📚 എല്ലാ പുസ്തകങ്ങളും

📖 2 ശമൂവേൽ : അധ്യായം 9

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ശമൂവേൽ : അധ്യായം 9 >>

2 ശമൂവേൽ 9:1
അനന്തരം ദാവീദ്: ഞാന്‍ യോനാഥാന്‍റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൌലിന്‍റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്നു അന്വേഷിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 9:2
എന്നാല്‍ ശൌലിന്‍റെ ഗൃഹത്തില്‍ സീബാ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവനെ ദാവീദിന്‍റെ അടുക്കല്‍ വിളിച്ചുവരുത്തി; രാജാവു അവനോടു: നീ സീബയോ എന്നു ചോദിച്ചു. അടിയന്‍ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 9:3
ഞാന്‍ ദൈവത്തിന്‍റെ ദയ കാണിക്കേണ്ടതിന്നു ശൌലിന്‍റെ കുടുംബത്തില്‍ ആരെങ്കിലും ഉണ്ടോ എന്നു രാജാവു ചോദിച്ചതിന്നു: രണ്ടു കാലും മുടന്തായിട്ടു യോനാഥാന്‍റെ ഒരു മകന്‍ ഉണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 9:4
അവന്‍ എവിടെ എന്നു രാജാവു ചോദിച്ചതിന്നു: ലോദെബാരില്‍ അമ്മീയേലിന്‍റെ മകനായ മാഖീരിന്‍റെ വീട്ടിലുണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 9:5
അപ്പോള്‍ ദാവീദ് രാജാവു ആളയച്ചു, ലോദെബാരില്‍ അമ്മീയേലിന്‍റെ മകനായ മാഖീരിന്‍റെ വീട്ടില്‍ നിന്നു അവനെ വരുത്തി.(Add Ref)|(Add Notes)
2 ശമൂവേൽ 9:6
ശൌലിന്‍റെ മകനായ യോനാഥാന്‍റെ മകന്‍ മെഫീബോശെത്ത് ദാവീദിന്‍റെ അടുക്കല്‍ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയന്‍ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 9:7
ദാവീദ് അവനോടു: ഭയപ്പെടേണ്ടാ; നിന്‍റെ അപ്പനായ യോനാഥാന്‍റെ നിമിത്തം ഞാന്‍ നിന്നോടു ദയകാണിച്ചു നിന്‍റെ അപ്പനായ ശൌലിന്‍റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്‍റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 9:8
അവന്‍ നമസ്കരിച്ചുംകൊണ്ടു: ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാന്‍ അടിയന്‍ എന്തുള്ളു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 9:9
അപ്പോള്‍ രാജാവു ശൌലിന്‍റെ ഭൃത്യനായ സീബയെ വിളിപ്പിച്ചു അവനോടു കല്പിച്ചതു: ശൌലിന്നു അവന്‍റെ സകലഗൃഹത്തിന്നുമുള്ളതൊക്കെയും ഞാന്‍ നിന്‍റെ യജമാനന്‍റെ മകന്നു കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 9:10
നീയും നിന്‍റെ പുത്രന്മാരും വേലക്കാരും നിന്‍റെ യജമാനന്‍റെ മകന്നു ഭക്ഷിപ്പാന്‍ ആഹാരമുണ്ടാകേണ്ടതിന്നു അവന്നുവേണ്ടി ആ നിലം കൃഷിചെയ്തു അനുഭവം എടുക്കേണം; നിന്‍റെ യജമാനന്‍റെ മകനായ മെഫീബോശെത്ത് നിത്യം എന്‍റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാല്‍ സീബെക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 9:11
രാജാവായ യജമാനന്‍ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയന്‍ ചെയ്യും എന്നു സീബാ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരില്‍ ഒരുത്തന്‍ എന്നപോലെ ദാവീദിന്‍റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുപോന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 9:12
മെഫീബോശെത്തിന്നു ഒരു ചെറിയ മകന്‍ ഉണ്ടായിരുന്നു; അവന്നു മീഖാ എന്നു പേ‍ര്‍ . സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന്നു ഭൃത്യന്മാരായ്തീര്‍ന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 9:13
ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമില്‍ തന്നേ വസിച്ചു രാജാവിന്‍റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുപോന്നു; അവന്നു കാലു രണ്ടും മുടന്തായിരുന്നു.(Add Ref)|(Add Notes)