📚 എല്ലാ പുസ്തകങ്ങളും

📖 2 ശമൂവേൽ : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ശമൂവേൽ : അധ്യായം 5 >>

2 ശമൂവേൽ 5:1
അനന്തരം യിസ്രായേല്‍ഗോത്രങ്ങളൊക്കെയും ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ വന്നു: ഞങ്ങള്‍ നിന്‍റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.(Add Ref)|(Add Notes)
2 ശമൂവേൽ 5:2
മുമ്പു ശൌല്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്‍റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ[46] നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 5:3
ഇങ്ങനെ യിസ്രായേല്‍മൂപ്പന്മാരൊക്കെയും ഹെബ്രോനില്‍ രാജാവിന്‍റെ അടുക്കല്‍ വന്നു; ദാവീദ് രാജാവു ഹെബ്രോനില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അവരോടു ഉടമ്പടി ചെയ്തു; അവര്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.(Add Ref)|(Add Notes)
2 ശമൂവേൽ 5:4
ദാവീദ് വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു മുപ്പതു വയസ്സായിരുന്നു; അവന്‍ നാല്പതു സംവത്സരം വാണു.(Add Ref)|(Add Notes)
2 ശമൂവേൽ 5:5
അവന്‍ ഹെബ്രോനില്‍ യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമില്‍ എല്ലായിസ്രായേലിന്നു യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.(Add Ref)|(Add Notes)
2 ശമൂവേൽ 5:6
രാജാവും അവന്‍റെ ആളുകളും യെരൂശലേമിലേക്കു ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന്നു അവിടെ കടപ്പാന്‍ കഴികയില്ലെന്നുവെച്ചു അവര്‍ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാന്‍ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 5:7
എന്നിട്ടും ദാവീദ് സീയോന്‍ കോട്ട പിടിച്ചു; അതു തന്നെ ദാവീദിന്‍റെ നഗരം.(Add Ref)|(Add Notes)
2 ശമൂവേൽ 5:8
അന്നു ദാവീദ്: ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാല്‍ അവന്‍ നീര്‍പ്പാത്തിയില്‍കൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതു കൊണ്ടു കുരുടരും മുടന്തരും വീട്ടില്‍ വരരുതു എന്നൊരു ചൊല്ലു നടപ്പായി.(Add Ref)|(Add Notes)
2 ശമൂവേൽ 5:9
ദാവീദ് കോട്ടയില്‍ വസിച്ചു, അതിന്നു ദാവീദിന്‍റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 5:10
സൈന്യങ്ങളുടെ ദൈവമായ യഹോവ[46] തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേലക്കുമേല്‍ പ്രബലനായിത്തീര്‍ന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 5:11
സോര്‍രാജാവായ ഹീരാം ദാവീദിന്‍റെ അടുക്കല്‍ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവര്‍ ദാവീദിന്നു ഒരു അരമന പണിതു.(Add Ref)|(Add Notes)
2 ശമൂവേൽ 5:12
ഇങ്ങനെ യഹോവ[46] യിസ്രായേലില്‍ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്‍റെ ജനമായ യിസ്രായേല്‍ നിമിത്തം തന്‍റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 5:13
ഹെബ്രോനില്‍നിന്നു വന്നശേഷം ദാവീദ് യെരൂശലേമില്‍വെച്ചു അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിന്നു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 5:14
യെരൂശലേമില്‍വെച്ചു അവന്നു ജനിച്ചവരുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാന്‍ , ശലോമോന്‍ ,(Add Ref)|(Add Notes)
2 ശമൂവേൽ 5:15
യിബ്ഹാര്‍ , എലിശൂവ, നേഫെഗ്, യാഫീയ,(Add Ref)|(Add Notes)
2 ശമൂവേൽ 5:16
എലീശാമാ, എല്യാദാവു, എലീഫേലെത്ത്,(Add Ref)|(Add Notes)
2 ശമൂവേൽ 5:17
എന്നാല്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ വന്നു; ദാവീദ് അതു കേട്ടിട്ടു ദുര്‍ഗ്ഗത്തില്‍ കടന്നു പാര്‍ത്തു.(Add Ref)|(Add Notes)
2 ശമൂവേൽ 5:18
ഫെലിസ്ത്യര്‍ വന്നു രെഫായീം താഴ്വരയില്‍ പരന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 5:19
അപ്പോള്‍ ദാവീദ് യഹോവയോടു: ഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്‍റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാന്‍ ഫെലിസ്ത്യരെ നിന്‍റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ[46] ദാവീദിനോടു അരുളിച്ചെയ്തു.(Add Ref)|(Add Notes)
2 ശമൂവേൽ 5:20
അങ്ങനെ ദാവീദ് ബാല്‍-പെരാസീമില്‍ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു; വെള്ളച്ചാട്ടംപോലെ യഹോവ[46] എന്‍റെ മുമ്പില്‍ എന്‍റെ ശത്രുക്കളെ തകര്‍ത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്‍ ‍-പെരാസീം എന്നു പേ‍ര്‍ പറഞ്ഞുവരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 5:21
അവിടെ അവര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയി; ദാവീദും അവന്‍റെ ആളുകളും അവയെ എടുത്തു കൊണ്ടുപോന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 5:22
ഫെലിസ്ത്യര്‍ പിന്നെയും വന്നു രെഫായീംതാഴ്വരിയില്‍ പരന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 5:23
ദാവീദ് യഹോവയോടു ചോദിച്ചപ്പോള്‍ : നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങള്‍ക്കു എതിരെവെച്ചു അവരെ നേരിടുക.(Add Ref)|(Add Notes)
2 ശമൂവേൽ 5:24
ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടി അണിനടക്കുന്ന ഒച്ചപോലെ കേള്‍ക്കും; അപ്പോള്‍ വേഗത്തില്‍ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാന്‍ യഹോവ[46] നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളപ്പാടുണ്ടായി .(Add Ref)|(Add Notes)
2 ശമൂവേൽ 5:25
യഹോവ[46] കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതല്‍ ഗേസെര്‍വരെ തോല്പിച്ചു.(Add Ref)|(Add Notes)