📚 എല്ലാ പുസ്തകങ്ങളും

📖 2 ശമൂവേൽ : അധ്യായം 14

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ശമൂവേൽ : അധ്യായം 14 >>

2 ശമൂവേൽ 14:1
രാജാവിന്‍റെ മനസ്സു അബ്ശാലോമിന്‍റെ നേരെ ചാഞ്ഞിരിക്കുന്നു എന്നു സെരൂയയുടെ മകനായ യോവാബ് അറിഞ്ഞപ്പോള്‍ തെക്കോവയിലേക്കു ആളയച്ചു(Add Ref)|(Add Notes)
2 ശമൂവേൽ 14:2
അവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോടു: മരിച്ചുപോയവനെക്കുറിച്ചു ഏറിയനാളായിട്ടു ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തില്‍ നീ ദുഃഖംനടിച്ചും ദുഃഖവസ്ത്രം ധരിച്ചും തൈലം പൂശാതെയും(Add Ref)|(Add Notes)
2 ശമൂവേൽ 14:3
രാജാവിന്‍റെ അടുക്കല്‍ ചെന്നു അവനോടു ഇന്നിന്നപ്രകാരം സംസാരിക്കേണം എന്നു പറഞ്ഞു; യോവാബ് വാചകം അവള്‍ക്കു ഉപദേശിച്ചുകൊടുത്തു.(Add Ref)|(Add Notes)
2 ശമൂവേൽ 14:4
ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാന്‍ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 14:5
രാജാവു അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചതിന്നു അവള്‍ പറഞ്ഞതു: അടിയന്‍ ഒരു വിധവ ആകുന്നു; ഭര്‍ത്താവു മരിച്ചുപോയി.(Add Ref)|(Add Notes)
2 ശമൂവേൽ 14:6
എന്നാല്‍ അടിയന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ വയലില്‍വെച്ചു തമ്മില്‍ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാന്‍ ആരും ഇല്ലായ്കകൊണ്ടു ഒരുത്തന്‍ മറ്റവനെ അടിച്ചുകൊന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 14:7
കുലം മുഴുവനും അടിയന്‍റെ നേരെ എഴുന്നേറ്റു: സഹോദരഘാതകനെ ഏല്പിച്ചുതരിക; അവന്‍ കൊന്ന സഹോദരന്‍റെ ജീവന്നു പകരം അവനെ കൊന്നു അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവര്‍ എന്‍റെ ഭര്‍ത്താവിന്നു പേരും സന്തതിയും ഭൂമിയില്‍ വെച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാന്‍ ഭാവിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 14:8
രാജാവു സ്ത്രീയോടു: നിന്‍റെ വീട്ടിലേക്കു പോക; ഞാന്‍ നിന്‍റെ കാര്യത്തില്‍ കല്പന കൊടുക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 14:9
ആ തെക്കോവക്കാരത്തി രാജാവിനാടു: എന്‍റെ യജമാനനായ രാജാവേ, കുറ്റം എന്‍റെ മേലും എന്‍റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിന്നും സിംഹാസനത്തിന്നും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 14:10
അതിന്നു രാജാവു: നിന്നോടു വല്ലതും പറയുന്നവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക; അവന്‍ പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 14:11
രക്തപ്രതികാരകന്‍ അധികം സംഹാരം ചെയ്കയും എന്‍റെ മകനെ അവര്‍ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു രാജാവു ദൈവമായ യഹോവയെ ഓര്‍ക്കേണമേ എന്നു അവള്‍ പറഞ്ഞു. അതിന്നു അവന്‍ : യഹോവയാണ, നിന്‍റെ മകന്‍റെ ഒരു രോമം പോലും നിലത്തു വീഴുകയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 14:12
അപ്പോള്‍ ആ സ്ത്രീ: യജമാനനായ രാജാവിനോടു അടിയന്‍ ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. പറക എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 14:13
ആ സ്ത്രീ പറഞ്ഞതു: ഇങ്ങനെയുള്ള കാര്യം നീ ദൈവത്തിന്‍റെ ജനത്തിന്നു വിരോധമായി വിചാരിക്കുന്നതു എന്തു? രാജാവു തന്‍റെ ഭ്രഷ്ടനെ മടക്കി വരുത്താഞ്ഞതിനാല്‍ ഇപ്പോള്‍ കല്പിച്ച വചനംകൊണ്ടു രാജാവു തന്നേ കുറ്റക്കാരനെന്നു വന്നുവല്ലോ.(Add Ref)|(Add Notes)
2 ശമൂവേൽ 14:14
നാം മരിക്കേണ്ടുന്നവരല്ലോ: നിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേര്‍ത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവന്‍ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാര്‍ഗ്ഗം ചിന്തിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 14:15
ഞാന്‍ ഇപ്പോള്‍ യജമാനനായ രാജാവിനെ ഈ കാര്യം ഉണര്‍ത്തിപ്പാന്‍ വന്നതു ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു; അതുകൊണ്ടു ഇപ്പോള്‍ രാജാവിനെ ഉണര്‍ത്തിക്കട്ടെ. പക്ഷേ രാജാവു അടിയന്‍റെ അപേക്ഷ പ്രകാരം ചെയ്യുമായിരിക്കും;(Add Ref)|(Add Notes)
2 ശമൂവേൽ 14:16
രാജാവു കേട്ടു എന്നെയും എന്‍റെ മകനെയും ഒന്നിച്ചു ദൈവത്തിന്‍റെ അവകാശത്തില്‍നിന്നു നശിപ്പിപ്പാന്‍ ഭാവിക്കുന്നവന്‍റെ കയ്യില്‍നിന്നു വിടുവിക്കുമല്ലോ എന്നു അടിയന്‍ വിചാരിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 14:17
യജമാനനായ രാജാവിന്‍റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാന്‍ യജമാനനായ രാജാവു ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയന്‍ വിചാരിച്ചു. അതുകൊണ്ടു നിന്‍റെ ദൈവമായ യഹോവ[46] നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.(Add Ref)|(Add Notes)
2 ശമൂവേൽ 14:18
രാജാവു സ്ത്രീയോടു: ഞാന്‍ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; അതു എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു. യജമാനനായ രാജാവു കല്പിച്ചാലും എന്നു സ്ത്രീ പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 14:19
അപ്പോള്‍ രാജാവു: ഇതിലൊക്കെയും യോവാബിന്‍റെ കൈ ഇല്ലയോ എന്നു ചോദിച്ചതിന്നു സ്ത്രീ ഉത്തരം പറഞ്ഞതു: യജമാനനായ രാജാവേ, നിന്‍റെ ജീവനാണ, യജമാനനായ രാജാവു അരുളിച്ചെയ്താല്‍ വലത്തോട്ടോ ഇടത്തോട്ടോ ആര്‍ക്കും മാറിക്കൂടാ; നിന്‍റെ ഭൃത്യനായ യോവാബ് തന്നേ ആകുന്നു ഇതു അടിയനോടു കല്പിച്ചതു; അവന്‍ തന്നേ ഈ വാചകമൊക്കെയും അടിയന്നു ഉപദേശിച്ചുതന്നതു.(Add Ref)|(Add Notes)
2 ശമൂവേൽ 14:20
കാര്യത്തിന്‍റെ രൂപം മാറ്റേണ്ടതിന്നു നിന്‍റെ ഭൃത്യനായ യോവാബ് ഇതു ചെയ്തിരിക്കുന്നു; എന്നാല്‍ ഭൂമിയിലുള്ളതൊക്കെയും അറിവാന്‍ ഒരു ദൈവദൂതന്‍റെ ജ്ഞാനത്തിന്നൊത്തവണ്ണം എന്‍റെ യജമാനന്‍ ജ്ഞാനമുള്ളവനാകുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 14:21
രാജാവു യോവാബിനോടു: ഞാന്‍ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ടു നീ ചെന്നു അബ്ശാലോംകുമാരനെ കൊണ്ടുവരിക എന്നു കല്പിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 14:22
യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്‍റെ വാക്കു പോലെ രാജാവു ചെയ്തതുകൊണ്ടു അടിയന്നു തിരുമുമ്പില്‍ കൃപ ലഭിച്ചു എന്നു അടിയന്‍ ഇന്നു അറിയുന്നു എന്നു യോവാബ് പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 14:23
അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരില്‍ ചെന്നു അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 14:24
എന്നാല്‍ രാജാവു: അവന്‍ തന്‍റെ വീട്ടിലേക്കു പോകട്ടെ; എന്‍റെ മുഖം അവന്‍ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്‍റെ വീട്ടില്‍ പോയി; രാജാവിന്‍റെ മുഖം കണ്ടതുമില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 14:25
എന്നാല്‍ എല്ലായിസ്രായേലിലും സൌന്ദര്യംകൊണ്ടു അബ്ശാലോമിനോളം ശ്ളാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 14:26
അവന്‍ തന്‍റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാല്‍ അത്രേ കത്രിപ്പിച്ചതു; അവന്‍റെ തലമുടി കത്രിച്ചാല്‍ രാജതൂക്കത്തിന്നു ഇരുനൂറു ശേക്കെല്‍ കാണും.(Add Ref)|(Add Notes)
2 ശമൂവേൽ 14:27
അബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാര്‍ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവള്‍ സൌന്ദര്യമുള്ള സ്ത്രീ ആയിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 14:28
രാജാവിന്‍റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമില്‍ പാര്‍ത്തു.(Add Ref)|(Add Notes)
2 ശമൂവേൽ 14:29
ആകയാല്‍ അബ്ശാലോം യോവാബിനെ രാജാവിന്‍റെ അടുക്കല്‍ അയക്കേണ്ടതിന്നു അവനെ വിളിപ്പാന്‍ ആളയച്ചു. എന്നാല്‍ അവന്‍ അവന്‍റെ അടുക്കല്‍ ചെന്നില്ല. രണ്ടാമതു പറഞ്ഞയച്ചിട്ടും അവന്‍ ചെന്നില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 14:30
അതുകൊണ്ടു അവന്‍ തന്‍റെ ഭൃത്യന്മാരോടു: എന്‍റെ നിലത്തിന്നരികെ യോവാബിന്നു ഒരു നിലം ഉണ്ടല്ലോ; അതില്‍ യവം വിളഞ്ഞുകിടക്കുന്നു; നിങ്ങള്‍ ചെന്നു അതു തീവെച്ചു ചുട്ടുകളവിന്‍ എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്‍റെ ഭൃത്യന്മാര്‍ ആ കൃഷി ചുട്ടുകളഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 14:31
അപ്പോള്‍ യോവാബ് എഴുന്നേറ്റു അബ്ശാലോമിന്‍റെ വീട്ടില്‍ ചെന്നു അവനോടു: നിന്‍റെ ഭൃത്യന്മാര്‍ എന്‍റെ കൃഷി ചുട്ടുകളഞ്ഞതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 14:32
അബ്ശാലോം യോവാബിനോടു: ഞാന്‍ ഗെശൂരില്‍നിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാന്‍ അവിടെത്തന്നേ പാര്‍ത്തിരുന്നെങ്കില്‍ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാന്‍ നിന്നെ അവന്‍റെ അടുക്കല്‍ അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോള്‍ രാജാവിന്‍റെ മുഖം കാണേണം; എന്നില്‍ കുറ്റം ഉണ്ടെങ്കില്‍ അവന്‍ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 14:33
യോവാബ് രാജാവിന്‍റെ അടുക്കല്‍ ചെന്നു വസ്തുത അറിയിച്ചു; അവന്‍ അബ്ശാലോമിനെ വിളിപ്പിച്ചു; അവന്‍ രാജാവിന്‍റെ അടുക്കല്‍ ചെന്നു രാജാവിന്‍റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.(Add Ref)|(Add Notes)