📚 എല്ലാ പുസ്തകങ്ങളും

📖 2 ശമൂവേൽ : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ശമൂവേൽ : അധ്യായം 4 >>

2 ശമൂവേൽ 4:1
അബ്നേര്‍ ഹെബ്രോനില്‍വെച്ചു മരിച്ചു പോയതു ശൌലിന്‍റെ മകന്‍ കേട്ടപ്പോള്‍ അവന്‍റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി.(Add Ref)|(Add Notes)
2 ശമൂവേൽ 4:2
എന്നാല്‍ ശൌലിന്‍റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേ‍ര്‍ . അവന്‍ ബെന്യാമീന്യരില്‍ ബെരോത്യനായ രിമ്മോന്‍റെ പുത്രന്മാര്‍ ആയിരുന്നു; ബെരോത്ത് ബെന്യാമീനില്‍ ഉള്‍പ്പെട്ടതായി വിചാരിച്ചുവരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 4:3
ബെരോത്യര്‍ ഗിത്ഥയീമിലേക്കു ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാര്‍ക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 4:4
ശൌലിന്‍റെ മകനായ യോനാഥാന്നു രണ്ടു കാലും മുടന്തായിട്ടു ഒരു മകന്‍ ഉണ്ടായിരുന്നു; യിസ്രെയേലില്‍നിന്നു ശൌലിന്‍റെയും യോനാഥാന്‍റെയും വര്‍ത്തമാനം എത്തിയ സമയം അവന്നു അഞ്ചു വയസ്സായിരുന്നു. അപ്പോള്‍ അവന്‍റെ ധാത്രി അവനെ എടുത്തുകൊണ്ടു ഓടി; അവള്‍ ബദ്ധപ്പെട്ടു ഓടുമ്പോള്‍ അവന്‍ വീണു മുടന്തനായിപ്പോയി. അവന്നു മെഫീബോശെത്ത് എന്നു പേ‍ര്‍ .(Add Ref)|(Add Notes)
2 ശമൂവേൽ 4:5
ബെരോത്യര്‍ രിമ്മോന്‍റെ പുത്രന്മാരായ രേഖാബും ബാനയും വെയില്‍ മൂത്തപ്പോഴേക്കു ഈശ്-ബോശെത്തിന്‍റെ വീട്ടില്‍ ചെന്നെത്തി; അവന്‍ ഉച്ചസമയത്തു ആശ്വസിച്ചു കിടക്കുകയായിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 4:6
അവര്‍ കോതമ്പു എടുപ്പാന്‍ വരുന്ന ഭാവത്തില്‍ വീട്ടിന്‍റെ നടുവില്‍ കടന്നു അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനയും ഓടിപ്പോയ്ക്കളഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 4:7
അവര്‍ അകത്തു കടന്നപ്പോള്‍ അവന്‍ ശയനഗൃഹത്തില്‍ കട്ടിലിന്മേല്‍ കിടക്കുകയായിരുന്നു: ഇങ്ങനെ അവര്‍ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബയില്‍കൂടി നടന്നു(Add Ref)|(Add Notes)
2 ശമൂവേൽ 4:8
ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ ഈശ്-ബോശെത്തിന്‍റെ തല കൊണ്ടുവന്നു രാജാവിനോടു: നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കിയ നിന്‍റെ ശത്രുവായ ശൌലിന്‍റെ മകന്‍ ഈശ്-ബോശെത്തിന്‍റെ തല ഇതാ; ഇന്നു യജമാനനായ രാജാവിന്നു വേണ്ടി ശൌലിനോടും അവന്‍റെ സന്തതിയോടും യഹോവ[46] പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 4:9
എന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്‍റെ പുത്രന്മാരായ രേഖാബിനോടും അവന്‍റെ സഹോദരന്‍ ബാനയോടും ഉത്തരം പറഞ്ഞതു: എന്‍റെ പ്രാണനെ സകല ആപത്തില്‍നിന്നും വീണ്ടെടുത്ത യഹോവയാണ,(Add Ref)|(Add Notes)
2 ശമൂവേൽ 4:10
ശൌല്‍ മരിച്ചുപോയി എന്നു ഒരുത്തന്‍ എന്നെ അറിയിച്ചു താന്‍ ശുഭവര്‍ത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഞാന്‍ അവനെ പിടിച്ചു സിക്ളാഗില്‍വെച്ചു കൊന്നു. ഇതായിരുന്നു ഞാന്‍ അവന്‍റെ വര്‍ത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം.(Add Ref)|(Add Notes)
2 ശമൂവേൽ 4:11
എന്നാല്‍ ദുഷ്ടന്മാര്‍ ഒരു നീതിമാനെ അവന്‍റെ വീട്ടില്‍ മെത്തയില്‍വെച്ചു കുലചെയ്താല്‍ എത്ര അധികം? ഞാന്‍ അവന്‍റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയാതിരിക്കുമോ?(Add Ref)|(Add Notes)
2 ശമൂവേൽ 4:12
പിന്നെ ദാവീദ് തന്‍റെ ബാല്യക്കാര്‍ക്കും കല്പനകൊടുത്തു; അവര്‍ അവരെ കൊന്നു അവരുടെ കൈകാലുകള്‍ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്‍റെ തല അവര്‍ എടുത്തു ഹെബ്രോനില്‍ അബ്നേരിന്‍റെ ശവക്കുഴിയില്‍ അടക്കംചെയ്തു.(Add Ref)|(Add Notes)