേല്‍ഗൃഹത്തെയും കുറിച്ചു അവര്‍ വാളാല്‍ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 1:13
ദാവീദ് വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരന്‍ എന്നു ചോദിച്ചതിന്നു: ഞാന്‍ ഒരു അന്യജാതിക്കാരന്‍റെ മകന്‍ , ഒരു അമാലേക്യന്‍ എന്നു അവന്‍ ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 1:14
ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാന്‍ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 1:15
പിന്നെ ദാവീദ് ബാല്യക്കാരില്‍ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 1:16
അവന്‍ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: നിന്‍റെ രക്തം നിന്‍റെ തലമേല്‍; യഹോവയുടെ അഭിഷിക്തനെ ഞാന്‍ കൊന്നു എന്നു നീ നിന്‍റെ വായ് കൊണ്ടു തന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 1:17
അനന്തരം ദാവീദ് ശൌലിനെയും അവന്‍റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി--(Add Ref)|(Add Notes)
2 ശമൂവേൽ 1:18
അവന്‍ യെഹൂദാമക്കളെ ഈ ധനുര്‍ഗ്ഗീതം അഭ്യസിപ്പിപ്പാന്‍ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ:-(Add Ref)|(Add Notes)
2 ശമൂവേൽ 1:19
യിസ്രായേലേ, നിന്‍റെ പ്രതാപമായവര്‍ നിന്‍റെ ഗിരികളില്‍ നിഹതന്മാരായി; വീരന്മാര്‍ പട്ടുപോയതു എങ്ങനെ!(Add Ref)|(Add Notes)
2 ശമൂവേൽ 1:20
ഗത്തില്‍ അതു പ്രസിദ്ധമാക്കരുതേ; അസ്കലോന്‍ വീഥികളില്‍ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാര്‍ സന്തോഷിക്കരുതേ; അഗ്രചര്‍മ്മികളുടെ കന്യകമാര്‍ ഉല്ലസിക്കരുതേ.(Add Ref)|(Add Notes)
2 ശമൂവേൽ 1:21
ഗില്‍ബോവപര്‍വ്വതങ്ങളേ, നിങ്ങളുടെ മേല്‍ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങള്‍ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിന്‍റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.(Add Ref)|(Add Notes)
2 ശമൂവേൽ 1:22
നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്‍റെ വില്ലു പിന്തിരിഞ്ഞില്ല; ശൌലിന്‍റെ വാള്‍ വൃഥാ പോന്നതുമില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 1:23
ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല. അവര്‍ കഴുകനിലും വേഗവാന്മാര്‍. സിംഹത്തിലും വീര്യവാന്മാര്‍ .(Add Ref)|(Add Notes)
2 ശമൂവേൽ 1:24
യിസ്രായേല്‍പുത്രിമാരേ, ശൌലിനെച്ചൊല്ലി കരവിന്‍ അവന്‍ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേല്‍ പൊന്നാഭരണം അണിയിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 1:25
യുദ്ധമദ്ധ്യേ വീരന്മാര്‍ പട്ടുപോയതെങ്ങിനെ! നിന്‍റെ ഗിരികളില്‍ യോനാഥാന്‍ നിഹതനായല്ലോ.(Add Ref)|(Add Notes)
2 ശമൂവേൽ 1:26
യോനാഥാനേ, എന്‍റെ സഹോദരാ, നിന്നെച്ചൊല്ലി ഞാന്‍ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലന്‍ ആയിരുന്നു; നിന്‍ പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു.(Add Ref)|(Add Notes)
2 ശമൂവേൽ 1:27
വീരന്മാര്‍ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങള്‍ നശിച്ചുപോയല്ലോ!(Add Ref)|(Add Notes)