📚 എല്ലാ പുസ്തകങ്ങളും

📖 2 ശമൂവേൽ : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ശമൂവേൽ : അധ്യായം 2 >>

2 ശമൂവേൽ 2:1
അനന്തരം ദാവീദ് യഹോവയോടു: ഞാന്‍ യെഹൂദ്യനഗരങ്ങളില്‍ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ[46] അവനോടു: ചെല്ലുക എന്നു കല്പിച്ചു. ഞാന്‍ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നു: ഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി.(Add Ref)|(Add Notes)
2 ശമൂവേൽ 2:2
അങ്ങനെ ദാവീദ് യിസ്രെയേല്‍ക്കാരത്തി അഹീനോവം, കര്‍മ്മേല്യന്‍ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയില്‍ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 2:3
ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവര്‍ ഹെബ്രോന്യപട്ടണങ്ങളില്‍ പാര്‍ത്തു.(Add Ref)|(Add Notes)
2 ശമൂവേൽ 2:4
അപ്പോള്‍ യെഹൂദാപുരുഷന്മാര്‍ വന്നു അവിടെവെച്ചു ദാവീദിനെ യെഹൂദാഗൃഹത്തിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.(Add Ref)|(Add Notes)
2 ശമൂവേൽ 2:5
ഗിലെയാദിലെ യാബേശ് നിവാസികള്‍ ആയിരുന്നു ശൌലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ്, ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കല്‍ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങള്‍ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ .(Add Ref)|(Add Notes)
2 ശമൂവേൽ 2:6
യഹോവ[46] നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങള്‍ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങള്‍ക്കു നന്മ ചെയ്യും.(Add Ref)|(Add Notes)
2 ശമൂവേൽ 2:7
ആകയാല്‍ നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ ; നിങ്ങളുടെ യജമാനനായ ശൌല്‍ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങള്‍ക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 2:8
എന്നാല്‍ ശൌലിന്‍റെ സേനാപതിയായ നേരിന്‍റെ മകന്‍ അബ്നേര്‍ ശൌലിന്‍റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,(Add Ref)|(Add Notes)
2 ശമൂവേൽ 2:9
അവനെ ഗിലെയാദ്, അശൂരി, യിസ്രെയേല്‍ , എഫ്രയീം, ബെന്യാമീന്‍ എന്നിങ്ങനെ എല്ലായിസ്രായേല്യര്‍ക്കും രാജാവാക്കി,(Add Ref)|(Add Notes)
2 ശമൂവേൽ 2:10
ശൌലിന്‍റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലില്‍ രാജാവായപ്പോള്‍ അവന്നു നാല്പതു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേര്‍ന്നുനിന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 2:11
ദാവീദ് ഹെബ്രോനില്‍ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നേ.(Add Ref)|(Add Notes)
2 ശമൂവേൽ 2:12
നേരിന്‍റെ മകന്‍ അബ്നേരും ശൌലിന്‍റെ മകനായ ഈശ്-ബേശെത്തിന്‍റെ ചേവകരും മഹനയീമില്‍നിന്നു ഗിബെയോനിലേക്കു വന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 2:13
അപ്പോള്‍ സെരൂയയുടെ മകനായ യോവാബും ദാവീദിന്‍റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവര്‍ കുളത്തിന്‍റെ ഇപ്പുറത്തും മറ്റേവര്‍ കുളത്തിന്‍റെ അപ്പുറത്തും ഇരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 2:14
അബ്നേര്‍ യോവാബിനോടു: ബാല്യക്കാര്‍ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 2:15
അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൌലിന്‍റെ മകനായ ഈശ്-ബോശെത്തിന്‍റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്‍റെ ചേവകരില്‍ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മില്‍ അടുത്തു.(Add Ref)|(Add Notes)
2 ശമൂവേൽ 2:16
ഓ‍രോരുത്തന്‍ താന്താന്‍റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാള്‍ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്‍ക്കത്ത്-ഹസ്സൂരീം എന്നു പേരായി.(Add Ref)|(Add Notes)
2 ശമൂവേൽ 2:17
അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്‍റെ ചേവകരോടു തോറ്റുപോയി.(Add Ref)|(Add Notes)
2 ശമൂവേൽ 2:18
അവിടെ യോവാബ്, അബീശായി, അസാഹേല്‍ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേല്‍ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 2:19
അസാഹേല്‍ അബ്നേരിനെ പിന്തുടര്‍ന്നു; അബ്നേരിനെ പിന്തുടരുന്നതില്‍ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 2:20
അബ്നേര്‍ പിറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്നു: അതേ എന്നു അവന്‍ ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 2:21
അബ്നേര്‍ അവനോടു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരില്‍ ഒരുത്തനെ പിടിച്ചു അവന്‍റെ ആയുധവര്‍ഗ്ഗം എടുത്തുകൊള്‍ക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാന്‍ മനസ്സായില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 2:22
അബ്നേര്‍ അസാഹേലിനോടു: എന്നെ വിട്ടുപോക; ഞാന്‍ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാന്‍ നിന്‍റെ സഹോദരനായ യോവാബിന്‍റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 2:23
എന്നാറെയും വിട്ടുമാറുവാന്‍ അവന്നു മനസ്സായില്ല; അബ്നേര്‍ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവന്‍ അവിടെ തന്നെ വീണു മരിച്ചു. അസാഹേല്‍ മരിച്ചുകിടന്നേടത്തു വന്നവര്‍ ഒക്കെയും നിന്നുപോയി.(Add Ref)|(Add Notes)
2 ശമൂവേൽ 2:24
യോവാബും അബീശായിയും അബ്നോരിനെ പിന്തുടര്‍ന്നു; അവര്‍ ഗിബെയോന്‍ മരുഭൂമിയിലെ വഴിയരികെ ഗീഹിന്‍റെ മുമ്പിലുള്ള അമ്മാക്കുന്നില്‍ എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 2:25
ബെന്യാമീന്യര്‍ അബ്നേരിന്‍റെ അടുക്കല്‍ ഒരേ കൂട്ടമായി കൂടി ഒരു കുന്നിന്‍ മുകളില്‍നിന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 2:26
അപ്പോള്‍ അബ്നേര്‍ യോവാബിനോടു: വാള്‍ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവില്‍ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാന്‍ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 2:27
അതിന്നു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലെങ്കില്‍ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 2:28
ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടര്‍ന്നില്ല പൊരുതതുമില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 2:29
അബ്നേരും അവന്‍റെ ആളുകളും അന്നു രാത്രിമുഴുവനും അരാബയില്‍കൂടി നടന്നു യോര്‍ദ്ദാന്‍ കടന്നു ബിത്രോനില്‍കൂടി ചെന്നു മഹനയീമില്‍ എത്തി.(Add Ref)|(Add Notes)
2 ശമൂവേൽ 2:30
യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോള്‍ ദാവീദിന്‍റെ ചേവരകരില്‍ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 2:31
എന്നാല്‍ ദാവീദിന്‍റെ ചേവകര്‍ ബെന്യാമീന്യരെയും അബ്നേരിന്‍റെ ആളുകളെയും തോല്പിക്കയും അവരില്‍ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 2:32
അസാഹേലിനെ അവര്‍ എടുത്തു ബേത്ത്ളേഹെമില്‍ അവന്‍റെ അപ്പന്‍റെ കല്ലറയില്‍ അടക്കം ചെയ്തു; യോവാബും അവന്‍റെ ആളുകളും രാത്രി മുഴുവനും നടന്നു പുലര്‍ച്ചെക്കു ഹെബ്രോനില്‍ എത്തി.(Add Ref)|(Add Notes)