📚 എല്ലാ പുസ്തകങ്ങളും

📖 2 ശമൂവേൽ : അധ്യായം 18

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ശമൂവേൽ : അധ്യായം 18 >>

2 ശമൂവേൽ 18:1
അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവര്‍ക്കും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 18:2
ദാവീദ് ജനത്തില്‍ മൂന്നില്‍ ഒരു പങ്കു യോവാബിന്‍റെ കൈക്കീഴും മൂന്നില്‍ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്‍റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നില്‍ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:3
എന്നാല്‍ ജനം: നീ വരേണ്ടാ; ഞങ്ങള്‍ തോറ്റോടി എന്നു വരികില്‍ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളില്‍ പാതിപേ‍ര്‍ പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളില്‍ പതിനായിരം പേ‍ര്‍ക്കും തുല്യന്‍ . ആകയാല്‍ നീ പട്ടണത്തില്‍ ഇരുന്നുകൊണ്ടു ഞങ്ങള്‍ക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:4
രാജാവു അവരോടു: നിങ്ങള്‍ക്കു ഉത്തമം എന്നു തോന്നുന്നതു ഞാന്‍ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതില്‍ക്കല്‍ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.(Add Ref)|(Add Notes)
2 ശമൂവേൽ 18:5
അബ്ശാലോംകുമാരനോടു എന്നെ ഓര്‍ത്തു കനിവോടെ പെരുമാറുവിന്‍ എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോള്‍ ജനമെല്ലാം കേട്ടു.(Add Ref)|(Add Notes)
2 ശമൂവേൽ 18:6
പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്‍റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തില്‍വെച്ചു പടയുണ്ടായി.(Add Ref)|(Add Notes)
2 ശമൂവേൽ 18:7
യിസ്രായേല്‍ ജനം ദാവീദിന്‍റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരം പേ‍ര്‍ പട്ടുപോയി.(Add Ref)|(Add Notes)
2 ശമൂവേൽ 18:8
പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേ‍ര്‍ വനത്തിന്നിരയായ്തീര്‍ന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 18:9
അബ്ശാലോം ദാവീദിന്‍റെ ചേവകര്‍ക്കും എതിര്‍പ്പെട്ടു; അബ്ശാലോം കോവര്‍കഴുതപ്പുറത്തു ഓടിച്ചുപോകുമ്പോള്‍ കോവര്‍കഴുത കൊമ്പു തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിന്‍ കീഴെ എത്തി; അവന്‍റെ തലമുടി കരുവേലകത്തില്‍ പിടിപെട്ടിട്ടു അവന്‍ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്‍റെ കീഴില്‍നിന്നു കോവര്‍കഴുത ഓടിപ്പോയി.(Add Ref)|(Add Notes)
2 ശമൂവേൽ 18:10
ഒരുത്തന്‍ അതു കണ്ടിട്ടു: അബ്ശാലോം ഒരു കരുവേലകത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു എന്നു യോവാബിനോടു അറിയിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 18:11
യോവാബ് തന്നെ അറിയിച്ചവനോടു: നീ അവനെ കണ്ടിട്ടു അവിടെവെച്ചുതന്നേ വെട്ടിക്കളയാഞ്ഞതു എന്തു? ഞാന്‍ നിനക്കു പത്തു ശേക്കെല്‍ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:12
അവന്‍ യോവാബിനോടു പറഞ്ഞതു: ആയിരം ശേക്കെല്‍ വെള്ളി എനിക്കു തന്നാലും ഞാന്‍ രാജകുമാരന്‍റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങള്‍ കേള്‍ക്കെയല്ലോ കല്പിച്ചതു.(Add Ref)|(Add Notes)
2 ശമൂവേൽ 18:13
അല്ല, ഞാന്‍ അവന്‍റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കില്‍ --രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ--നീ തന്നേ എന്നോടു അകന്നു നിലക്കുമായിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 18:14
എന്നാല്‍ യോവാബ്: ഞാന്‍ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യില്‍ എടുത്തു അബ്ശാലോം കരുവേലകത്തില്‍ ജീവനോടു തൂങ്ങിക്കിടക്കുമ്പോള്‍ തന്നേ അവയെ അവന്‍റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.(Add Ref)|(Add Notes)
2 ശമൂവേൽ 18:15
യോവാബിന്‍റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാര്‍ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 18:16
പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവര്‍ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി.(Add Ref)|(Add Notes)
2 ശമൂവേൽ 18:17
അബ്ശാലോമിനെ അവര്‍ എടുത്തു വനത്തില്‍ ഒരു വലിയ കുഴിയില്‍ ഇട്ടു; അവന്‍റെ മേല്‍ ഏറ്റവും വലിയോരു കല്‍ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്‍റെ വീട്ടിലേക്കു ഓടിപ്പോയി.(Add Ref)|(Add Notes)
2 ശമൂവേൽ 18:18
അബ്ശാലോം ജീവനോടിരുന്ന സമയം: എന്‍റെ പേ‍ര്‍ നിലനിര്‍ത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിന്‍ താഴ്വരയിലെ തൂണ്‍ എടുത്തു നാട്ടി അതിന്നു തന്‍റെ പേ‍ര്‍ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്‍റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 18:19
അനന്തരം സാദോക്കിന്‍റെ മകനായ അഹീമാസ്: ഞാന്‍ ഓടിച്ചെന്നു രാജാവിനോടു, യഹോവ[46] അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വര്‍ത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:20
യോവാബ് അവനോടു: നീ ഇന്നു സദ്വര്‍ത്തമാന ദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വര്‍ത്തമാനം കൊണ്ടുപോകാം; രാജകുമാരന്‍ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വര്‍ത്തമാന ദൂതനാകയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:21
പിന്നെ യോവാബ് കൂശ്യനോടു: നി കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യന്‍ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്‍റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടു: ഏതായാലും ഞാനും കൂശ്യന്‍റെ പിന്നാലെ ഓടട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:22
അതിന്നു യോവാബ്: എന്‍റെ മകനേ, നീ എന്തിന്നു ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:23
അവന്‍ പിന്നെയും: ഏതായാലും ഞാന്‍ ഔടും എന്നു പറഞ്ഞതിന്നു: എന്നാല്‍ ഓടിക്കൊള്‍ക എന്നു അവന്‍ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി.(Add Ref)|(Add Notes)
2 ശമൂവേൽ 18:24
എന്നാല്‍ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്‍ക്കാരന്‍ പടിവാതിലിന്നും മീതെ മതിലിന്‍റെ മുകളില്‍ കയറി തല ഉയര്‍ത്തിനോക്കി ഒരുത്തന്‍ തനിച്ചു ഓടിവരുന്നതു കണ്ടു.(Add Ref)|(Add Notes)
2 ശമൂവേൽ 18:25
കാവല്‍ക്കാരന്‍ രാജാവിനോടു വിളിച്ചു അറിയിച്ചു. അവന്‍ ഏകന്‍ എങ്കില്‍ സദ്വര്‍ത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:26
അവന്‍ നടന്നു അടുത്തു. പിന്നെ കാവല്‍ക്കാരന്‍ മറ്റൊരുത്തന്‍ ഓടിവരുന്നതു കണ്ടു; കാവല്‍ക്കാരന്‍ വാതില്‍ കാക്കുന്നവനോടു: ഇതാ, പിന്നെയും ഒരു ആള്‍ തനിച്ചു ഓടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വര്‍ത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:27
ഒന്നാമത്തവന്‍റെ ഓട്ടം സാദോക്കിന്‍റെ മകനായ അഹീമാസിന്‍റെ ഓട്ടം പോലെ എനിക്കു തോന്നുന്നു എന്നു കാവല്‍ക്കാരന്‍ പറഞ്ഞു. അതിന്നു രാജാവു: അവന്‍ നല്ലവന്‍ ; നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:28
അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്‍റെ നേരെ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്‍റെ ദൈവമായ യഹോവ[46] സ്തുതിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:29
അപ്പോള്‍ രാജാവു അബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്: യോവാബ് രാജാവിന്‍റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോള്‍ വലിയോരു കലഹം കണ്ടു; എന്നാല്‍ അതു എന്തെന്നു ഞാന്‍ അറിഞ്ഞില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:30
നീ അവിടെ മാറി നില്‍ക്ക എന്നു രാജാവു പറഞ്ഞു. അവന്‍ മാറിനിന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 18:31
ഉടനെ കൂശ്യന്‍ വന്നു: യജമാനനായ രാജാവിന്നു ഇതാ നല്ല വര്‍ത്തമാനം; നിന്നോടു എതിര്‍ത്ത എല്ലാവരോടും യഹോവ[46] ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യന്‍ പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:32
അപ്പോള്‍ രാജാവു കൂശ്യനോടു: അബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യന്‍ യജമാനനായ രാജാവിന്‍റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാന്‍ എഴുന്നേലക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 18:33
ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയില്‍ കയറി: എന്‍റെ മകനേ, അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ, അബ്ശാലോമേ, ഞാന്‍ നിനക്കു പകരം മരിച്ചെങ്കില്‍ കൊള്ളായിരുന്നു; അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.(Add Ref)|(Add Notes)