📚 എല്ലാ പുസ്തകങ്ങളും

📖 2 ശമൂവേൽ : അധ്യായം 15

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ശമൂവേൽ : അധ്യായം 15 >>

2 ശമൂവേൽ 15:1
അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്‍റെ മുമ്പില്‍ ഓടുവാന്‍ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 15:2
അബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതില്‍ക്കല്‍ വഴിയരികെ നിലക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്‍റെ അടുക്കല്‍ വിസ്താരത്തിന്നായി വരുമ്പോള്‍ അബ്ശാലോം അവനെ വിളിച്ചു: നീ ഏതു പട്ടണക്കാരന്‍ എന്നു ചോദിക്കും; അടിയന്‍ യിസ്രായേലില്‍ ഇന്ന ഗോത്രക്കാരന്‍ എന്നു അവന്‍ പറയുമ്പോള്‍(Add Ref)|(Add Notes)
2 ശമൂവേൽ 15:3
അബ്ശാലോം അവനോടു: നിന്‍റെ കാര്യം ന്യായവും നേരുമുള്ളതു; എങ്കിലും നിന്‍റെ കാര്യം കേള്‍പ്പാന്‍ രാജാവു ആരെയും കല്പിച്ചാക്കീട്ടില്ലല്ലോ എന്നു പറയും.(Add Ref)|(Add Notes)
2 ശമൂവേൽ 15:4
ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്‍റെ അടുക്കല്‍ വന്നിട്ടു ഞാന്‍ അവര്‍ക്കും ന്യായം തീര്‍പ്പാന്‍ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കില്‍ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.(Add Ref)|(Add Notes)
2 ശമൂവേൽ 15:5
ആരെങ്കിലും അവനെ നമസ്കരിപ്പാന്‍ അടുത്തു ചെന്നാല്‍ അവന്‍ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.(Add Ref)|(Add Notes)
2 ശമൂവേൽ 15:6
രാജാവിന്‍റെ അടുക്കല്‍ ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 15:7
നാലുസംവത്സരം കഴിഞ്ഞപ്പോള്‍ അബ്ശാലോം രാജാവിനോടു പറഞ്ഞതു: ഞാന്‍ യഹോവെക്കു നേര്‍ന്ന ഒരു നേര്‍ച്ച ഹെബ്രോനില്‍ ചെന്നു കഴിപ്പാന്‍ അനുവാദം തരേണമേ.(Add Ref)|(Add Notes)
2 ശമൂവേൽ 15:8
യഹോവ[46] എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാല്‍ യഹോവെക്കു ഒരു ആരാധന കഴിക്കും എന്നു അടിയന്‍ അരാമിലെ ഗെശൂരില്‍ പാര്‍ത്ത കാലം ഒരു നേര്‍ച്ച നേര്‍ന്നിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 15:9
രാജാവു അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവന്‍ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.(Add Ref)|(Add Notes)
2 ശമൂവേൽ 15:10
എന്നാല്‍ അബ്ശാലോം യിസ്രായേല്‍ഗോത്രങ്ങളില്‍ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങള്‍ കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിന്‍ എന്നു പറയിച്ചിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 15:11
അബ്ശാലോമിനോടുകൂടെ യെരൂശലേമില്‍നിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേ‍ര്‍ പോയിരുന്നു. അവര്‍ ഒന്നും അറിയാതെ തങ്ങളുടെ പരമാര്‍ത്ഥതയിലായിരുന്നു പോയതു.(Add Ref)|(Add Notes)
2 ശമൂവേൽ 15:12
അബ്ശാലോം യാഗം കഴിക്കുമ്പോള്‍ ദാവീദിന്‍റെ മന്ത്രിയായ അഹീഥോഫെല്‍ എന്ന ഗീലോന്യനെയും അവന്‍റെ പട്ടണമായ ഗീലോനില്‍നിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്‍റെ അടുക്കല്‍ വന്നുകൂടുകയാല്‍ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 15:13
അനന്തരം ഒരു ദൂതന്‍ ദാവീദിന്‍റെ അടുക്കല്‍വന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യേജിച്ചുപോയി എന്നറിയിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 15:14
അപ്പോള്‍ ദാവീദ് യെരൂശലേമില്‍ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടും: നാം എഴുന്നേറ്റു ഓടിപ്പോക; അല്ലെങ്കില്‍ നമ്മില്‍ ആരും അബ്ശാലോമിന്‍റെ കയ്യില്‍നിന്നു തെറ്റിപ്പോകയില്ല; അവന്‍ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനര്‍ത്ഥം വരുത്തുകയും പട്ടണത്തെ വാളിന്‍റെ വായ്ത്തലയാല്‍ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തില്‍ പുറപ്പെടുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 15:15
രാജഭൃത്യന്മാര്‍ രാജാവിനോടു: യജമാനനായ രാജാവിന്‍റെ ഹിതമൊക്കെയും അടിയങ്ങള്‍ക്കു സമ്മതം എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 15:16
അങ്ങനെ രാജാവു പുറപ്പെട്ടു; അവന്‍റെ ഗൃഹമൊക്കെയും അവനെ പിഞ്ചെന്നു; എന്നാല്‍ രാജധാനി സൂക്ഷിപ്പാന്‍ രാജാവു പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 15:17
ഇങ്ങനെ രാജാവു പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവര്‍ ബേത്ത്-മെര്‍ഹാക്കില്‍ നിന്നു;(Add Ref)|(Add Notes)
2 ശമൂവേൽ 15:18
അവന്‍റെ സകലഭൃത്യന്മാരും അവന്‍റെ അരികത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ളേത്യരും അവനോടുകൂടെ ഗത്തില്‍നിന്നു പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്‍റെ മുമ്പാകെ കടന്നുപോയി.(Add Ref)|(Add Notes)
2 ശമൂവേൽ 15:19
രാജാവു ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതു എന്തെന്നാല്‍: നീയും ഞങ്ങളോടുകൂടെ വരുന്നതു എന്തിനു? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാര്‍ക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്‍റെ സ്ഥലത്തേക്കു തന്നേ പൊയ്ക്കൊള്‍ക;(Add Ref)|(Add Notes)
2 ശമൂവേൽ 15:20
നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാന്‍ നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാന്‍ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്‍റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.(Add Ref)|(Add Notes)
2 ശമൂവേൽ 15:21
അതിന്നു ഇത്ഥായി രാജാവിനോടു: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവു എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 15:22
ദാവീദ് ഇത്ഥായിയോടു: നീ കൂടെ പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്‍റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.(Add Ref)|(Add Notes)
2 ശമൂവേൽ 15:23
ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോന്‍ തോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കുപോയി.(Add Ref)|(Add Notes)
2 ശമൂവേൽ 15:24
സാദോക്കും അവനോടുകൂടെ ദൈവത്തിന്‍റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാ ലേവ്യരും വന്നു. അവര്‍ ദൈവത്തിന്‍റെ പെട്ടകം താഴെ വെച്ചു, ജനമൊക്കെയും പട്ടണത്തില്‍നിന്നു കടന്നുതീരുംവരെ അബ്യാഥാര്‍ മല കയറി ചെന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 15:25
രാജാവു സാദോക്കിനോടു: നീ ദൈവത്തിന്‍റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാല്‍ അവന്‍ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാന്‍ എനിക്കു ഇടയാകും.(Add Ref)|(Add Notes)
2 ശമൂവേൽ 15:26
അല്ല, എനിക്കു നിന്നില്‍ പ്രസാദമില്ല എന്നു അവന്‍ കല്പിക്കുന്നെങ്കില്‍ , ഇതാ, ഞാന്‍ ഒരുക്കം; അവന്‍ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 15:27
രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടു: ദര്‍ശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാര്‍ , നിന്‍റെ മകന്‍ അഹീമാസും അബ്യാഥാരിന്‍റെ മകന്‍ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.(Add Ref)|(Add Notes)
2 ശമൂവേൽ 15:28
എനിക്കു നിങ്ങളുടെ അടുക്കല്‍നിന്നു സൂക്ഷ്മവര്‍ത്തമാനം കിട്ടുംവരെ ഞാന്‍ മരുഭൂമിയിലേക്കുള്ള കടവിങ്കല്‍ താമസിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 15:29
അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്‍റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 15:30
ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റംകയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 15:31
അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരില്‍ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവുകിട്ടിയപ്പോള്‍: യഹോവ[46], അഹീഥോഫെലിന്‍റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 15:32
പിന്നെ ദാവീദ് മലമുകളില്‍ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്തു എത്തിയപ്പോള്‍ അര്‍ഖ്യനായ ഹൂശായി അങ്കി കീറിയും തലയില്‍ മണ്ണു വാരിയിട്ടുംകൊണ്ടു അവന്നെതിരെ വരുന്നതു കണ്ടു.(Add Ref)|(Add Notes)
2 ശമൂവേൽ 15:33
അവനോടു ദാവീദ് പറഞ്ഞതു: നീ എന്നോടു കൂടെ പോന്നാല്‍ എനിക്കു ഭാരമായിരിക്കും.(Add Ref)|(Add Notes)
2 ശമൂവേൽ 15:34
എന്നാല്‍ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്നു അബ്ശാലോമിനോടു: രാജാവേ, ഞാന്‍ നിന്‍റെ ദാസനായിരുന്നുകൊള്ളാം; ഞാന്‍ ഇതുവരെ നിന്‍റെ അപ്പന്‍റെ ദാസന്‍ ആയിരുന്നതുപോലെ ഇപ്പോള്‍ നിന്‍റെ ദാസനായിരിക്കാം എന്നു പറഞ്ഞാല്‍ നിനക്കു അഹീഥോഫെലിന്‍റെ ആലോചനയെ വ്യര്‍ത്ഥമാക്കുവാന്‍ കഴിയും.(Add Ref)|(Add Notes)
2 ശമൂവേൽ 15:35
അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ടു. അതുകൊണ്ടു രാജധാനിയില്‍നിന്നു കേള്‍ക്കുന്നവര്‍ത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.(Add Ref)|(Add Notes)
2 ശമൂവേൽ 15:36
അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാര്‍ , സാദോക്കിന്‍റെ മകന്‍ അഹീമാസും അബ്യാഥാരിന്‍റെ മകന്‍ യോനാഥാനും ഉണ്ടു; നിങ്ങള്‍ കേള്‍ക്കുന്ന വര്‍ത്തമാനം ഒക്കെയും അവര്‍ മുഖാന്തരം എന്നെ അറിയിപ്പിന്‍ .(Add Ref)|(Add Notes)
2 ശമൂവേൽ 15:37
അങ്ങനെ ദാവീദിന്‍റെ സ്നേഹിതനായ ഹൂശായി പട്ടണത്തില്‍ ചെന്നു. അബ്ശാലോമും യെരൂശലേമില്‍ എത്തി.(Add Ref)|(Add Notes)